തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്

വിജ്ഞാനോത്സവ വിജയികള്‍ക്കായി സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് ഇന്നും നാളെയും തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നടക്കും. ജീവശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നി വിഷയങ്ങളിലെ പഠന പ്രോജക്ടുകള്‍ കോണ്ഗ്രസിലുണ്ടാകും. 110 കുട്ടികള്‍ പങ്കെടുക്കും.

ശാസ്ത്രവര്‍ഷം – തെക്കന്‍ ജില്ലാ ജീവശാസ്ത്ര പരിശീലനം ആരംഭിച്ചു

ശാസ്ത്രവര്‍ഷം പ്രമാണിച്ച്, പരിഷത്ത് സംഘടിപ്പിക്കു ന്ന പതിനായിരം ശാസ്ത്ര ക്ലാസുകളുടെ ഭാഗമായി കൊല്ലം, തിരുവനന്തപുരം ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകള്‍ക്കായുള്ള പരിശീലനം തിരുവനന്തപുരം ബി.എസ്.എന്‍ എല്‍ ട്രെയിനിങ് സെന്‍ററില്‍ ‍‍ആരംഭിച്ചു. ഡോ.ബി ഇക്ബാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ ആര്‍.വി.ജി മേനോന്‍, ഡോ.കെ പി അരവിന്ദന്‍, ഡോ.കെ.പി.രാജീവ്, ഡോ വിജയകുമാര്‍, ഡോ.ഗോകുല്‍ദാസ്, ഡോ. എം ശിവശങ്കരന്, ഡോ.ഇ.കുഞ്ഞിക്കൃഷ്ണ Read more…

ശാസ്ത്രവര്‍ഷം പരിശീലന പരിപാടി

ശാസ്ത്ര വര്‍ഷാചരമത്തിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിക്കുന്ന പതിനായിരം ശാസ്ത്രക്ലാസുകളുടെ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ പരിശീലനം സംസ്ഥാനത്തിന്റെ മൂന്നു കേന്ദ്രങ്ങളില്‍ നടക്കും.ജ്യോതിശ്ശാസ്ത്രം, ജീവശസ്ത്രം എന്നീ വിഷയങ്ങളില്‍ മൂന്നു ദിവസം വീതമുള്ള പരിശീലനങ്ങളാണ് നടക്കുക. താത്പര്യമുള്ള അദ്ധ്യാപകര്ക്കും മറ്റുള്ളവര്ക്കും പങ്കെടുക്കാം. ഫോണ് 0495 2701919 (കോഴിക്കോട് ഭവന്‍).

ശാസ്ത്രവര്‍ഷം കലണ്ടര്‍ പുറത്തിറക്കി

2009 ശാസ്ത്രവര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ ശാസ്ത്രവര്‍ഷം കലണ്ടര്‍ പുറത്തിറക്കി. സംസ്ഥാന സമ്മേളനവേദിയില്‍ ഡോ. താണു പദ്മനാഭന്‍ പ്രകാശനം ചെയ്തു.

പരിഷത്ത് സമ്മേളനം – ഒരു റിപ്പോര്‍ട്ട്

സമ്മേളന റിപ്പോര്‍ട്ട്, അംഗീകരിച്ച പ്രമേയങ്ങള്‍, ഉദ്ഘാടന പ്രസഗം, പ്രസിഡന്റിന്റെ ആമുഖപ്രസംഗം എന്നിവ ഇവിടെ വായിക്കാം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു. പാലക്കാട് വിക്ടോറിയ കോളജില്‍ ഫെബ്രുവരി 13 മുതല് 15 വരെയായിരുന്നു സമ്മേളനം. സമ്മേളനത്തിന്‍റെ ഉദ്ഘാടനം പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. താണുപദ്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ Read more…

കാര്‍ഷിക ചെറുകിട ഉല്പാദന മേഖലകള്‍ പുനരുദ്ധരിക്കുക-പ്രഭാത് പട്നായിക്

ആഗോള സാന്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കാര്‍ഷിക മേഖലയിലും ചെറുകിട ഇല്പാദനരംഗത്തും കൂടുതല് മുതല്മുടക്കി അവയെ പുനരുദ്ധരിക്കണമെന്ന് ആസൂത്രണ ബോര്ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ സംഘടിപ്പിച്ച ആഗോള സാന്പത്തിക പ്രതിസന്ധിയും കേരളവും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ Read more…

ഡാര്‍വിന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം കോഴിക്കോട്ട്

ചാള്‍സ് ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷത്തിന്‍റെയും ഒറിജിന്‍ ഓഫ് സ്പീഷിസിന്‍റെ 150-ാം വാര്‍ഷികാഘോഷത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 ന് കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററില്‍ നടക്കും. ബാംഗ്ലൂര്‍ ‍ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. രാഘവേന്ദ്ര ഗഡാഗ്ഖര്‍ ഉദ്ഘാടന പ്രഭാഷണം നടത്തു. ഡാര്‍വിന്‍ ജന്‍മവാര്‍ഷിക ആഘോഷ സംഘാടകസമിതി ചെയര്‍മാന്‍ ‍പ്രൊഫ. എം.കെ. പ്രസാദ് അധ്യക്ഷത വഹിക്കും. Read more…

ശാസ്ത്രരചനാ ക്യാന്പ് ഫെബ്രുവരി 7നും 8നും

കേരള ശാസ്ത്രസാഹിത്യപരിഷത്തും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രരചനാക്യാന്പ് ഫെബ്രുവരി 7, 8 തീയതികളില്‍ കോവളം ആനിമേഷന്‍ സെന്‍ററില്‍ വച്ച് നടന്നു. ശാസ്ത്രരചനകള്‍ പ്രോത്സാഹിപ്പിക്കാനുതകുന്ന പരിപാടിയ്ക്ക് ശാസ്ത്രഗതി എഡിറ്റര്‍ ഡോ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ. പാപ്പൂട്ടി, റൂബിന്‍ ഡിക്രൂസ്, ജി. സാജന്‍, പി. സുരേഷ് മുതലായവര്‍ നേതൃത്വം നല്കി. 30 പേര്‍ പങ്കെടുത്തു.

സംസ്ഥാന വാര്‍ഷികം പാലക്കാട്ട്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷികം ഫെബ്രുവരി 13,14,15 തീയതികളില്‍ പാലക്കാട് വച്ച് നടക്കുന്നു. വിക്ടോറിയ കോളജില്‍ വച്ച് നടക്കുന്ന പ്രതിനിധിസമ്മേളനം ഫെബ്രുവരി 13 ന് രാവിലെ 10 മണിക്ക് ഡോ. താണു പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ നിന്നായി 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില് പങ്കെടുക്കും. സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരികയാണ്. Read more…