Updates
വനം അഗ്നിക്കിരയാക്കല്‍ : സമഗ്ര അന്വേഷണം വേണം
കേരളത്തിലെ വനപ്രദേശങ്ങള്‍ വന്‍തോതില്‍ അഗ്നിക്കിരയാക്കുന്ന സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി വനം വകുപ്പ് മന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ വനമേഖല വ്യാപകമായ തോതില്‍ അഗ്നിക്കിരയാക്കുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു. കേരളത്തില്‍ വനവിസ്‌തൃതി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതായിട്ടാണ് എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്. Read more…