സൈബര്‍ സ്വാതന്ത്യം സംരക്ഷിക്കണം – പരിഷത്ത്

സൈബര്‍ സ്വാതന്ത്യം സംരക്ഷിക്കണം – ശാസ്ത്രസാഹിത്യ പരിഷത്ത്    അഭിപ്രായ പ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്യ്രത്തെ ഇല്ലാതാക്കുംവിധം  ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെയും സ്വതന്ത്രപ്രവര്‍ത്തനം പരിമിതപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കണമെന്ന് എറണാകുളത്തുചേര്‍ന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി. കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.  ഇ മെയിലുകളും ഇന്റര്‍നെറ്റ് ചര്‍ച്ചാ ഗ്രൂപ്പുകളും മുതല്‍ സോഷ്യല്‍ മീഡിയ വരെ വിവരസാങ്കേതികവിദ്യ നല്കുന്ന പുതിയ സാധ്യതകള്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വിലങ്ങുതടിയാവുന്നുവെന്നു കണ്ടതോടെ ഭരണകൂടങ്ങള്‍ അവയെ നിയന്ത്രിക്കാന്‍ കുത്സിത Read more…

സ്‌കൈ സിറ്റി പദ്ധതി ഉപേക്ഷിക്കുക

കോഴിക്കോട്: കായല്‍ പോലുള്ള പൊതു ആവാസ കേന്ദ്രങ്ങള്‍ സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും ലാഭം വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്ന കൊച്ചിയിലെ നിര്‍ദിഷ്ട സ്‌കൈസിറ്റി പദ്ധതി ഒരു രീതിയിലും നീതീകരിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ പ്രസ്തുത പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. കൊച്ചിയിലെ വേമ്പനാടുകായലിന്റെ ഭാഗമായ ചെലവന്നൂര്‍ കായലിന് ഏഴുമീറ്റര്‍ മുകളില്‍ ഉണ്ടാക്കുന്ന പ്ലാറ്റ്‌ഫോമില്‍ നാലു നില പൊക്കത്തിലും ഏഴ് കിലോമീറ്റര്‍ നീളത്തിലുമായിരിക്കും സ്‌കൈസിറ്റി നിര്‍മിക്കുന്നത്. കൊച്ചിയിലെ യശോറാം ഗ്രൂപ്പ് എന്ന റിയല്‍ എസ്റ്റേറ്റ് Read more…

ബി.ഒ.ടി. പാത സര്‍ക്കാര്‍ ഏറ്റെടുക്കുക

ബി ഓ ടി പാത സര്‍ക്കാര്‍ ഏറ്റെടുക്കുക  സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശ സമരം  ഏക ദിന ഉപവാസം  2012   ഫെബ്രുവരി 20 തൃശ്ശൂര്‍, പുതുക്കാട് സെന്ററില്‍ * ബി ഓ ടി വിരുദ്ധ സമരങ്ങളോട് പരിഷത്തിന്റെ ഐക്ക്യദാര്‍ഡ്യം  * ദേശീയപാത അങ്കമാലി മുതല്‍ മണ്ണുത്തി വരെ സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തില്‍  * ടോള്‍ പിരിവിന്‍റെ പേരില്‍ ജനങ്ങളെ കൊള്ള ചെയ്യുന്നു * അധികാരികള്‍ കേരളത്തിന്റെ പാതകളും പാതയോരങ്ങളും സ്വകാര്യ മൂലധന ശക്തികള്‍ക്ക് പതിച്ചു നല്‍കുന്നതിന്റെ  ആഹ്ലാദ തിമിര്‍പ്പില്‍ * നീണ്ട പോരാട്ടങ്ങളിലൂടെ ചരിത്രപരമായി കേരളം നേടിയ നേട്ടതിന്റെയും Read more…

അന്താരാഷ്ട്ര വനിതാ ദിനം – അവകാശ കൂട്ടായ്മ നടത്തി…

മാര്‍ച്ച് 8 വൈകിട്ട് 5 മുതല്‍ മാര്‍ച്ച് 9 രാവിലെ 5 വരെ ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി വനിതാ വികസന കോര്‍പ്പറേഷന്‍ (എറണാകുളം) മുന്‍ റീജിയണല്‍ മാനേജര്‍ ഡോ. ഡിനി മാത്യു ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും സമൂഹത്തില്‍ ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. പരിഷത്ത് പോലെയുള്ള ബഹുജന പ്രസ്ഥാനങ്ങളുടേയും ശക്തമായ നിയമ വ്യവസ്ഥയുടേയും പിന്തുണ ഇതിനു കൂടിയേ തീരൂ എന്നു ഉദ്ഘാടനപ്രസംഗത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. അവകാശ കൂട്ടായ്മ – ഉള്ളടക്കം Read more…

പദയാത്രാസംഗമം ആലുവ ടൌണ്‍ഹാളില്‍ പ്രൊഫ. എം.കെ. സാനു ഉത്ഘാടനം ചെയ്തു.

