അമൃതാനന്ദമയീമഠം: സത്യാവസ്ഥ പുറത്തുകൊണ്ടുവരണം

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ബ്രഹ്മാനന്ദശിവയോഗിയും വാഗ്ഭടാനന്ദനുമെല്ലാം സൃഷ്ടിച്ച നവോത്ഥാനത്തെ ഏറെ പിന്നോട്ടുകൊണ്ടുപോകുന്ന ആത്മീയനാട്യങ്ങളും ആചാരങ്ങളും അടുത്ത കാലത്തായി കേരളത്തില്‍ ശക്തിപ്പെട്ടുവരികയാണ്. അടുത്തകാലത്തായി നടന്നുവരുന്ന യാഗങ്ങളും പൊങ്കാലകളും വന്‍തോതില്‍ പണം ചെലവഴിച്ചും പ്രചാരണം നല്‍കിയും ജനങ്ങളെ ആകര്‍ഷിക്കുകയാണ്. തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഇത്തരം കര്‍മ്മങ്ങളിലൂടെയാണെന്ന മിഥ്യാധാരണ പരത്തി ആത്മീയതയെ കച്ചവടമാക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിലാണ് ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിനകത്തും പുറത്തും വന്‍തോതിലുള്ള ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞ അമൃതാന്ദമയീ മഠത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. Read more…

ലീലാവതിയുടെ പെണ്‍മക്കള്‍

എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ ഏതു വിപരീത സാഹചര്യത്തെയും വെല്ലുവിളിച്ചു മുന്നേറാന്‍ തയ്യാറുള്ള സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തുമുണ്ട്.ശാസ്ത്രരംഗത്ത് അങ്ങനെ മുന്നേറാന്‍ ധൈര്യം കാണിച്ച കുറെയധികം ഇന്ത്യന്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ സമാഹരിച്ച ഒരു ഗ്രന്ഥമാണ് ലീലാവതിയുടെ പെണ്‍മക്കള്‍.ഭാര്യയും അമ്മയും ഒക്കെ ആയിരിക്കെത്തന്നെ ശാസ്ത്രജ്ഞയും ആകാമെന്ന് തെളിയിച്ചവരാണ് അവരിലധികവും. ഭാര്യയും അമ്മയും ആയിരിക്കുക എന്നത് ശാസ്ത്രജ്ഞയാകുന്നതിന് തടസ്സമാണെന്ന് ബോധ്യമായാല്‍ ആദ്യത്തേത് വേണ്ട എന്ന് തീരുമാനിക്കാന്‍ Read more…