ആഗസ്ത്-6 പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം

യുദ്ധത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ജനകീയഐക്യം ആഗസ്ത്-6 പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ———————————————————- യുദ്ധത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ജനകീയഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഹിരോഷിമാദിനമായ ആഗസ്ത് 6ന് പാലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കുന്നു. സംസ്ഥാനത്ത് നൂറ്റിനാല്‍പത് കേന്ദ്രങ്ങളിലായി മേഖലാകമ്മറ്റികളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വര്‍ഷമാണിത്. യുദ്ധം മനുഷ്യരാശിക്ക് എന്തു നല്‍കിയെന്ന അന്വേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ വിനാശത്തിനല്ല വിമോചനത്തിനാണ് ഉതകേണ്ടതെന്ന ചര്‍ച്ചകള്‍ Read more…