​ഹയര്‍സെക്കന്ററി അധ്യാപകരെ അനവസരത്തില്‍ സ്ഥലം മാറ്റരുത്

ഹയര്‍സെക്കന്ററി അധ്യാപകരെ അനവസരത്തില്‍ സ്ഥലം മാറ്റരുത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ അധ്യാപകരെ സ്ഥലം മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നതായി മനസ്സിലാക്കുന്നു. സാധാരണഗതിയില്‍, കുട്ടികളുടെ പഠനത്തിന് തടസ്സമാകാത്ത രീതിയില്‍ അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ ആണ് ഈ സ്ഥലം മാറ്റം നടക്കേണ്ടിയിരുന്നത്. അതിനുപകരം വര്‍ഷാന്ത്യപരീക്ഷ തുടങ്ങാന്‍ കേവലം ഒരുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ നടത്താനുദ്ദേശിക്കുന്ന സ്ഥലം മാറ്റം തികച്ചും അനവസരത്തിലാണ്. ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 10നും എഴുത്തുപരീക്ഷ മാര്‍ച്ച് 9നും ആരംഭിക്കുകയാണ്. Read more…

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുപ്പ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധം

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് അടുത്ത കാലത്തായി പലതരത്തിലുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഘടകങ്ങളുടെ സഹായത്തോടുകൂടി മാത്രമേ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കഴിയൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനസമയം. പാഠ്യപദ്ധതി ഫലപ്രദമായി വിനിമയം ചെയ്യണമെങ്കില്‍ അതിനാവശ്യമായ പഠനസമയം ലഭിച്ചിരിക്കണം. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 200 ഉം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 220 ഉം. പ്രവൃത്തി Read more…

വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിക്കുക

വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിക്കുക വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ കൂടുതലായി ലഭിക്കുന്ന വിവരങ്ങള്‍ക്കൂടി പരിഗണിച്ചുകൊണ്ട് കേരളത്തിന്റെ സുസ്ഥിര വികസനത്തില്‍ കാര്യമായ ഒരു പങ്കും വഹിക്കാനില്ലാത്ത വിഴിഞ്ഞം തുറമുഖപദ്ധതി ഇന്നത്തെ നിലയില്‍ മുന്നോട്ടുകൊണ്ടുപോകരുത് എന്നും പദ്ധതി ഉപേക്ഷിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. കടല്‍ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതാണെന്ന കാര്യത്തില്‍ ആര്‍ക്കും Read more…