Updates
പഴയകാല ഭാരവാഹികളുടെ ഒത്തുചേരല്‍
ആലപ്പുഴ ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പ്രസിഡന്റ് – സെക്രട്ടറിമാരുടെ ഒത്തുചേരല്‍ ജൂലൈ 21-ന് പരിഷദ്ഭവനില്‍ നടന്നു. 14 പേര്‍ പങ്കെടുത്തു. വ്യക്തിപരമായ അസൗകര്യങ്ങളാല്‍ ബാക്കിയുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലന്നറിയിച്ചിരുന്നു. ഓരോരുത്തരും കഴിഞ്ഞകാല പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ചു. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഇന്നു സംഘടനയുടെ താഴെ തലം വളരെ ദുര്‍ബലമാണന്നും അതു മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞകാല ഭാരവാഹികള്‍ തയ്യാറാണന്നും അതിനുള്ള കര്‍മമ പരിപാടികള്‍ ആവിഷ്കരിക്കണമെന്നും തീരുമാനിക്കുകയുണ്ടായി. കുറച്ചുകൂടി വിപുലമാക്കി രണ്ടുമാസത്തിലൊരിക്കലെങ്കിലും Read more…