കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

ഹനാൻ ഹനാനിക്ക് ഐക്യദാഢ്യം

ഹനാൻ ഹനാനിക്ക് ഐക്യദാഢ്യം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര  യൂണിറ്റിലെ സമത വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനിയായ  ഹനാൻ ഹനാനിക്ക് ഐക്യദാഢ്യവും സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു.തുരുത്തിക്കര ആയ്യൂർവ്വേദക്കവലയിൽ സംഘടിപ്പിച്ച യോഗം ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ സെക്രട്ടറി കെ.എൻ.സുരേഷ് ഉൽഘാടനം ചെയ്തു.ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ജെൻഡർ കൺവീനർ എ.എ.സുരേഷ് വിഷയവതരണം നടത്തി.സമതവേദി ചെയർപേഴ്സൺ ദീപ്തി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ലൈബ്രററി കൗൺസിൽ അംഗം എം.ആർ.മുരളിധരൻ, ഡിവൈഎഫ്ഐ ആരക്കുന്നം മേഖലാ പ്രസിഡന്റ് ലിജോ ജോർജജ്, താരാ റെസിഡൻസ് അസോസിയേഷൻ  ലിസ്സി ജോൺ , പരിഷത്ത് മേഖലാ വിദ്യാഭ്യാസ ചെയർമാൻ പ്രെഫ:എം.വി.ഗോപാലകൃഷ്ണൻ ,റിബൽസ് ക്ലബ്ബ് പ്രസിഡന്റ് കെ.ജി.അനൂപ്, പുലരി ബാലവേദി സെക്രട്ടറി മിത്രാ അനിൽകുമാർ, യുവസമിതി പ്രവർത്തക അഞ്ജന സോമൻ എന്നിവർ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. യുവ സമിതിയംഗം വി.ആർ. ചിന്നു സ്വാഗതവും സമത വേദി കൺവീനർ മിനി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.തുരുത്തിക്കര ആയൂർവ്വേദക്കവലയിൽ നിന്നാരംഭിച്ച പ്രകടനം വെട്ടിക്കുളങ്ങര വഴി തിരികെ ആയ്യൂർവ്വേദക്കവലയിൽ എത്തി സമാപിച്ചു.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344