BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

ജാഥക്ക് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍
ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

1 നാദാപുരം റോഡ്.
ഏകദേശം 200 പേര്‍ കേള്‍വിക്കാരുണ്ടായിരുന്നു. TP കുഞ്ഞിക്കണ്ണന്‍, കെ.കെ.ജനാര്‍ദ്ദനന്‍. മണലില്‍ മോഹനന്‍ സംസാരിച്ചു.

2 വടകര
സംഘടനാപങ്കാളിത്തമുണ്ടായിരുന്ന വടകരയിലെ സ്വീകരണ സ്ഥലത്ത് കെ.കെ.ജനാര്‍ദ്ദനന്റെ പ്രഭാഷണം കേള്‍ക്കാന്‍ 200 ലധികം
പേരുണ്ടായിരുന്നു.

3 കൊയിലാണ്ടി
രാവിലെ 9 മണി കേന്ദ്രം. കൊയിലാണ്ടി ബസ്സ്റ്റാന്റ്. ജന പങ്കാളിത്തം വേണ്ടത്രയുണ്ടായില്ല. രമേശന്‍ സംസാരിച്ചു.കെ.കെ.ജനാര്‍ദ്ദനന്‍, കെ.ടി.രാധാകൃണ്ഷന്‍, ടി.പിസുകുമാരന്‍ എന്നിവര്‍ സന്നിഹിതരായി.

4 കോഴിക്കോട് കോര്‍പറേഷന്‍
മൊഫ്യൂസില്‍ ബസ്സ്റ്റാന്റ് പരിസരത്ത് സ്വീകരണം കൊടുത്തു. കെ.കെ.ജനാര്‍ദ്ദനന്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. 300 ലധികം പേര്‍ വിശദീകരണം കേള്‍ക്കാനുണ്ടായിരുന്നു.

5 ഫറോക്ക്
ഉച്ച സമയത്തെ കേന്ദ്രം. രമേശ്, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Categories: Updates