Updates
സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് ന്യായമായ വേതനം ഉറപ്പുവരുത്തുക.
കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ സമരമുഖത്താണ്. അവരുടെ ആവശ്യങ്ങള്‍ ന്യായവുമാണ്. അതുകൊണ്ടുതന്നെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളവര്‍ധനവ് നടപ്പാക്കാന്‍ തയ്യാറാണെന്നാണ് മാനേജ്‌മെന്‍റുകള്‍ പറയുന്നത്. പക്ഷെ നഴ്‌സുമാരെ അനിശ്ചിതകാലത്തേക്ക് ട്രെയിനിയായി നിലനിര്‍ത്തി തുച്ഛമായശമ്പളം നല്‍കി ചൂഷണം ചെയ്യുന്ന സംവിധാനത്തില്‍ മാറ്റം വരുത്താന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ശമ്പളവര്‍ധനവിന്‍റെ ആനുകൂല്യം ട്രെയിനികളായി നിലനിര്‍ത്തപ്പെടുന്ന ഭൂരിഭാഗം നഴ്‌സുമാര്‍ക്ക് ലഭിക്കുകയുമില്ല. അശാസ്ത്രീയവും Read more…
Updates
ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുക.
ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തിയായി പ്രതിഷേധിക്കുന്നു. 2017ലെ ഫിനാന്‍സ് ആക്ടിന്റെ 184ാം വകുപ്പുപ്രകാരമുള്ള ചട്ടപ്രകാരം വളഞ്ഞ വഴിയിലൂടെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉള്‍പ്പെടെ 19 ട്രൈബ്യൂണലുകളെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ ചട്ടപ്രകാരം ട്രൈബ്യൂണല്‍ അംഗങ്ങളെ നിയമിക്കുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുണ്ടാകുക. ഇതില്‍ നാലുപേരും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നതും ഒരാളെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് നിയമിക്കുന്നതുമായിരിക്കും. അതായത് ഇനി Read more…