ദേശീയ ശാസ്‌ത്ര സമ്മേളനം

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വാര്‍ഷികവുമായി ബന്ധപ്പെട്ട്‌ മെയ്‌ 10 ന്‌ നടക്കുന്ന ദേശീയ ശാസ്‌ത്ര സമ്മേളനത്തില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍കേന്ദ്ര പരിസ്ഥിതി വകുപ്പ്‌ മന്ത്രി ജയ്‌റാം രമേഷ്. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, അഖഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഡി. രഘുനന്ദന്‍, തുടങ്ങിയവര്‍ ശാസ്‌ത്ര സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമകാലിക ഇന്ത്യയും ശാസ്‌ത്രപാരമ്പര്യവുമെന്ന വിഷയത്തില്‍ ഡോ. Read more…

ശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ഷികം: ഇന്നവേറ്റേഴ്സ് മീറ്റുകള്‍ സംഘടിപ്പിക്കുന്നു

ആലപ്പുഴയില്‍ 2015 മെയ് 7 മുതല്‍ 10 വരെ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ മേഖലകളിലുണ്ടാകുന്ന നവീനമായ മുന്‍കൈകളും കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നു. ഇന്നവേറ്റേഴ്സ് മീറ്റുകള്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും മാലിന്യ സംസ്കരണ പ്രവര്‍ത്തകര്‍ക്കും വിദ്യാലയ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുമായാണ് ഇത് നടത്തുന്നത്. സ്റ്റുഡന്റ് ഇന്നവേറ്റേഴ്സ് മീറ്റ്, ഷീ ഇന്നവേറ്റേഴ്സ് മീറ്റ്, ക്ലീന്‍ ഇന്നവേറ്റേഴ്സ് മീറ്റ്, ക്ലാസ് ഇന്നവേറ്റേഴ്സ് മീറ്റ്, എന്നീ പേരുകളില്‍ സംഘടിപ്പിക്കുന്ന Read more…

പണം കണ്ടെത്താന്‍ നെല്‍വയല്‍ നികത്തല്‍ഉപാധിയാക്കരുത്

നിയമ വിരുദ്ധ മായി നെല്‍വയലുകള്‍ നികത്തിയെടുത്ത ഭൂമിക്ക് നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ചാല്‍ നിയമവിധേയമാക്കാം എന്ന ബജറ്റ് നിര്‍ദ്ദേശം അങ്ങേയറ്റം അപലപനീയവും ജനവിരുദ്ധവും കേരളത്തിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ആക്കം കൂ ട്ടുന്നതുമാണ്. മുമ്പ് നിലവിലിരുന്ന ഭൂവിനിയോഗ നിയമം ശക്തമായി നടപ്പിലാക്കാഞ്ഞതിന്റെ സാഹചര്യത്തിലാണ് 2008 ല്‍ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷ ണ നിയമം നിലവില്‍ വന്നത്. ഇപ്പോഴുള്ള നിയമ പ്രകാരവും മറ്റു സ്ഥലങ്ങള്‍ ഇല്ലാ എങ്കില്‍ വീട് നിര്‍മ്മിക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ 10 Read more…

ടെക്സ്റ്റയില്‍ വ്യാപാരമേഖലയിലെ സ്ത്രീചൂഷണത്തിനെതിരെ ജനകീയഐക്യം വളര്‍ത്തുക

ടെക്സ്റ്റയില്‍ വ്യാപാരമേഖലയിലെ സ്ത്രീചൂഷണത്തിനെതിരെ തൃശൂരില്‍ കല്യാണ്‍ സാരീസിനു മുന്നില്‍ നടക്കുന്ന ഇരിപ്പ് സമരത്തോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അസംഘടിത മേഖലയിലെ തൊഴില്‍ ചൂഷണത്തെ തടയുന്നതിന് ശക്തമായ നിയമനിര്‍മ്മാണങ്ങളും നടപടികളും കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു. തികച്ചും ന്യായമായ ആവശ്യങ്ങളുയര്‍ത്തി മുന്നോട്ടുപോകുന്ന ഇത്തരമെരു സമരത്തെ തമസ്കരിക്കുന്നത് കേരളത്തിന്റെ സമരപാരമ്പര്യത്തെ നിഷേധിക്കലാണ്. കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് ടെക്സ്റ്റയില്‍വ്യാപാര മേഖല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചനകളിലൊന്നായി പലരും Read more…