ബാലപാഠങ്ങള്‍

നീകാണുമീയുലകിലുണ്ടു; വെളുപ്പു പക്ഷെ നീകണ്ടീടുംപടിയതത്ര വെളുത്തതല്ല, ഈ വെണ്‍മതന്‍ പിറകിലുണ്ടു കറുപ്പു, തെല്ലും കാരുണ്യവായപു കലരാത്തൊരു സത്യമായി. ശുഭാപ്തിവിശ്വാസത്തിന്റെ പ്രപഞ്ചബോധത്തിന്റെ ശാസ്ത്രബോധത്തിന്റെ തനത് മേന്മകളോടുകൂടി പി മധുസൂദനന്‍ അവസാനകാലത്ത് എഴുതിയ കവിതകളുടെ സമാഹാരം വില 70 രൂപ

കാടെ കാടെ കൈനീട്ടൂ

‘കാടേ കാടേ കൈനീട്ടൂ’ വേറിട്ടു നില്‍ക്കുന്നത്, സമീപകാലത്ത്, വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള കാര്‍ഷികമേഖലകളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ വിഷയമാക്കുന്നതിലൂടെയാണ്. അങ്ങനെ ഇതൊരു കാലികപ്രസക്തിയുള്ള കഥയാവുന്നു. ജന്തുവീക്ഷണകോണില്‍ മനുഷ്യനെ വിലയിരുത്താന്‍ ഇതില്‍ ശ്രമിക്കുന്നുണ്ട്. നന്മ കൈവിടാത്ത മനുഷ്യത്വത്തെ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്. വില 100 രൂപ

കൗമാരം വന്നെത്തുമ്പോള്‍

മനുഷ്യന്റെ ജീവിതചക്രത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഘട്ടങ്ങളിലൊന്നാണ് കൗമാരം. ശരീരത്തിലും മനസ്സിലും മാറ്റങ്ങളുണ്ടാകുന്നു. വ്യക്തിപരമായി സമൂഹത്തിലുള്ള സ്ഥാനത്തിലും മാറ്റമുണ്ടാകുന്നു. ഇവയെല്ലാം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ശാരീരികമായ വളര്‍ച്ചയും ലൈംഗികമായ ആകര്‍ഷണവും സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങള്‍ ഒരുപാട് മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്നവയാണ്. കൗമാരകാലത്തെ മാറ്റത്തെക്കുറിച്ച് ശാസ്ത്രീയമായി അറിവ് Read more…

എ.പി. മുരളീധരന്‍ പ്രസിഡന്റ്, കെ.രാധന്‍ ജന. സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി എ.പി. മുരളീധരനെയും ജനറല്‍ സെക്രട്ടറിയായി കെ.രാധനേയും തെരഞ്ഞെടുത്തു. കെമിക്കല്‍ എഞ്ചിനീയറായ എ.പി. മുരളീധരന്‍ ഫാക്ടില്‍നിന്ന് ജനറല്‍ മാനേജരായി വിരമിച്ചു. മനശ്ശാസ്ത്രത്തില്‍ ബിരുദാന്തരബിരുദധാരിയാണ്. എറണാകുളം ജില്ലയിലെ കരുമാലൂരാണ് താമസം. കോഴിക്കോട് ജില്ലയിലെ മൂലാട് സ്വദേശിയായ രാധന്‍ ചാലപ്പുറം അച്ചുതന്‍ ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. വൈസ് പ്രസിഡന്റുമാരായി ലില്ലി Read more…

