ദേശീയതലത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കു പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും പ്രാദേശികഭാഷകളില്‍ ഉത്തരം എഴുതുന്നതിനും സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികൾ നടക്കുന്നതായി അറിയുന്നു. ഹിന്ദി, ഗുജറാത്തി, അസമീസ്, തമിഴ് തുടങ്ങിയ ഭാഷകള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുള്ളത്. പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വലിയൊരളവ് വിദ്യാര്‍ഥികള്‍ ഈ പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് അവർക്കെല്ലാം സൗകര്യപ്രദമായ വിധത്തിൽ ദേശീയ പ്രവേശന പരീക്ഷയ്ക്ക് മലയാളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനഭാഷകളിലും ചോദ്യപ്പേപ്പര്‍ തയ്യാറാക്കണമെന്നും അതുവഴി പ്രാദേശികഭാഷകളില്‍ വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് തുല്യ അവസരം ലഭിക്കാന്‍ സൗകര്യമൊരുക്കണമെന്നും കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്അഭ്യര്ഥിക്കുന്നു.
ദേശീയ പ്രവേശനപരീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന പ്രവേശന പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിനും ഉത്തരം എഴുതുന്നതിനുമുള്ള നടപടി കൈക്കൊള്ളണമെന്നും, ദേശീയപരീക്ഷയില്‍ മലയാളം ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാരിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും കേരളസര്‍ക്കാരിനോട് പരിഷത്ത് അഭ്യര്‍ഥിക്കുന്നു.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…