അക്കങ്ങളുടെചരിത്രം
ജന്തുമൃഗാദികള്‍ക്ക് എണ്ണുവാന്‍ കഴിവുണ്ടോ ? മനുഷ്യന് എന്നാണ് എണ്ണുവാന്‍ തുടങ്ങിയത് ? എന്തുകൊണ്ടാണ് കൂട്ടുവാനും കുറയ്ക്കുവാനും കഴിയുന്നത് ? അക്കങ്ങള്‍ക്കു പിന്നില്‍ ഒരു ശാസ്ത്രം ഉണ്ടോ ? ശാസ്ത്രലോകത്തിന് ഇന്ത്യ നല്കിയ ഏറ്റവും വലിയ സംഭാവനയാണ് സംഖ്യാശാസ്ത്രം. ”ലോകം കണ്ട ഏറ്റവും പ്രയോജനകരമായ കണ്ടുപിടിത്തം” എന്നാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന് ലാപ്ലാസ് ഇതിനെ വിശേഷിപ്പിച്ചത്. ആധുനിക ഗണിതശാസ്ത്രത്തിന്റെ അടിത്തറ പാകിയത് ഈ സംഖ്യാരൂപമാണ്. 1500 വര്‍ഷങ്ങള്‍ക്കു മുന്പുനടന്ന ഈ കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലം എന്താണ് ? തക്ഷശില, നളന്ദ എന്നീ പുരാതന സര്‍വകലാശാലകളുടെ ചരിത്രം, ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍ മുതലായ ശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍, ഇന്ത്യന്‍ സംഖ്യാരൂപത്തിന്റെ ചരിത്രം, ശാസ്ത്രം എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ലളിതമായ ഭാഷയില്‍ തയ്യാറാക്കിയത്.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…