Updates
നോട്ടുനിരോധനവും ജിഎസ്‌ടി യും
ഇന്ത്യന്‍ സമ്പദ്ഘടനയെ നിശ്ചലമാക്കുകയും ജനങ്ങളുടെമേല്‍ തീരാദുരിതം അടിച്ചേല്‍പിക്കുകയും ചെയ്ത നോട്ടുനിരോധനം നടപ്പിലായിട്ട് ഒരു വര്‍ഷമായിരിക്കുന്നു. തികച്ചും സാധാരണമായ ക്രയവിക്രയങ്ങള്‍ക്ക് വേണ്ടി കയ്യില്‍ കരുതിയ പണം ഒറ്റ രാത്രികൊണ്ട് വെറും കടലാസ് കഷണങ്ങളായി മാറിയതിന്റെ അങ്കലാപ്പും അത് മാറ്റിയെടുക്കാന്‍ വേണ്ടിവന്ന ബദ്ധപ്പാടും അനുഭവിക്കാത്തവര്‍ ആരുമുണ്ടാവില്ല. ബാങ്കില്‍ നേരത്തെ നിക്ഷേപിച്ച പണം മാറ്റിയെടുക്കാന്‍ വരിയില്‍നിന്നുനിന്ന് കുഴഞ്ഞുവീണു മരിച്ചവര്‍, സമ്മര്‍ദം താങ്ങാനാവാത്ത ആത്മഹത്യ ചെയ്തവര്‍, ജനജീവിതം വഴിമുട്ടിപ്പോയ ദിനങ്ങള്‍. അടിയന്തിരാവസ്ഥയ്ക്കുശേഷം ഇന്ത്യന്‍ ഭരണകൂടം ജനതയ്ക്ക് Read more…