കോറോണ: കൂടുതൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കുക കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നമ്മൾ കടുത്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. അനാവശ്യമായ ഭീതിയുടെ ആവശ്യമില്ലെങ്കിലും കോറോണ പോലുള്ള വൈറസ് വ്യാപനം തടയാൻ ശക്തമായ കരുതൽ പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ജനങ്ങൾ പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടുന്ന പരിപാടികൾ, അവ മതപരമോ ആരാധനാ സംബന്ധിച്ചോ ആയ ഒത്തുചേരലുകളായാലും കലാ കായിക മേളകളായാലും, നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ Read more…

നരേന്ദ്ര ധബോൽക്കർ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ധമ്പോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തതായി നരേന്ദ്ര ധബോൽക്കറിന്റെ മകൻ ഹമീദ് ധബോൽക്കർ അറിയിച്ചു. മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും പടർത്താൻ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചതെന്ന് ഹമീദ് പറഞ്ഞു. 2020 ജനുവരി 12 ന് Read more…

പരിസ്ഥിതി ദുർബല പ്രദേശം ഒരു കിലോമീറ്ററായി ചുരുക്കരുത്

കേരളത്തിലെ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള 23.10.2019 ലെ മന്ത്രിസഭാ തീരുമാനം തെറ്റിദ്ധാരണ പരത്തുന്നതും നിലവിലെ കേന്ദ്ര നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതുമാണ്. മാത്രമല്ല ഇത്തരം ഒരു തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാന്‍ നിയമം സംസ്ഥാനത്തിന് അധികാരം നൽകുന്നുമില്ല. ഒരു പുകമറ സൃഷ്ടിച്ച്, എക്കോ സെൻസിറ്റീവ് സോണുകളിൽ അനുവദനീയമല്ലാത്ത ക്വാറികൾ, ക്രഷറുകള്‍ മുതലായ പ്രവൃത്തികൾക്ക് അവിടങ്ങളില്‍ അനുമതി കൊടുക്കാനുള്ള നീക്കമാണോ Read more…

കോവിഡ് പ്രതിരോധം: ഹോമിയോ ഗവേഷണ ഫലമെന്ന പേരിൽ തെറ്റുകൾ പ്രചരിപ്പിക്കരുത്

ഗവേഷണത്തിന്റെ നൈതികവും രീതിശാസ്ത്രപരവുമായ ചട്ടക്കൂടുകൾ പാലിക്കാതെ ഹോമിയോ ഗവേഷണ ഫലമെന്ന നിലയിൽ കോവിഡ് പ്രതിരോധത്തില്‍ തെറ്റായ അവകാശ വാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും വ്യാപന നിയന്ത്രണത്തിന് നടപടികൾ സ്വീകരിക്കുന്നതിനുമൊപ്പം രോഗപ്രതിരോധ ഗവേഷണത്തിനും പ്രാധാന്യമുണ്ട്. വികസിത രാജ്യങ്ങൾ സയൻസിൽ അധിഷ്ഠിതമായ ഗവേഷണം നടത്തി മുന്നേറുമ്പോൾ ഭാരതത്തിൽ അതോടൊപ്പം തന്നെ ഇതര വൈദ്യ സമ്പ്രദായത്തിലെ ഗവേഷണങ്ങൾക്കും അവസരം നൽകുന്നു. ഏതുവിധേനയും മഹാമാരിക്ക് ഒരു പരിഹാരസാധ്യത ആരായുക എന്ന Read more…

images (36)

ക്വാറി നിയന്ത്രണം നീക്കിയത് പുനപ്പരിശോധിക്കുക

ഇക്കൊല്ലം സംസ്ഥാനത്ത് വീണ്ടുമുണ്ടായ പ്രളയത്തെയും ഉരുൾപൊട്ടലുകളേയും തുടർന്ന് ക്വാറികളുടെ പ്രവർത്തനം സർക്കാർ നിർത്തിവെച്ചത് ശ്ലാഘനീയമായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ നിയന്ത്രണം പൂർണമായി പിൻവലിക്കുകയാണ് ഉണ്ടായത്. ഈ നടപടി ശരിയല്ലെന്നും നിയന്ത്രണം നീക്കിയത് പുനപ്പരിശോധിക്കണമെന്നും കേരള ശാസ്ത സാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു. അതിവൃഷ്ടിയെ തുടർന്ന് മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിടിച്ചിലും കഴിഞ്ഞ വർഷത്തെപ്പോലെ ഈ കാലവർഷത്തിലും അനേകം ജീവനും സ്വത്തും നശിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് . ഇത്തരം പ്രദേശങ്ങളിൽ Read more…

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പി.എസ്.സി പരീക്ഷ മലയാളത്തിലാകണം

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നതെന്നു മനസ്സിലാക്കുന്നു. സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അങ്ങേയറ്റം പ്രതിഷേധാർഹമായ ഈ സമീപനം തിരുത്തുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ഐ.എ.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലും Read more…

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ കൂടുതല്‍ ചര്‍ച്ചയും ഭേദഗതിയും ആവശ്യമാണ്

കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യത്തെ മെഡിക്കല്‍ മേഖലയില്‍ ഒരു പാട് ആശങ്കകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറികടക്കാന്‍ രൂപീകരിച്ച ഈ പുതിയ സംവിധാനം പക്ഷെ പുതിയ പല വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്നാണ് പരിഷത്ത് കരുതുന്നത്. 1) എന്‍.എം.സി സമിതിയുടെ ഘടന ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന് ചേരുന്നതല്ല. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തീരേ കുറച്ച് കൊണ്ട് ബഹുഭൂരിപക്ഷം പ്രതിനിധികളും കേന്ദ്ര സര്‍ക്കാര്‍ Read more…

വിദേശ വായ്പകളെ ആശ്രയിച്ചുള്ള കേരള പുനര്‍നിര്‍മാണ വികസന പദ്ധതി പുനഃപരിശോധിക്കുക

-കേരള പുനര്‍നിര്‍മാണത്തില്‍ ലോകബാങ്ക്, എഡിബി തുടങ്ങിയ വിദേശ ഏജന്‍സികളെ വികസന പങ്കാളികളാക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ വിദേശവായ്പ ഉപയോഗിക്കാനുമുള്ള കേരളസര്‍ക്കാര്‍ തീരുമാനം പുനര്‍നിര്‍മാണത്തിലെ പരിസ്ഥിതി പുനഃസ്ഥാപന മുന്‍ഗണന അട്ടിമറിക്കുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. -പുനര്‍നിര്‍മാണമല്ല, പ്രകൃതിക്ക് ഇണങ്ങുന്ന വികസന ഇടപെടലിലൂടെ പുതിയ കേരളം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വളരെ ആവേശത്തോടെയാണ് കേരളസമൂഹം സ്വാഗതം ചെയ്തത്. പരിസ്ഥിതി പുനഃസ്ഥാപനത്തില്‍ ഊന്നിയ പുനര്‍നിര്‍മാണമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളുടെ Read more…