നദീസംയോജനം സര്‍ക്കാര്‍ അലംഭാവം വെടിയണം
നദീസംയോജന പദ്ധതി സര്‍ക്കാര്‍ അലംഭാവം വെടിയണം. പമ്പാ – അച്ചന്‍കോവില്‍ – വൈഗാ നദീസംയോജനം യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടിനെ പമ്പയുടെ ദാനം എന്നു വിശേഷിപ്പിക്കുന്നത് പ്രദേശത്തിന്റെ നിലനില്‍പ്പ് എത്രമാത്രം ജലപരിസ്ഥിതിയെ ആശ്രയിച്ചു നില്‍ക്കുന്നു എന്നതിന് തെളിവാണ്. കേരളം ജല സമൃദ്ധമാണെന്നോ ജലം മിച്ചമാണെന്നോ ഉള്ള പഴയധാരണ ഇന്നാരും വെച്ചുപുലര്‍ത്തുന്നില്ല. കേരളത്തിന്റെ സവിശേഷമായ കാര്‍ഷികരീതിക്കും കാലാവസ്ഥയ്ക്കും ആവാസവ്യവസ്ഥ്യയ്കും Read more…