ഗതാഗതവകുപ്പിന് ഓണ്‍ലൈന്‍ റോഡ്മാപ്പുകള്‍ നിര്‍മ്മിക്കാനായി കുത്തക കമ്പനികളെ നിയോഗിച്ച സിഡാക് നടപടി പ്രതിഷേധാര്‍ഹം

വാഹനങ്ങള്‍ ജിപിഎസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യാനുള്ള പദ്ധതിയുടെ മാപ്പ് ഓപ്പണ്‍ സ്ട്രീറ്റ്മാപ്പ് എന്ന സ്വതന്ത്രമാപ്പിങ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു ഇതിന്റെ ചുമതല. ഓപ്പണ്‍ സ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് കേരളത്തിന്റെ റോഡ്മാപ്പിങ് മെച്ചപ്പെടുത്തും എന്ന് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചെങ്കിലും സിഡാക്ക് ഈ രംഗത്ത് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയതായി അറിവില്ല. ഇക്കാര്യത്തില്‍ ചുമതല ഏല്പ്പിക്കപ്പെട്ട സിഡാക് ഈ ജോലി സ്വകാര്യ ഏജന്‍സിക്ക് മറിച്ച് കൊടുക്കുകയാണ് ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ പദ്ധതി Read more…

മെഡിക്കല്‍ കോളേജ് പ്രവേശനം : സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത്

മെഡിക്കല്‍ കോളേജ് പ്രവേശനം : സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍, സ്വാശ്രയ, കല്‍പ്പിത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സ്വാശ്രയ കോളേജുകളിലേക്കായാലും ന്യൂനപക്ഷ കോളേജുകളിലേക്കായാലും കേന്ദ്ര സര്‍ക്കാരിന്റെ നീറ്റ് പ്രവേശന പരീക്ഷ വഴി മാത്രമേ പ്രവേശനം നല്‍കാവൂ എന്നിരിക്കെ ഇതിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ രംഗത്തു വന്നിരിക്കുന്നത് ദുരൂഹമാണ്. നീറ്റ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികള്‍ക്കും Read more…