വേണം മറ്റൊരു കേരളം പദയാത്രാസംഗമം ആലുവ ടൌണ്‍ഹാളില്‍ പ്രൊഫ. എം.കെ. സാനു ഉത്ഘാടനം ചെയ്തു. മുപ്പതു വര്‍ഷം മുന്‍പ് കേരളത്തില്‍ ജാതി-മതാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുവാനും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുവാനും ആരും ധൈര്യപ്പെടില്ലായിരുന്നുവെന്നും കുബേര്‍കുഞ്ജ് തുടങ്ങിയ തട്ടിപ്പുകള്‍ക്ക് ഏറ്റവും വലിയ മാര്‍ക്കറ്റായി അധ:പതിക്കുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. ഇന്ന് വന്‍കിട ഹോട്ടലുകളില്‍ ഒരാള്‍ ഭക്ഷത്തിന്റെ ബില്ല് പതിനായിരങ്ങള്‍ നല്‍കുന്ന രീതിയിലേക്കെത്തിയിരിക്കുന്നതും ഇത്തരത്തിലുള്ള യുക്തിയില്ലായ്മയും ചേര്‍ത്തുവായിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. Read more…

പദയാത്ര ഉത്ഘാടനം

സംസ്ഥാന പദായത്ര ഉത്ഘാടനം ഏറെ പുകഴ്ത്തപ്പെട്ട കേരളവികസന മാതൃകയുടെ പൊതു പന്ഥാവില്‍ നിന്ന് കേരളം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കേരള വികസനമാതൃകയാകട്ടെ ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയാലും കൂട്ടായ്മയുടെ ശക്തിയാലും നയിക്കപ്പെട്ട ഒന്നായിരുന്നു.ജാതി മത വിഭജനങ്ങള്‍ക്കുമപ്പുറം എല്ലാ മനുഷ്യര്‍ക്കും ഒത്തുചേരുവാനുള്ള പൊതു ഇടവും അത് സൃഷ്ടിച്ചിരുന്നു. ഈ രംഗവേദിയിലേക്ക് ആര്‍ത്തലച്ചു വന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ സാമ്പത്തികമായി മാത്രമല്ല; സാംസ്‌കാരികമായും രാഷ്ട്രീയമായും കേരളവികസനത്തെ ഉലച്ചു കളയുകയുണ്ടായി. ഇംഗ്ലീഷ് മീഡിയം വിദ്യാലയം Read more…

ശാസ്ത്രത്തിന്റെ സാമൂഹിക ധർമ്മം-പുസ്തകപ്രകാശനം

പുസ്തക പ്രകാശനം : ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മ്മം സമയം : 2012 ജനുവരി 11 വൈ. 4.30 സാഹിത്യ അക്കാദമി, തൃശ്ശൂര്‍ (ജെ.ഡി ബര്‍ണലിന്റെ പ്രശസ്ത പുസ്തകം സോഷ്യല്‍ ഫങ്ഷന്‍ ഓഫ് സയന്‍സിന്റെ മലയാള പരിഭാഷ,   വിവര്‍ത്തകന്‍ : എം.സി. നമ്പൂതിരിപ്പാട്)

പൊന്നമ്പലമേട്ടില്‍ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്

പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ കയ്യേറ്റം അനുവദിക്കരുത് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുവദിക്കുവാന്‍ പാടില്ലെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുവാന്‍ ദേവസ്വം ബോര്‍ഡിന് യാതൊരു അധികാരവുമില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമിയാണത്. മാത്രമല്ല ഈ പ്രദേശം അത്യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഉള്ളിലാണ് താനും.അവിടെ പ്രാര്‍ത്ഥനയോ ആചാരപരമായ ചടങ്ങുകളോ നടത്തുന്നത് ഇപ്പോള്‍ ശബരിമലയിലെത്തുന്നതുപോലെ ആയിരക്കണക്കിനാളുകള്‍ അവിടെ എത്തുന്നതിന് കാരണമാകും. ഇതിനായി ധാരാളം നിര്‍മ്മാണ Read more…

വേണം മറ്റൊരു കേരളം ആരോഗ്യ സെമിനാര്‍

വേണം മറ്റൊരു കേരളം  സംസ്ഥാന ആരോഗ്യ സെമിനാര്‍ “കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം നിലനില്‍പ്പും ഭാവിയും“ 2012 ജനുവരി 7, ശനിയാഴ്ച രാവിലെ 9 മണി പുന്നപ്ര ജെ.ബി.എസ്, ആലപ്പുഴ ഉത്ഘാടനം : ഡോ. ബി. ഇക്ബാല്‍