നമ്മൾ ജനങ്ങൾ – ശാസ്ത്ര കലാജാഥ 2019

നമ്മൾ ജനങ്ങൾ – ശാസ്ത്ര കലാജാഥ 2019 പര്യടനമാരംഭിച്ചു. നവോത്ഥാനത്തിന്റെ ഓർമപ്പെടുത്തലും ദേശസ്നേഹത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം വിളിച്ചോതിശാസ്ത്ര കലാജാഥ എണാകുളം ജില്ലയിൽ പര്യടനം തുടങ്ങി. നമ്മൾ ജനങ്ങൾ എന്ന നാടകമാണ് ജാഥയിൽ അവതരിപ്പിക്കുന്നത്. വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.അജി സി പണിക്കൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോടു സ്വദേശിനിയായ ട്രാൻസ് ജൻഡർ കലാകാരി ശിഖ Read more…

നമ്മൾ ജനങ്ങൾ – ശാസ്ത്രകലാജാഥ 2019

നമ്മൾ ജനങ്ങൾ – ശാസ്ത്രകലാജാഥ 2019 പര്യടനമാരംഭിച്ചു. നവോത്ഥാനത്തിന്റെ ഓർമപ്പെടുത്തലും ദേശസ്നേഹത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം വിളിച്ചോതിശാസ്ത്ര കലാജാഥ എണാകുളം ജില്ലയിൽ പര്യടനം തുടങ്ങി. നമ്മൾ ജനങ്ങൾ എന്ന നാടകമാണ് ജാഥയിൽ അവതരിപ്പിക്കുന്നത്. വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.അജി സി പണിക്കർ ഉദ്ഘാടനം ചെയ്തു. കോഴിക്കോടു സ്വദേശിനിയായ ട്രാൻസ് ജൻഡർ കലാകാരി ശിഖ അറോറ Read more…

അക്ഷരപ്പൂമഴ പ്രകാശനം

തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , എൽ.പി. സ്കൂൾ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച അക്ഷരപ്പൂമഴ രണ്ടാം സഞ്ജയികയുടെ പ്രകാശനം, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ടീന ജോസഫ് നിർവഹിച്ചു. സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവവേദിയിൽ ആയിരുന്നു പരിപാടി. തൃശൂരിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂളുകളിലെ തെരഞ്ഞെടുത്ത കുട്ടികളാണ് പുസ്തകം സ്വീകരിച്ചത്. 10 വയസിൽ താഴെയുള്ള Read more…

ആലപ്പാട് കരിമണല്‍ ഖനനം

കേരളത്തില്‍ നടക്കുന്ന കരിമണല്‍ ഖനനത്തിലെ അശാസ്ത്രീയതകള്‍ പരിഹരിക്കുകയും ഖനനപ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരങ്ങള്‍ കാണുകയും ഉത്തരവാദിത്ത ഖനനരീതി (Responsible Mining) സ്വീകരിക്കുകയും ചെയ്യണം.

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പരിഷത് മാസികകളുടെ പങ്ക് അഭിനന്ദനീയം – മുഖ്യമന്ത്രി

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പരിഷത് മാസികകളുടെ പങ്ക് അഭിനന്ദനീയം – മുഖ്യമന്ത്രി ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണങ്ങള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രസിദ്ധീകരണത്തിന്റെ 50 വര്‍ഷം തികയുന്ന ശാസ്ത്രകേരളത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രകേരളം ഡിജിറ്റല്‍ പതിപ്പിന്റെയും മാസികാ ഇ-കൊമേഴ്‌സ് വെബ് സൈറ്റിന്റെയും ഉദ്ഘാടനം തിരുവനന്തപുരത്ത് Read more…

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയത്തിനും കീഴടങ്ങില്ല എന്ന് വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഒരു ജനതയെ കായികബലം കൊണ്ട് കീഴടക്കും എന്ന ധാര്‍ഷ്ട്യമാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചു വിട്ടിരിക്കുന്ന ആക്രമണങ്ങളില്‍ തെളിയുന്നത്. ചെറുത്ത് നില്‍ക്കുന്നവരെ കൊന്നുകളഞ്ഞും എതിരാശയങ്ങളെ നിശ്ശബ്ദമാക്കിയുമാണ് ലോകത്തെവിടെയും ഫാസിസം അധികാരത്തില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ Read more…