എ.പി. മുരളീധരന്‍ പ്രസിഡന്റ്, കെ.രാധന്‍ ജന. സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി എ.പി. മുരളീധരനെയും ജനറല്‍ സെക്രട്ടറിയായി കെ.രാധനേയും തെരഞ്ഞെടുത്തു. കെമിക്കല്‍ എഞ്ചിനീയറായ എ.പി. മുരളീധരന്‍ ഫാക്ടില്‍നിന്ന് ജനറല്‍ മാനേജരായി വിരമിച്ചു. മനശ്ശാസ്ത്രത്തില്‍ ബിരുദാന്തരബിരുദധാരിയാണ്. എറണാകുളം ജില്ലയിലെ കരുമാലൂരാണ് താമസം. കോഴിക്കോട് ജില്ലയിലെ മൂലാട് സ്വദേശിയായ രാധന്‍ ചാലപ്പുറം അച്ചുതന്‍ ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. വൈസ് പ്രസിഡന്റുമാരായി ലില്ലി കര്‍ത്ത,  ഡോ. എന്‍ ഷാജി,  സെക്രട്ടറിമാരായി കെ.വിനോദ് കുമാര്‍ (കണ്ണൂര്‍), വി.മനോജ്കുമാര്‍ (തൃശ്ശൂര്‍) ഷിബു അരുവിപ്പുറം (തിരുവനന്തപുരം) ഖജാന്‍ജിയായി സന്തോഷ് ഏറത്ത് എന്നിവരെയും  മാസികാ പത്രാധിപര്‍മാരായി ബി. Read more…

പ്രാദേശിക ഭാഷയുടെ ഉപയോഗം സാമൂഹ്യശാസ്ത്രത്തെ കുറ്റമറ്റാതാക്കും – ഡോ. സതീഷ് ദേശ്പാണ്ഡെ

ഇംഗ്ലീഷ് വിധേയത്തത്തെ മറികടക്കുന്നത് സാമൂഹ്യശാസ്ത്രത്തിന്റെ വികാസത്തിന് അനിവാര്യമാണെന്ന് ഡോ.സതീഷ് ദേശ്പാണ്ഡെ അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 52-ാം സംസ്ഥാന വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാപ്രശ്‌നങ്ങള്‍ വിവിധ രീതിയിലാണ് വിവിധ ശാസ്ത്രശാഖകളേയും സാമൂഹ്യവിഭാഗങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നത്. സാമൂഹ്യശാസ്ത്രത്തിലെ വരേണ്യ ഭാഷാപ്രയോഗം മറികടന്ന് ലളിതമായ ഭാഷാ പ്രയോഗം അതിന്റെ ശാസ്ത്രീയതക്കും വ്യാപനത്തിനും അനിവാര്യമാണെ് സതീഷ് ദേശ്പാണ്ഡെ കൂട്ടിച്ചേര്‍ത്തു. ഡോ.എന്‍.കെ.ശശിധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ.ടി.എന്‍ തോമസ് Read more…

വേമ്പനാട്ട് കായല്‍ അതീവ നാശോന്മുഖമായ പ്രദേശമെന്ന് കായല്‍ കമ്മീഷന്‍

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് അതീവ നാശോന്‍മുഖമായ അവസ്ഥയിലാണെും ഇത് സംരക്ഷിക്കുതിന് അടിയന്തിര ജനകീയ ഇടപെടല്‍ ആവശ്യമാണെും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കായല്‍ കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് ചൂണ്ടിക്കുന്നു. സര്‍ക്കാര്‍ നിയമസംവിധാനങ്ങളെ തകര്‍ക്കുതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. വിഘടിതമായ സര്‍ക്കാര്‍ നയങ്ങളുടെ നേര്‍ക്കാഴ്ചയാണ് മറ്റുരംഗങ്ങളിലെപോലെ വേമ്പനാട് കായല്‍തടത്തിലും കാണുത്. വേമ്പനാട് കായലില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തിച്ചേരു ചെറുനീര്‍ത്തടങ്ങളുടെ സംഭരണ കേന്ദ്രമാണ്. അതുപോലെ തന്നെ Read more…

രാത്രികള്‍ ഞങ്ങളുടേത്‌കൂടിയാണ്‌

രാത്രികള്‍ ഞങ്ങളുടേത്‌കൂടിയാണ്‌ രാത്രിസ്വന്തമാക്കല്‍ മെയ്‌ 7 വൈകുന്നേരം 5 മണിമുതല്‍ നഗരചത്വരം ആലപ്പുഴ മുഴുവന്‍ ആകാശവും മുഴുവന്‍ ഭൂമിയും നമ്മുടേതാണ്‌… മുഴുവന്‍ രാവും മുഴുവന്‍ പകലും മുഴുവന്‍ മണ്ണും മുഴുവന്‍ ചരിത്രവും അവളുടേത്‌കൂടിയാണ്‌.. എന്റെ അധികാരമാണ്‌ എന്റെ ശരീരം എന്ന്‌ പ്രഖ്യാപിക്കുന്ന, തുല്യതയും നീതിയും ആണ്‌ ഞ്‌ങ്ങള്‍ക്ക്‌ വേണ്ടത്‌ എന്ന്‌ പറയുന്ന സ്‌ത്രീശക്തി ഒരു വലിയ മറുപടിയാണ്‌..വീടും തെരുവും തൊഴിലിടവും അങ്ങനെ ജീവിക്കുന്ന ഇടങ്ങളെല്ലാം അവളുടെ കൂടിസ്വന്തമാകുന്ന കാലത്തിനു വേണ്ടിയുള്ള Read more…

ദേശീയ ശാസ്‌ത്ര സമ്മേളനം

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വാര്‍ഷികവുമായി ബന്ധപ്പെട്ട്‌ മെയ്‌ 10 ന്‌ നടക്കുന്ന ദേശീയ ശാസ്‌ത്ര സമ്മേളനത്തില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍കേന്ദ്ര പരിസ്ഥിതി വകുപ്പ്‌ മന്ത്രി ജയ്‌റാം രമേഷ്. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, അഖഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഡി. രഘുനന്ദന്‍, തുടങ്ങിയവര്‍ ശാസ്‌ത്ര സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമകാലിക ഇന്ത്യയും ശാസ്‌ത്രപാരമ്പര്യവുമെന്ന വിഷയത്തില്‍ ഡോ. Read more…

ശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ഷികം: ഇന്നവേറ്റേഴ്സ് മീറ്റുകള്‍ സംഘടിപ്പിക്കുന്നു

ആലപ്പുഴയില്‍ 2015 മെയ് 7 മുതല്‍ 10 വരെ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ മേഖലകളിലുണ്ടാകുന്ന നവീനമായ മുന്‍കൈകളും കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നു. ഇന്നവേറ്റേഴ്സ് മീറ്റുകള്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും മാലിന്യ സംസ്കരണ പ്രവര്‍ത്തകര്‍ക്കും വിദ്യാലയ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുമായാണ് ഇത് നടത്തുന്നത്. സ്റ്റുഡന്റ് ഇന്നവേറ്റേഴ്സ് മീറ്റ്, ഷീ ഇന്നവേറ്റേഴ്സ് മീറ്റ്, ക്ലീന്‍ ഇന്നവേറ്റേഴ്സ് മീറ്റ്, ക്ലാസ് ഇന്നവേറ്റേഴ്സ് മീറ്റ്, എന്നീ പേരുകളില്‍ സംഘടിപ്പിക്കുന്ന Read more…