പ്രവര്‍ത്തകസംഗമം-ഉദ്ഘാടനപ്രസംഗം
ശാസ്ത്രം, ചരിത്രം, ഐതിഹ്യം – പുരാതനഭാരതത്തെക്കുറിച്ചുള്ള ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍. ഡോ. ഡി.രഘുനന്ദന്‍ (President AIPSN) ഈ മാസമാദ്യം പൂനെയില്‍ നടന്ന 102 ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഒരനുബന്ധപരിപാടിയായി പുരാതന ഭാരതത്തിലെ ശാസ്ത്രസാങ്കേതികരംഗം എന്ന വിഷയത്തില്‍ ഒരു പ്രത്യേക സിമ്പോസിയം നടക്കുകയുണ്ടായി. സംസ്‌കൃതഗ്രന്ഥങ്ങളില്‍ നിന്ന് പെറുക്കികൂട്ടിയ കാര്യങ്ങള്‍ അവതരിപ്പിച്ച ആ സിമ്പോസിയം ഭാരത(ഹിന്ദു)സംസ്‌കാരത്തിലെ ശാസ്ത്രസാങ്കേതിക രംഗത്തെക്കുറിച്ചുള്ള Read more…
ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനം
ശാസ്‌ത്രം കെട്ടുകഥയല്ല ഫെബ്രുവരി 28 ന് എല്ലാമേഖലാ കേന്ദ്രങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ശാസ്‌ത്രം കെട്ടുകഥയല്ല എന്ന ലഘുലേഖയുടെ പ്രകാശനവും പ്രചാരണവും നടക്കും. ലഘുലേഖ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക http://luca.co.in/national_science_day_2015/ ശാസ്‌ത്രം വെറുതെ തപസ്സു ചെയ്‌താല്‍ കിട്ടുന്നതല്ല. നിരീക്ഷണപരീക്ഷണഫലങ്ങളുടെ ഒരു നല്ല ശേഖരവുമായി, ഭാവനയും യുക്തിചിന്തയുമുള്ളവര്‍ തപസ്സിരുന്നാല്‍ കിട്ടിയെന്നിരിക്കും. ന്യൂട്ടണും മാക്‌സ്‌വെല്ലും ഡാര്‍വിനും ഐന്‍സ്റ്റൈനുമൊക്കെ Read more…
യൂണിറ്റ് വാര്‍ഷികം 2015 ചര്‍ച്ചാകുറിപ്പ്
നമ്മുടെ ചുറ്റുപാടിനെ ശാസ്ത്രബോധമുള്ളതാക്കാം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ 52 ാം പ്രവര്‍ത്തന വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പരിഷത്ത് പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ്. ഈ ലക്ഷ്യത്തിനുവേണ്ടി ഈ കാലമത്രയും നാം നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. തുടക്കം ശാസ്ത്രത്തിന്റെ പ്രചാരണം എന്നനിലയിലാണെങ്കിലും ക്രമേണ അത് ശാസ്ത്രത്തിന്റെ സാമൂഹ്യ ധര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് വികസിക്കുകയും Read more…
ആണവബാധ്യതാബില്‍: പരിഷ്‌കാരങ്ങള്‍ അപകടത്തിലേക്ക്
ആണവബാധ്യതാബില്‍: പരിഷ്‌കാരങ്ങള്‍ അപകടത്തിലേക്ക് ആണവബാധ്യതാബില്‍ പരിഷ്‌കരിക്കാനെന്നോണം അമേരിക്കന്‍ പ്രസിഡണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയും എത്തിച്ചേര്‍ന്ന ധാരണകള്‍ അപകടകരമാണെന്നും ഇന്ത്യന്‍ജനതയുടെ സുരക്ഷയേക്കാള്‍ ആണവ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ആണവനിലയങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെ ഇന്‍ഷുര്‍ ചെയ്യുകയാണ് ഒരു പരിഹാര നിര്‍ദ്ദേശമായി ഉയര്‍ന്നു വന്നിട്ടുള്ളത്. ആണവ അപകടങ്ങളുടെ പ്രത്യാഘാതം എത്രയാണെന്ന് Read more…
ശാസ്ത്രവിരുദ്ധ നിലപാടുകളെയും സാംസ്‌കാരിക ഫാസിസത്തെയും ചെറുക്കുക
ശാസ്ത്രവിരുദ്ധ നിലപാടുകളെയും സാംസ്‌കാരിക ഫാസിസത്തെയും ചെറുക്കുക മുംബൈയില്‍ നടന്ന ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം വാര്‍ഷിക സമ്മേളനം ഇക്കുറി ശ്രദ്ധേയമായത് പ്രാചീന ശാസ്ത്രം സംസ്‌കൃതത്തിലൂടെ എന്ന പേരില്‍ അവിടെ നടന്ന സിംപോസിയത്തിലൂടെയാണ്. മുമ്പ് ഇല്ലാത്ത വിധം ശാസ്ത്ര സംബന്ധമായി പ്രസക്തമല്ലാത്ത ഇത്തരമൊരു വിഷയം കോണ്‍ഗ്രസ്സിന്റെ ഭാഗമാക്കിയത് കൃത്യമായ താല്‍പര്യങ്ങളോടെയാണെന്ന് അവിടെ അവതരിപ്പിക്കപ്പെട്ട ചില പ്രബന്ധങ്ങള്‍ തെളിയിക്കുന്നു. അവതരിപ്പിക്കപ്പെട്ട Read more…
ജിമ്മിജോര്‍ജ് കളിക്കളത്തിലെ സൂര്യതേജസ്സ്
ജിമ്മി ജോര്‍ജ് കളിക്കളത്തിലെ സൂര്യതേജസ്സ് അകാലത്തില്‍ പൊലിഞ്ഞുപോയെങ്കിലും വോളിബോള്‍ കളിയിലെ സൂര്യതേജസ്സായി ഇന്നും പരിലസിക്കുന്ന ജിമ്മി ജോര്‍ജിന്റെ ഹ്രസ്വജീവിതം ചിത്രീകരിക്കുന്ന ഗ്രന്ഥമാണിത്. വടക്കേ മലബാറിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ജിമ്മി തന്റെ മുപ്പത്തിരണ്ടുവര്‍ഷത്തെ ജീവിതത്തിനകത്ത് വോളിബോള്‍ എന്ന കളിയിലൂടെ എങ്ങനെ ലോകത്തെ കീഴടക്കി എന്നതിന്റെ ആകര്‍ഷകമായ ഒരു രേഖാചിത്രം. ആവേശകരമായ ആ കളിജീവിതം വോളിബോളിന്റെ കളിക്കളത്തിലിറങ്ങുന്ന Read more…