ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഗലീലിയോ ഗലീലിയുടെ ജീവിതകഥയെ ആധാരമാക്കി നാടക രംഗത്തെ അതികായൻമാരിലൊരാളായ ബ്രഹ്ത്തോൾഡ് ബ്രഹത്ത് രചിച്ച നാടകം പൂർണരൂപത്തിൽ വിവർത്തനം ചെയ്ത് അവതരിപ്പിക്കാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഗലീലിയോ നാടക യാത്രയെ ആവേശത്തോടെ സ്വീകരിച്ച കേരള ജനത അതെ ആവേശത്തോടെ ഈ പുസ്തകത്തെ സ്വീകരിക്കുകയും ഇതിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആശയങ്ങൾ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പുസ്തകത്തിന് ആമുഖമായി ഗലീലിയോവിന്റെ പ്രസക്തി എന്ന പഠനം തയ്യാറാക്കിയ ശ്രീ സച്ചിദാനന്ദനോടും നാടക യാത്രക്കായി ബ്രഹത്തിന്റെ നാടകം പുനരാവിഷ്കരിച്ച പ്രൊഫ പി ഗംഗാധരനോടും പരിഷത്തിനുള്ള ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു
രചന- ബ്രഹ്ത്തോൾഡ് ബ്രഹത്ത്പരിഭാഷ-കെ കെ കൃഷ്ണകുമാർ
വില-175 രൂപ

Categories: Articles