മനുഷ്യ മസ്തിഷ്കം : അത്ഭുതങ്ങളുടെ കലവറ
അനന്തവൈവിധ്യമാര്‍ന്ന മനുഷ്യവ്യവഹാരങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അവന്റെ മസ്തിഷ്കമാണ്. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു വിധത്തിലാണെന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ പണ്ഡിതലോകത്തിന് ഇതേവരെ സാധിച്ചിട്ടില്ല. ഈ രംഗത്ത് നിരന്തരമായി അന്വേഷണവും ഗവേഷണവും നടത്തുന്നവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അതിന്നും ഒരു മഹാത്ഭുതമായി നിലകൊള്ളുകയാണ്. ഈ അത്ഭുതപ്രതിഭാസത്തെക്കുറിച്ച് ലളിതമായും സരളമായും വിശദീകരിക്കുന്ന പുസ്തകമാണിത്. കേരളത്തിലെ പ്രമുഖരായ ന്യൂറോസര്ജന്മാരില് ഒരാളും ദേശീയതലത്തില്‍ അറിയപ്പെടുന്ന ജനകീയാരോഗ്യപ്രവര്‍ത്തകനുമായ ഡോ.ബി.ഇക്ബാലാണ് ഈ ചെറുഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യമസ്തിഷ്കത്തിന്റെ വിശാല-വിസ്മയലോകത്തേയ്ക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുത്തമവഴികാട്ടിയായിരിക്കും ഈ കൃതി.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…