അശാസ്ത്രീയമായ ഭൂവിനിയോഗം കേരളത്തിന്റെ പരിസ്ഥിതിയെ തകിടം മറിക്കുകയും ഭൂമി ഉത്പാദനോപാധി എന്നതിനു പകരം കേവലം വില്പനച്ചരക്കും ഊഹക്കച്ചവടത്തിനുള്ള ഉപകരണവുമായി മാറുകയും ചെയ്യുന്ന സമകാലീന അവസ്ഥ കേരളത്തിന്റെ ജനജീവിതത്തിനും നിലനില്പിനും കാര്ഷികോത്പാദനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയാവുകയാണ്. ശാസ്ത്രീയവും സാമൂഹികകാഴ്ചപ്പാടോടെയുള്ളതുമായ ഒരു ഭൂവിനയോഗക്രമം നിലവില്‍ വരുക എന്നത് ഈ അവസ്ഥയെ തരണം ചെയ്യാന്‍ അനിവാര്യമാണ്. അതിനുള്ള ജനകീയ മുന്‍കൈ രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്ന കാന്പയിന്റെ ഭാഗമായുള്ള ആദ്യ പരിപാടി- ഭൂസംരക്ഷണ ജാഥ എപ്രില്‍ 22 മുതല്‍ 29 വരെ കേരളത്തല്‍ നടക്കും.
ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഏപ്രിൽ 29 ന് വൈകിട്ട് 6.30 ന് തൃശൂരിൽ സമാപിക്കും. സമാപന സമ്മേളനം പ്ലാനിഗ് ബോർഡ് വൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.
ഭൂമിയിന്മേലുള്ള അനിയത്രിതാവകാശം സാമൂഹിക താതപര്യങ്ങള്ക്കനുസരിച്ചു പരിമിതപ്പെടുത്തുന്നതിന് ഉതകും വിധം ഭൂമി പൊതുസ്വത്താക്കുക എന്ന കേന്ദ്രമുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന ജാഥക്ക് എല്ലാ കേരളീയരുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
ഭൂമി പൊതുസ്വത്താക്കുക എന്ന കേന്ദ്രമുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന ജാഥയ്ക്ക് എല്ലാ കേരളീയരുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
ജാഥാ റൂട്ട് കാണുക