വിജ്ഞാനോത്സവം പഞ്ചായത്തുതലം
ആഗസ്റ്റ് – 14 ന്
കുട്ടികള്‍ മുന്‍കൂട്ടി ചെയ്തുവരേണ്ട പ്രവര്‍ത്തനങ്ങള്‍
എല്‍.പി.വിഭാഗം
പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെ തന്നെ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങളേയും ജന്തുക്കളേയും ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. സസ്യങ്ങള്‍ ഇതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. നിങ്ങളുടെ ചുറ്റുപാടില്‍ കാണുന്നതും നട്ടുവളര്‍ത്തുന്നതുമായ ചെടികള്‍ ഏതെല്ലാം തരത്തിലാണ് പ്രത്യുല്പാദനം ലടത്തുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തണം. (ചെടിയുടെ പേര്, കുറ്റിച്ചെടിയാണോ മരമാണോ ഇഴവള്ളിയാണോ… തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുത്തേണ്ടത്. ) ഇതില്‍ നിന്നും നിങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാം ?
യു. പി. വിഭാഗം
വിത്തുവിതരണത്തിനായി സസ്യങ്ങള്‍ അവലംബിച്ചിര്ക്കുന്ന ലാര്ഗ്ഗങ്ങള് നിരവധിയാണെന്ന് നമുക്കറിയാം. ചുറ്റുപാടുകള്‍ നിരീക്ഷിച്ചും മറ്റ് വിവര സ്രോതസ്സുകളെ ആശ്രയിച്ചും വിത്തുവിതരണത്തിനായി ചെടികള്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തുക. പരമാവധി വിവരങ്ങള്‍ ശേഖരിച്ച് പട്ടികപ്പെടുത്തുക. എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ് ? (ചെടിയുടെ പേര്, കുറ്റിച്ചെടിയാണോ മരമാണോ ഇഴവള്ളിയാണോ… തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുത്തേണ്ടത്. )
ഹൈസ്കൂള്‍ വിഭാഗം
ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ചെടികളില്‍ നടക്കുന്ന വിത്തുവിതരണം. ഇതിനായി വിത്തുകള്‍ക്ക് ഘടനാപരമായ പല സവിശേഷതകളുമുണ്ട്. വിത്തുവിതരണം നടത്തുന്നതിനായി ചെടികളില്‍ കാണപ്പെടുന്ന അനുകൂലനങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തുക. വിവരങ്ങള്‍ പട്ടികപ്പെടുത്തി, എത്തിച്ചേരുന്ന നിഗമനങ്ങള്‍ എന്തെല്ലാമെന്നെഴുതണം. (പേര്, ശാസ്ത്ര നാമം, ചെടിയുടെ സ്വഭാവം, ഘടനാപരമായ സവിശേഷതകള്‍, വളരുന്ന സ്ഥലം, എന്നിങ്ങനെയാണ് പട്ടികപ്പെടുത്തേണ്ടത്.