ജനാധിപത്യ കലാലയങ്ങള്‍ വിദ്യാഭ്യാസ പുരോഗതിക്ക് അനിവാര്യം
കോഴിക്കോട് ഫറൂഖ് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിനു ശിക്ഷാനടപടി സ്വീകരിച്ചതിനെ ശക്തമായി അപലപിക്കുന്നു. വിദ്യാലയങ്ങള്‍ ജനാധിപത്യരഹിതവും സ്ത്രീവിരുദ്ധവും ആക്കി തീര്‍ക്കുന്നതിനു ആസൂത്രിത നീക്കം നടക്കുന്നത് ആശങ്കാകുലമാണ്. ആണ്‍പെണ്‍ ബന്ധങ്ങളെ വിലകുറച്ചു കാണുകയും അവരുടെ സര്‍ഗാത്മകമായ ബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന ആണ്‍കോയ്മാ സദാചാര കാഴ്ചപ്പാട് ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല. കേരളത്തിലെ പൊതു ഇടങ്ങള്‍ അപമാനകരമാം വിധം സ്ത്രീവിരുദ്ധം ആയിരിക്കുന്നതില്‍ ആരോഗ്യകരമായ ആണ്‍പെണ്‍ ബന്ധങ്ങളുടെ അഭാവവും ഒരു Read more…