മനുഷ്യ മസ്തിഷ്‌കം : അത്ഭുതങ്ങളുടെ കലവറ(വിജ്ഞാനരാജി)

മനുഷ്യ മസ്തിഷ്‌കം : അത്ഭുതങ്ങളുടെ കലവറ അനന്തവൈവിധ്യമാര്‍ന്ന മനുഷ്യവ്യവഹാരങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അവന്റെ മസ്തിഷ്‌കമാണ്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു വിധത്തിലാണെന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ പണ്ഡിതലോകത്തിന് ഇതേവരെ സാധിച്ചിട്ടില്ല. ഈ രംഗത്ത് നിരന്തരമായി അന്വേഷണവും ഗവേഷണവും നടത്തുന്നവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അതിന്നും ഒരു മഹാത്ഭുതമായി നിലകൊള്ളുകയാണ്. ഈ അത്ഭുതപ്രതിഭാസത്തെക്കുറിച്ച് ലളിതമായും സരളമായും വിശദീകരിക്കുന്ന പുസ്തകമാണിത്. കേരളത്തിലെ പ്രമുഖരായ ന്യൂറോസര്‍ജന്മാരില്‍ ഒരാളും ദേശീയതലത്തില്‍ അറിയപ്പെടുന്ന ജനകീയാരോഗ്യപ്രവര്‍ത്തകനുമായ ഡോ.ബി.ഇക്ബാലാണ് ഈ ചെറുഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. Read more…

കടല്‍ജീവികളുടെ ലോകം(വിജ്ഞാനരാജി)

കടല്‍ജീവികളുടെ ലോകം കടലിനെയും കടല്‍ജീവികളെയും അത്ഭുതാദരവുകളോടെയാണ് എക്കാലത്തും മനുഷ്യര്‍ കണ്ടത്. അനേകം ആവാസമേഖലകളടങ്ങിയ കടലിലെ ജൈവവൈവിധ്യവും സസ്യസമൂഹങ്ങളുടെ സവിശേഷതകളും ശാസ്ത്രജ്ഞരെ പ്രത്യേകം ആകര്‍ഷിച്ചു. സ്ഥിരമായ ഇരുട്ടും അതിമര്‍ദവും അനുഭവപ്പെടുന്ന ആഴക്കടലില്‍പോലും ജീവന്റെ അനേകരൂപങ്ങള്‍ കാണാം. കടലിലെ ഉല്‍പാദകരായ പ്ലവകങ്ങള്‍, കടല്‍പ്പുല്ലുകള്‍, ആല്‍ഗകള്‍, സ്ഥാനബദ്ധജീവിതം നയിക്കുന്ന ജന്തുക്കള്‍, നീരാളികള്‍, കോറലുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍ ലില്ലികള്‍, ജെല്ലിമത്സ്യങ്ങള്‍, അസ്ഥിമത്സ്യങ്ങള്‍, സ്രാവുകള്‍, തിരണ്ടികള്‍, കടലാമകള്‍, കടല്‍പ്പാമ്പുകള്‍, തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഈ പുസ്തകത്തില്‍ Read more…

കവിതാഹൃദയം(വിജ്ഞാനരാജി)

കവിതാഹൃദയം കവിതയുടെ ഹൃദയത്തിലേയ്‌ക്കെത്താന്‍ എത്ര മാര്‍ഗങ്ങളുണ്ട് ? ഒരൊറ്റ മാര്‍ഗമല്ല ഉള്ളതെന്ന് തീര്‍ച്ച. വിവിധവും വ്യത്യസ്തവുമായ മാര്‍ഗങ്ങള്‍ സഹൃദയരുടെ മുമ്പില്‍ എന്നുമുണ്ടായിരുന്നു. ഓരോരുത്തരുടെയും മാര്‍ഗം നിശ്ചയിക്കുന്നത് അവരുടെ സാഹിത്യപരിചയവും ജീവിതാനുഭവങ്ങളും സാംസ്‌കാരികപരിതോവസ്ഥയുമായിരിക്കും. കവിതാഹൃദയം തേടിയുള്ള അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുത്തമവഴികാട്ടിയായിരിക്കും ഈ ഗ്രന്ഥം. കവിതയുടെ ഹൃദയം കണ്ടെത്തുന്നതിലും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും അതുല്യമായ പ്രാഗത്ഭ്യം പ്രകടിപ്പിച്ചിട്ടുള്ള, മലയാളത്തിലെ ഏറ്റവും പ്രമുഖ സാഹിത്യവിമര്‍ശകരില്‍ ഒരാളായ കെ.പി.ശങ്കരന്റെ പ്രൗഢമായ ഗ്രന്ഥം.

