Updates
എഞ്ചിനീയറിങ് പ്രവേശനം: ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായകമായ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹം
എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാരും സര്‍വ്വകലാശാലയും അടുത്തകാലത്ത് എടുത്തിട്ടുള്ളത്. സ്വാശ്രയകോളേജുകളില്‍ അനേകം സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത ഇളവ് ചെയ്യേണ്ട എന്ന സര്‍ക്കാര്‍ തീരുമാനമാണ് ആദ്യത്തേത്. എഞ്ചിനീയറിങ് കോളേജുകളില്‍ ഓരോ വര്‍ഷവും പരീക്ഷ പാസ്സായാല്‍ മാത്രമേ അടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷന്‍ കൊടുക്കൂ എന്ന സര്‍വകലാശാലാതീരുമാനമാണ് രണ്ടാമത്തേത്. സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ വിജയശതമാനം ഇപ്പോള്‍ത്തന്നെ വളരെ കുറവാണ്. പത്തു കോളേജുകളില്‍ വിജയം പത്തു Read more…
Updates
എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?
‘എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?’ എന്ന ഈ പരിഷത്ത് പ്രസിദ്ധീകരണത്തിന്റെ മുപ്പതാം പതിപ്പാണിത്. 1987-ലാണ് ഇതിന്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത്. കാല്‍നൂറ്റാണ്ടിലധികംകാലം അപ്രസക്തമാകാതെ നിലകൊള്ളാന്‍ കഴിയുക എന്നത് ഒരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. ഈ കാലയളവില്‍ വിവിധ പതിപ്പുകളിലായി ഈ പുസ്തകത്തിന്റെ ഒന്നരലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞുപോയിട്ടുണ്ട്. ഇത് മലയാളപ്രസിദ്ധീകരണരംഗത്തെ ഒരു സര്‍വകാല റെക്കോഡാണ്. ഒരിക്കലും മറക്കാനാവാത്ത ഒരു രാപ്പകല്‍ കൂട്ടായ്മയിലൂടെയാണ് എന്തുകൊണ്ടിന്റെ ആദ്യപതിപ്പ് രൂപപ്പെട്ടത്. ഒട്ടേറെ Read more…
Updates
വരൂ ഇന്ത്യയെ കാണാം
ഇത് ഒരു യാത്രയാണ്. യാത്രാവിവരണമല്ല. ഈ യാത്രയില്‍ നമ്മുടെ മുന്നില്‍ ഇന്ത്യയുടെ നാനാത്വം തെളിഞ്ഞുവരുന്നു. വൈവിധ്യങ്ങളുടെ വിസ്മയം നിറയുന്നു. സംസ്ഥാനങ്ങളെ, കേന്ദ്രഭരണപ്രദേശങ്ങളെ, അവിടുത്തെ ജനങ്ങളെ, ഭാഷയെ, സംസ്‌കാരത്തെ, നിറമുള്ള കാഴ്ചകളെ… ഒപ്പം, സാമൂഹികമായ ഉള്‍ത്തുടിപ്പുകളെക്കൂടി അറിയാം.
Updates
കാലഹരണമില്ലാത്ത സ്വപ്നങ്ങള്‍
ഇത് എം.പി.പരമേശ്വരന്റെ കഥ മാത്രമല്ല. ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കൂടി കഥയാണ്. അതുപോലെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഥയുടെ ഒരു കഷണം കൂടിയാണ്. വസ്തുനിഷ്ഠമായ കഥയല്ല, ആത്മനിഷ്ഠമായ കഥ.സ്വപ്നങ്ങളില്ലാത്ത ഒരു ജീവിതം എം.പിക്ക് നയിക്കേണ്ടി വന്നിട്ടില്ല. എം.പിയുടെ ജീവിതത്തിലെ സ്വപ്നങ്ങളുടെ കഥയാണ്, ആ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന്നടത്തിയ പ്രവര്‍ത്തനങ്ങളുടെ കഥയാണ്ഈ പുസ്തകം.
Updates
നക്ഷത്രദൂരങ്ങള്‍ തേടി
പ്രപഞ്ചവിസ്തൃതിയില്‍ ചിതറിക്കിടക്കുന്ന പ്രകാശകേന്ദ്രങ്ങളുടെ വിസ്മയനിഗൂഢതകളിലേക്ക് ഒരു കൗതുകയാത്ര. പുതുമയുള്ള അളവുകോലുകളുമായി നക്ഷത്രങ്ങളിലേക്കും നക്ഷത്രദൂരങ്ങളിലേക്കും നടത്തുന്ന പര്യവേഷണം. മര്‍ത്ത്യഭാവനയുടെ ഗണിതവും ജിജ്ഞാസയും ജ്വലിപ്പിക്കുന്ന ആകാശരഹസ്യങ്ങളെ അതിമനോഹരമായി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പകര്‍ത്തിത്തരുന്ന കൃതി.
Updates
നീര്‍പക്ഷികള്‍
ലോകത്താകമാനം പരിസ്ഥിതിക്കും നീര്‍ത്തടങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ക്കും കടുത്ത ഭീഷണി നിലനില്‍ക്കുകയാണ്. നമ്മുടെ തണ്ണീര്‍ത്തടങ്ങളില്‍ കാണുന്ന സാധാരണവും അപൂര്‍വ്വവുമായ ദേശാടനപ്പക്ഷികളെയും നീര്‍പ്പക്ഷികളെയും ശാസ്ത്രകുതുകികള്‍ക്ക് പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുവഴി പ്രകൃതിസംരക്ഷണവും ലക്ഷ്യമിടുന്നു. തീര്‍ച്ചയായും കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ശാസ്ത്രസ്‌നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Updates
വേദങ്ങളുടെ നാട്
പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ദീപ്തവും ഇരുളടഞ്ഞതുമായ വശങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് വേദങ്ങളുടെ നാട്. നവകേരള ശില്‍പികളില്‍ പ്രമുഖനായ ഇ.എം.എസ്. അസാമാന്യവും അത്ഭുതകരവുമായ കയ്യടക്കത്തോടും സൂക്ഷ്മതയോടും ഉള്‍ക്കാഴ്ചയോടും ദീര്‍ഘദൃഷ്ടിയോടും കൂടി ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും അവതരിപ്പിക്കുന്ന ഗ്രന്ഥം.എഴുപത്തയ്യായിരത്തിലധികം കോപ്പികള്‍ പ്രചരിച്ച പുസ്തകത്തിന്റെ പുതിയ പതിപ്പ്.