ഗ്രാമീണ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങള്‍ – മേള സമാപിച്ചു

ഗ്രാമീണ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങള്ക്കു രൂപം നല്കി പ്രായോഗിമാക്കിയവര്ക്കായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്സിലിന്റെ സഹായത്തോടെ പാലക്കാട് ഐആര് ടി സി സംഘടിപ്പിച്ച മേള സമാപിച്ചു. മികവുറ്റ രീതിയില് സംഘടിപ്പിക്കപ്പെട്ട മേളയില് നാടന് സാങ്കേതിക വിദ്യയില് നിരവധി പുത്തന് കണ്ടുപിടുത്തങ്ങള് അവതരിപ്പിക്കപ്പെട്ടു. അടയ്ക്കവെട്ടുന്ന യന്ത്രം മുതല്‍ തെങ്ങുകയറുന്ന റോബോട്ട്‌ വരെയുള്ള ഉപകരണങ്ങള്‍ കാണികള്‍ക്ക്‌ ആവേശം പകര്‍ന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും സംരക്ഷണം ലഭിക്കുന്ന ഉപകരണം, തെങ്ങുകയറുന്ന റോബോട്ട്‌ എന്നിവയുമായി മത്സരിക്കാനെത്തിയ കഞ്ചിക്കോട്‌ സോഫ്റ്റ്‌വെയര്‍ ടെക്നോളജി Read more…

സംസ്ഥാന ബാലോത്സവങ്ങള്‌ ഏപ്രിലില്‍

സുവര്ണജൂബിലി വര്ഷത്തില്  പരിഷത്ത് നടത്തുന്ന രണ്ടു സംസ്ഥാനതല ബാലോത്സവങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഏഴു വടക്കന് ജില്ലകളില് നിന്നുള്ള 500 കുട്ടികളും 100 അധ്യാപകരും പങ്കെടുക്കുന്ന വടക്കന് ബാലോത്സവം ഏപ്രില് 17,18,19 തീയതികളില് നിലമ്പൂര് ഗവ. മാനവേദന് ഹൈസ്കൂളില് വച്ചും 500 കുട്ടികളും 100 അധ്യാപകരും പങ്കെടുക്കുന്ന തെക്കന് ബാലോത്സവം ഏപ്രില് 21,22,23,24 തീയതികളില്  കൊല്ലം പരവൂരീലെ രണ്ടു വിദ്യാലയങ്ങളില്‍ വച്ചും നടക്കും. ചുമതല നിലമ്പൂര് – കെ.അരുണ്‍കുമാര്‍, (9446413143), പരവൂര്  കെ.ആര്‍ Read more…

കേരള വികസന സംഗമം ഏപ്രില്‍ 30 മേയ് 1 തീയതികളില്‍ തിരുവനന്തപുരത്ത് : ഒരുക്കങ്ങള്‍ മുന്നേറുന്നു

പ്രവര്‍ത്തനമാരംഭിച്ച് അന്‍പതാണ്ടുകള്‍ തികയുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സുവര്‍ണജൂബിലി വര്‍ഷത്തില്‍ വിപുലമായ ഒരു വികസന സംഗമം സംഘടിപ്പിക്കുകയാണ്. ഭാവികേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവര്‍ത്തനപരിപാടികളെയും സമഗ്രമായി പരിശോധിച്ച് സാമൂഹിക നീതിയിലധിഷ്ഠിതവും ഉത്പാദന മേഖലകളെ പോഷിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ വിവേചനപൂര്‍വം ഉപയോഗിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വികസനക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് കേരള വികസന സംഗമം സംഘടിപ്പിക്കുന്നത്. വിവിധ പ്രസ്ഥാനങ്ങളുടെ Read more…

വൈക്കം ടൌണ്‍ യുണിറ്റ് വാര്‍ഷികം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൌണ്‍ യുണിറ്റ് വാര്‍ഷികം നടന്നു വൈക്കം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൌണ്‍ യുണിറ്റ് വാര്‍ഷികം 17 നു ഗവ: ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. പ്രസിഡന്റ്‌ ശ്രീ . എന്‍ മോഹനന്‍ മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി ശ്രീ. സുധീഷ്‌ .എസ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീ . കെ. രാജന്‍ യുണിറ്റ് Read more…

എം.സി. നമ്പൂതിരിപ്പാടിന് ആദരാഞ്ജലികള്‍

പ്രമുഖ ശാസ്ത്രസാഹിത്യകാരനും പരിഷത്തിന്റെ സ്ഥാകരിലൊരാളുമായിരുന്ന ശ്രീ എം. സി. നമ്പൂതിരിപ്പാട് (93) അന്തരിച്ചു. വാര്‍ദ്ധ്ക്യ സഹജമായ അസുഖം മൂലം നവംബര്‍ 26 ന് രാത്രി തൃശ്ശൂര്‍ അശ്വിനി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ശരീരം, നവം. 27 ന് തൃശ്ശൂര്‍ പോളിക്ലിനിക്കില്‍ പൊതു ദര്‍ശനത്തിനുവെച്ചശേഷം വൈകിട്ടോടെ പാലക്കാട് കൊപ്പത്തുള്ള മുരുത്തങ്കേരി മനയില്‍ സംസ്കരിക്കും. എം.സി. യുടെ നിര്യാണത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

കൂടംകുളം പ്രധാനമന്ത്രിക്കുള്ള നിവേദനം

കൂടംകുളം നിലയം പ്രവര്‍ത്തനം ആരംഭിക്കരുത് എന്നാവശ്യപ്പെട്ട് പരിഷത്ത് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ് താഴെയുള്ള അറ്റാച്ച്മെന്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

തിരുവനന്തപുരം ജില്ലാ ഐ.ടി. കണ്‍വെന്‍ഷന്

പ്രിയ സുഹൃത്തേ, വിവരസാങ്കേതിക രംഗത്തെ പുത്തന്‍ പ്രവണതകളെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനും ഈ മേഖലയിലെ പരിഷത്ത് പ്രവര്ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിഌമായി ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ജില്ലാ ഐ.ടി. കണ്‍വെന്‍ഷന് സംഘടിപ്പിക്കുന്നു. നവംബര്‍ 10 ശനിയാഴ്‌ച രാവിലെ 10 മണിമുതല് 01.30 വരെ തിരുവനന്തപുരം പരിഷദ്‌ഭവന്‍ ആഡിറ്റോറിയത്തില്

പ്രവര്‍ത്തക ക്യാമ്പ് വൈക്കത്ത് തുടങ്ങി

കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് വൈക്കത്ത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉത്ഘാടനം ചെയ്തു. പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉത്ഘാടന ചടങ്ങില്‍ സ്വാഗതസംഗത്തെ പ്രതിനിധീകരിച്ച് ശ്രീ. ടി.എം. വിജയന്‍ സ്വാഗതം ആശംസിച്ചു. ബാലവേദി കൂട്ടുകാര്‍ സ്വാഗത ഗാനമാലപിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി ശ്രി. ടി. ദേവരാജന്‍, ശ്രീ. സി.പി. നാരായണന്‍ എം.പി Read more…