ടെക്സ്റ്റയില്‍ വ്യാപാരമേഖലയിലെ സ്ത്രീചൂഷണത്തിനെതിരെ ജനകീയഐക്യം വളര്‍ത്തുക
ടെക്സ്റ്റയില്‍ വ്യാപാരമേഖലയിലെ സ്ത്രീചൂഷണത്തിനെതിരെ തൃശൂരില്‍ കല്യാണ്‍ സാരീസിനു മുന്നില്‍ നടക്കുന്ന ഇരിപ്പ് സമരത്തോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അസംഘടിത മേഖലയിലെ തൊഴില്‍ ചൂഷണത്തെ തടയുന്നതിന് ശക്തമായ നിയമനിര്‍മ്മാണങ്ങളും നടപടികളും കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു. തികച്ചും ന്യായമായ ആവശ്യങ്ങളുയര്‍ത്തി മുന്നോട്ടുപോകുന്ന ഇത്തരമെരു സമരത്തെ തമസ്കരിക്കുന്നത് കേരളത്തിന്റെ സമരപാരമ്പര്യത്തെ നിഷേധിക്കലാണ്. കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് ടെക്സ്റ്റയില്‍വ്യാപാര മേഖല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചനകളിലൊന്നായി പലരും Read more…