അന്താരാഷ്ട്രശിശുവര്‍ഷം പ്രമാണിച്ച് 1979ല്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ച ‘സയന്‍സ്‌ക്രീം’ എന്ന പരമ്പരയില്‍ ഉള്‍പ്പെട്ട ഒരു പുസ്തകമാണ് കോപ്പര്‍നിക്കസ്സും കൂട്ടുകാരും. നാം ജീവിക്കുന്ന ഈ മഹാ പ്രപഞ്ചത്തെക്കുറിച്ചും ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രപഞ്ച രഹസ്യങ്ങളുമായി മല്ലടിച്ചും ഇടപഴകിയും വികസിച്ചുവന്ന മനുഷ്യസമൂഹ ത്തെക്കുറിച്ചും മനുഷ്യനെ അജയ്യനാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചിട്ടുള്ള ശാസ്ത്രത്തെക്കുറിച്ചും പൊതുവായ ഒരു ചിത്രം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാനാണ് ഇതിലൂടെ ശ്രമിച്ചത്.
പുസ്തകം എഴുതിയ എം.സി.നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. ഇതില്‍ പറയുന്ന പല വിവരങ്ങളും പുതിയതലമുറയ്ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാകുമ്പോഴും അതൊന്നും ലഭിക്കാനിടയില്ലാത്ത വര്‍ക്കായി, ഇന്നും വളരെ പ്രസക്തമായ ഈ പുസ്തകം വീണ്ടും പ്രസിദ്ധീ കരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
ശാസ്ത്രനിരാസവും യുക്തിരാഹിത്യവും വളരെ സ്വാധീനം ചെലു ത്തുന്ന കുട്ടികള്‍ക്കിടയില്‍ ശാസ്ത്രാഭിമുഖ്യവും ശാസ്ത്രബോധവും വളര്‍ത്തുന്നതില്‍ കോപ്പര്‍നിക്കസ്സിനും കൂട്ടുകാര്‍ക്കും വലിയ പങ്കുവഹി ക്കാനുണ്ടെന്ന ചിന്തയാണ് നാലുപതിറ്റാണ്ടിനുശേഷവും പുതിയൊരു പതിപ്പിന് പ്രേരണയായത്.
രചന- എം.സി.നമ്പൂതിരിപ്പാട്
വില- 50 രൂപ

Categories: Updates