ഗണിതത്തിന്റെ അത്ഭുതലോകം(വിജ്ഞാനരാജി)

ഗണിതത്തിന്റെ അത്ഭുതലോകം ഗണിതശാസ്ത്രം ഭയക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും ഒരു പുതിയ ഗണിതാനുഭവം. അക്കങ്ങളുടെയും മറ്റു ഗണിതസങ്കല്‍പനങ്ങളുടെയും മൂര്‍ത്തമായ ആവിഷ്‌കാരം.

നമ്മുടെ പശ്ചിമഘട്ടം(വിജ്ഞാനരാജി)

നമ്മുടെ പശ്ചിമഘട്ടം എന്താണ് പശ്ചിമഘട്ടം? ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യകലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലില്‍ നിന്നുവരുന്ന നീരാവിനിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി വര്‍ഷാവര്‍ഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിലൊന്നാണിത്. ഈ മലനിരകള്‍ അതിര്‍ത്തിയായിവരുന്ന ആറുസംസ്ഥാനങ്ങളിലെ 26 കോടിയോളം വരുന്ന മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും ഇതുതന്നെ. വികസനത്തിന്റെ പേരില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ പശ്ചിമഘട്ടത്തിന് വന്‍ഭീഷണി ഉയര്‍ത്തുകയാണ്. പശ്ചിമഘട്ടസംരക്ഷണം ഓരോ കേരളീയന്റെയും ജീവന്‍മരണപ്രശ്‌നമാണിന്ന്. പശ്ചിമഘട്ടമെന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് Read more…

പണം കഥ പറയുന്നു(വിജ്ഞാനരാജി)

പണം കഥ പറയുന്നു പണം ഉണ്ടായതെങ്ങനെ? കറന്‍സിയും നാണയവും എന്തിനെ പ്രതിനിധാനം ചെയ്യുന്നു? പണത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ധര്‍മമെന്ത്? തുടങ്ങിയ ധനശാസ്ത്രവിശകലനം.

രസതന്ത്രം : ഭാഷയും വ്യാകരണവും(വിജ്ഞാനരാജി)

രസതന്ത്രം : ഭാഷയും വ്യാകരണവും അണുക്കള്‍ സംയോജിക്കുന്നത് എങ്ങനെ? എന്തുകൊണ്ട്? അതിന്റെ നിയമങ്ങള്‍ എന്ത്? രസതന്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ അളവുപരമായും ആശയപരമായും വിശദീകരിക്കുന്നു. രസതന്ത്രം ഇനി ആസ്വദിച്ചുപഠിക്കാം.

ചരിത്രം ഉണ്ടാകുന്നത്(വിജ്ഞാനരാജി)

ചരിത്രം ഉണ്ടാകുന്നത് ചരിത്രം വായിക്കേണ്ടതും പഠിക്കേണ്ടതും എങ്ങനെ, എന്തിന് എന്നും ചരിത്രത്തില്‍ നിന്ന് നാം പഠിക്കുന്നതെന്ത് എന്നും അന്വേഷിക്കുന്ന ചരിത്രശാസ്ത്ര വിശകലനം. വിദ്യാര്‍ഥികള്‍ക്ക് ചരിത്രപഠനത്തിന് ഒരു വഴികാട്ടി.

ഭൗതികലോകം (വിജ്ഞാനരാജി)

ഭൗതികലോകം അതിരില്ലാത്ത പ്രപഞ്ചവിസ്തൃതി, സൂക്ഷ്മ-സ്ഥൂലപ്രപഞ്ചത്തിന്റെ അസ്തിത്വം, കാണുന്നതും കാണാത്തതുമായ ദ്രവ്യത്തിന്റെ ഘടന, ക്വാര്‍ക്കുകളും മറ്റും അടങ്ങുന്ന സൂക്ഷ്മലോകവിശേഷങ്ങള്‍, ദ്രവ്യത്തിന് ദ്രവ്യമാനം കിട്ടിയതിന്റെ പൊരുള്‍, ക്വാസാറുകളും പള്‍സാറുകളും വേംഹോളുകളും എല്ലാം വിശദീകരിക്കുന്നു. ഇതൊക്കെ പഠിക്കാന്‍ നമുക്ക് കഴിയുന്ന പ്രപഞ്ചനിയമങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്.

അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ – ആറ് ശാസ്ത്രനാടകങ്ങള്‍ (വിജ്ഞാനരാജി)

അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ – ആറ് ശാസ്ത്രനാടകങ്ങള്‍ വിദ്യാലയങ്ങളിലും യുവജനോത്സവങ്ങളിലും അവതരിപ്പിക്കാവുന്നതും പഠനാര്‍ഹവുമായ ആറ് ശാസ്ത്രനാടകങ്ങള്‍.