Press Release
വാളയാര്‍: പുനരന്വേഷണം ഉറപ്പുവരുത്തുക. അന്വേഷണത്തിൽ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക.
വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിനിടയാക്കിയവരെ പോക്സോ കോടതിക്ക് വെറുതെ വിടേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിനൊന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾ 2017 ജനുവരി മാര്‍ച്ച് മാസങ്ങളിലാണ് ദുരൂഹ സാഹചര്യത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ കേസിന്റെ അന്വേഷണത്തിന്റെ തുടക്കം മുതലേ പോലീസിന്റെ അനാസ്ഥയും താല്‍പര്യക്കുറവും പ്രകടമായിരുന്നു. മരണത്തില്‍ ദുരൂഹത രേഖപ്പെടുത്താവുന്ന ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിട്ടും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അല്ല ഇന്‍ക്വസ്റ്റ് നടത്തിയത്. Read more…