ഇലപ്പച്ചകള്‍ സ്ളേറ്റ് മായ്കുമ്പോള്‍

തുറന്നുപാടുന്ന പക്ഷികളുടെ ആകാശം കുട്ടികളുടേത് കൂടിയാണ്. കുട്ടികളുടെ കണ്ണുകള്‍ പ്രപഞ്ചത്തിലേയ്ക്ക് തുറന്നുവയ്ക്കുന്ന വാതിലുകളാണ്. ആ വാതിലുകളിലൂടെയാണ് അവര്‍ ലോകം കാണുന്നത്. ആ ലോകത്തിന്റെ കാഴ്ചയിലേയ്ക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്ന ശാസ്ത്രബോധവും സാമൂഹികബോധവും ഉണര്‍ത്തുന്ന കവിതകളുടെ സമാഹാരം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ് നേടിയ ഇ.ജിനന്റെ മികവുറ്റ മറ്റൊരു കവിതാസമാഹാരം. വില. 50.00 രൂപ ISBN: 978-93-83330-58-4

മനുഷ്യശരീരം

മനുഷ്യശരീരം അതിസങ്കീര്‍ണമായൊരു വ്യൂഹമാണ്. ജനനം മുതല്‍ മരണം വരെ ഒട്ടനവധി മാറ്റങ്ങള്‍ നാം അറിഞ്ഞും അറിയാതെയും അതില്‍ നടക്കുന്നുണ്ട്. ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രക്രിയകളും അനവധിയാണ്. ഇവയെപ്പറ്റി അറിയുവാന്‍ ശരീരഘടനയെക്കുറിച്ച് ഒരു ധാരണ വേണം. ശരീരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ട അസംസ്‌കൃതവസ്തുക്കളും പ്രവര്‍ത്തനത്തിനു വേണ്ട ഊര്‍ജവും സംഭരിക്കുന്നതിനായി പചനവ്യൂഹവുമുണ്ട്. രോഗപ്രതിരോധത്തിനായുള്ള വ്യൂഹവും അതിസങ്കീര്‍ണമാണ്. പ്രത്യുല്‍പാദനത്തിനായി ശരീരത്തിലെ വിവിധ വ്യൂഹങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും മനസ്സിലാക്കുമ്പോള്‍ നമുക്ക് വിസ്മയം തോന്നും. നമ്മുടെ ശരീരത്തെയും അതിന്റെ പ്രവര്‍ത്തനത്തെയും കുറിച്ച് Read more…

നാട്ടുപച്ച കലാജാഥ ഫെബ്രുവരി 25 വരെ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കുന്ന കലാജാഥ 2015 നാട്ടുപച്ച ഫെബ്രുവരി 25 വരെ. തൃശ്ശൂര്‍ കലാജാഥ ഫെബ്രുവരി 17ന് തിരുവില്ല്വാമലയില്‍ സമാപിക്കും. എറണാകുളം കലാജാഥ ഫെബ്രുവരി 15ന് തൃപ്പൂണിത്തുറയില്‍ സമാപിക്കും. കൊല്ലം കലാജാഥ ഫെബ്രുവരി 13 ന് ഓച്ചിറയില്‍നിന്ന് ആരംഭിച്ച് ഫെബ്രുവരി 24 ന് പന്തളത്ത് സമാപിക്കും. പാലക്കാട് കലാജാഥ ഫെബ്രുവരി 16 ന് മണ്ണാര്‍ക്കാട്നിന്ന് ആരംഭിച്ച് ഫെബ്രുവരി 25 ന് പാലക്കാട് സമാപിക്കും.

വെട്ടൂര്‍ പി. രാജന് ആദരാഞ്ജലികള്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ നിര പ്രവര്‍ത്തകരിലൊരാളായിരുന്ന വെട്ടൂര്‍ പി. രാജന്‍ അന്തരിച്ചു. ശാസ്ത്രഗതി മാസിക മാനേജിംഗ് എഡിറ്റര്‍, പരിഷത്ത് കേന്ദ്രനിര്‍വ്വാഹക സമിതി അംഗം, പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. വികേന്ദ്രീകൃതാസൂത്രണ ചരിത്രത്തിലെ നാഴികകല്ലും ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റുകളുടെ മുന്‍ഗാമിയുമായ ഗ്രാമശാസ്ത്രസമിതികളുടെ സംഘാടനത്തില്‍ സംസ്ഥാന കണ്‍വീനര്‍ എന്ന നിലയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഗ്രാമശാസ്ത്രം മാസികയുടെ സംഘാടകനായിരുന്നു. ഭരണപരിഷ്കാര വേദിയുടെ ഭാരവാഹിയും Read more…

പ്ലസ്ടു – ഹൈക്കോടതി വിധി സര്‍ക്കാരിന് പാഠമാകണം

ഈ വര്‍ഷം പുതിയ +2 സ്‌ക്കൂളുകളും അധികബാച്ചുകളും അനുവദിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത നടപടികള്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു. ഇത് സര്‍ക്കാരിന് പാഠമാകണമെന്നും പൊതുവിദ്യാഭ്യാസരംഗത്തെ സര്‍ക്കാരിടപെടലുകള്‍ സുതാര്യവും നീതിപൂര്‍വവുമാകണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് എക്കാലത്തും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി വന്നിരുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസരംഗത്തെ ജാതിമത വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്കും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണിത്. Read more…