ശാസ്ത്രവര്‍ഷം 2009 ബ്ലോഗ്

ശാസ്ത്രവര്‍ഷം 2009 മായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് എറണാകുളത്തെ പരിഷത്ത് പ്രവര്ത്തകര്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നു. scienceyear2009.blogspot.com എന്നതാണ് വിലാസം . ശാസ്ത്രവര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന വാര്‍ത്തകള്‍ , ചിത്രങ്ങള്‍, ‍ലേഖനങ്ങള്‍ തുടങ്ങിയവ ഈ ബ്ലോഗിലേക്ക് അയയ്ക്കാം. വിലാസം [email protected] . മലയാളം യുണീക്കോഡില്‍ ആയാല്‍ കൂടുതല്‍ സൌകര്യപ്രദമായിരിക്കും

സയന്‍സ് ഫോറം

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്  കായകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ പുല്ലുകുളങ്ങര എന്‍.ആര്‍. പി.എം.ഹയര്‍ സെക്കന്ററി സ്കൂളില്‍ സയന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എസ്സ്. ഡി.കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രസിദ്ധ കഥകളി ചെണ്ട വിദഗ് ദ്ധനുംമായ ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, ‘ബയോ ടെക് നോളജി മനുഷ്യജീവിതത്തില്‍ എങ്ങനെ പ്രയോജനം ചെയ്യുന്നു‘  എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടാണു ഉദ് ഘാടനം നിര്‍വഹിച്ചത്. ആര്‍.ശിവരാമ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പുതിയവിള യൂണിറ്റു പ്രസിഡന്റ്  Read more…

കായംകുളം മേഖലാ വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലാ വാര്‍ഷികം പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം.ഹൈസ്കൂളില്‍ നടന്നു. മേഖലാ പ്രസിഡന്റ്  ശ്രി.കെ.സി.ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ശ്രി. സി.എസ്സ്.ജയന്‍ റിപ്പോര്‍ട്ടും ട്രഷറര്‍. ശ്രി.എച്ച്.എം.രമേശ് കുമാര്‍ കണക്കും അവതരിപ്പിച്ചു.  ജില്ല ജോയിന്റ് സെക്രട്ടറി.ശ്രി. റജി സാമുവല്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ശാസ്ത്രസാംസ്കാരികോത്സവത്തിനു നടത്തുവാന്‍ തീരുമാനിച്ച പരിപാടികള്‍ തുടര്‍ന്നു നടത്തുവാന്‍ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി കെ.സി.ചന്ദ്രമോഹന്‍ (പ്രസിഡന്റു ), റ്റി.ശാന്തകുമാരി (വൈസ്.പ്രസിഡന്റു),എം.എച്ച്.രമേശ് കുമാര്‍ (സെക്രട്ടറി), വി.ഗോപിനാഥന്‍ (ജോ.സെക്രട്ടറി), Read more…

ശാസ്ത്ര വര്‍ഷം 2009 കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

ആവേശകരമായ അന്തരീക്ഷത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രവര്‍ഷം 2009 കാമ്പയിന്‍ ‍ബാംഗ്ലൂര്‍ ഐ.എസ്‌.ആര്‍.ഒ. സാറ്റലൈറ്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. ടി.കെ. അലക്‌സ്‌ ഉദ്ഘാടനം ചെയ്തു. നക്ഷത്രനിരീക്ഷണത്തിനും ഗവേഷണങ്ങള്‍ക്കുമായി ആസ്ട്രോസാറ്റ് എന്ന പേരില്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഉദ്ഘാടനവേളയില്‍ അദ്ദേഹം പ്രസ്താവിച്ചു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ആയിരിക്കും വിക്ഷേപണം. കഴിയുന്നത്ര എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും ഉള്ള നക്ഷത്രവികിരണങ്ങളെ ഉപഗ്രഹം പഠന വിധേയമാക്കും. വ്യക്തതയേറിയ നക്ഷത്ര മാപ്പുകള്‍ ലഭ്യമാക്കാന്‍ ഈ Read more…

കേന്ദ്ര നിര്‍വാഹക സമിതി യോഗം

പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതി യോഗം ഡിസംബര്‍ 7 ന് തൃശ്ശൂരില്‍ ചേരും. വാര്‍ഷി‍കങ്ങള്‍ , ശാസ്ത്രവര്‍ഷം കാന്പയിന്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

പരിഷത്തില്‍ അംഗമാകാം

പരിഷത്തിന്‍റെ 2009 വര്‍ഷത്തേക്കുള്ള അംഗത്വപ്രവര്‍ത്തനം ആരംഭിച്ചു. എറ്റവും അടുത്ത യുണിറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് താത്പര്യവും സന്നദ്ധതയുമുള്ള ആര്ക്കും പരിഷത്തില്‍ അംഗമാകാനുള്ള അവസരമാണിത്.നിലവിലുള്ള അംഗങ്ങളുടെ അംഗത്വം പുതുക്കുന്നതും ഈ സമയത്താണ്.

പരിഷത്ത് യൂണിറ്റ് വാര്‍‍ഷികങ്ങള്‍

പരിഷത്ത് യുണിറ്റ് വാര്‍ഷികങ്ങള്‍‍ വിവിധ അനുബന്ധ പരിപാടികളോടെ എല്ലാ ജില്ലകളിലും മുന്നേറുന്നു.വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ , സെമിനാകറുള്‍ , പ്രഭാഷണങ്ങള്‍ , പുസ്തക – ഉത്പന്ന പ്രചാരണങ്ങള്‍ എന്നിവയാണ് മുഖ്യ അനുബന്ധ പരിപാടികള്‍

ശാസ്ത്രഗതി ഡിസംബര്‍ ലക്കം

ചാന്ദ്രയാന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഡ്യന്‍ ശാസ്ത്രലോകത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വിലയിരുത്തലുകളുമായി ശാസ്ത്രഗതിയുടെ ഡിസംബര്‍ ലക്കം ഉടന്‍ പുറത്തിറങ്ങുന്നു.

രക്ഷാകര്‍ത്തൃ സംഗമം കണ്ടല്ലൂരില്‍

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കണ്ടല്ലൂരില്‍ രക്ഷാകര്‍ത്തൃ സംഗമം നടന്നു. മാടമ്പില്‍ ഗവ: യൂപി സ്കൂളില്‍ നടന്ന സംഗമത്തില്‍ നൂറില്‍ പരം പേര്‍ പങ്കെടുത്തു. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പ്രമേഹത്തെപ്പറ്റി സംഗമത്തില്‍ വിശദീകരിച്ചു. കുട്ടികളുടെ ഭക്ഷണം, പഠനത്തില്‍ രക്ഷാകര്‍ത്താക്കളുടെ പങ്ക്, കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിന് രക്ഷാകര്‍ത്താക്കള്‍ എന്തൊക്കെ ചെയ്യണം തുടങ്ങിയ വിഷയങ്ങളേ പറ്റിയുള്ള ക്ലാസും ചര്‍ച്ചയും നടക്കുകയുണ്ടായി. ഫാസ്റ്റ് ഫുഡും ബേക്കറി Read more…