-ഈ പ്രപഞ്ചത്തില്‍ നാം തനിച്ചാണോ? – നക്ഷത്രങ്ങള്‍ എണ്ണുന്ന ഉപഗ്രഹമോ? -പ്രപഞ്ചത്തിന്റെ എക്സ്റേ ഫോട്ടോഗ്രാഫ് എങ്ങനെയെടുക്കു- ബഹിരാകാശത്തില്‍ ഗോതമ്പ് കൃഷിയോ- ബഹിരാകാശത്തില്‍ ഒരു ഷട്ടില്‍യാത്രയോ?മനുഷ്യന് സാഹസികമായി ബഹിരാകാശം കീഴടക്കിയതിനെക്കുറിച്ചും ബഹിരാകാശ ഗവേഷണത്തിന്റെ വിവിധ ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ചും വിശദമായി വിവരിക്കുന്ന ഗ്രന്ഥം. നൂറില്‍പരം ഇമേജുകളും ഫോട്ടോകളും.രണ്ടു ദശാബ്ദത്തിലധികം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ സ്പേസ് സയന്‍സ് & ടെക്നോളജി എഡ്യുക്കേഷന്‍ ഇന്‍ ഏഷ്യ & പസഫിക്ക് എന്ന സ്ഥാപനത്തില്‍ ഫാക്കല്‍റ്റിയുമായി പ്രവര്‍ത്തിച്ച പി.എം.സിദ്ധാര്‍ത്ഥന്റെ പ്രൗഢരചന.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…