കൊറോണ: ആയുഷ് വകുപ്പ് അശാസ്ത്രീയത പ്രചരിപ്പിക്കരുത്

കൊറോണ വൈറസ് രോഗത്തിന് ആയുർവേദം, യുനാനി, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ ഫലവത്തായ ചികിത്സയുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്നും ഇത്തരം അശാസ്ത്രീയ അവകാശവാദങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. വൈറസ് രോഗങ്ങളെ കുറിച്ചുള്ള അടിസ്ഥാന വസ്തുതകള്‍ പോലും മാനിക്കാതെയും കൊറോണ വൈറസുകളെ കുറിച്ച് യാതൊരു ശാസ്ത്രീയ പരിശോധനകളോ Read more…

വാളയാര്‍: പുനരന്വേഷണം ഉറപ്പുവരുത്തുക. അന്വേഷണത്തിൽ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക.

വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിനിടയാക്കിയവരെ പോക്സോ കോടതിക്ക് വെറുതെ വിടേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിനൊന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾ 2017 ജനുവരി മാര്‍ച്ച് മാസങ്ങളിലാണ് ദുരൂഹ സാഹചര്യത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ കേസിന്റെ അന്വേഷണത്തിന്റെ തുടക്കം മുതലേ പോലീസിന്റെ അനാസ്ഥയും താല്‍പര്യക്കുറവും പ്രകടമായിരുന്നു. മരണത്തില്‍ ദുരൂഹത രേഖപ്പെടുത്താവുന്ന ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിട്ടും Read more…

ചാനൽ നിരോധനം: ആസൂത്രിത കലാപം മറച്ചു പിടിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ആസൂത്രിത കലാപവും അതുണ്ടാക്കിയ മുറിവുകളും വിലാപങ്ങളും മാധ്യമ നിരോധനം കൊണ്ട് മറച്ച് പിടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് രണ്ട് മലയാള ചാനലുകളെ നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തേയ്ക്ക് നിരോധിക്കാനുള്ള ഉത്തരവിൽ പ്രതിഫലിക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അറിയാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവവായു. അതിന് പകരം ഭയത്തിന്റെ അന്തരീക്ഷം നിലനിർത്താനും അതുവഴി തങ്ങളുടെ Read more…

മതപഠനക്ലാസുകള്‍ പാടില്ലെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണം

ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന മതപഠന ക്ലാസുകള്‍ നിരോധിച്ച് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ വിധി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അംഗീകരിച്ച പാഠ്യപദ്ധതി, കെ.ഇ.ആര്‍, വിദ്യാഭ്യാസ അവകാശനിയമം Read more…

മരട്: സുപ്രീം കോടതി വിധി നടപ്പാക്കണം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

തീരദേശ നിയമം (1991, 2011, 2019) അനുസരിച്ചു നിർമ്മാണം നടത്താൻ അനുമതിയില്ലാത്ത അതിപ്രധാന പാരിസ്ഥിതിക മേഖലയായ CRZ 1 വിഭാഗത്തിൽ പെടുന്ന കണ്ടൽക്കാടുകളും പൊക്കാളി പാടങ്ങളും നികത്തിയും CRZ III വിഭാഗത്തിൽ പെടുന്ന നിർമ്മാണ രഹിത മേഖല കയ്യേറിയും നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി അടിയന്തിരമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് കേരള Read more…

ശാസ്ത്രജ്ഞരുടെ അക്കാദമിക സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത്

കാസർക്കോട് ജില്ലയിലെ‍ കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ കീടനാശിനി പ്രയോഗിച്ചതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് സര്‍ക്കാരും പൊതുസമൂഹവും വെച്ചു പുലര്‍ത്തുന്നതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു കൊണ്ട് മാതൃഭൂമി ദിനപ്പത്രത്തിൽ ലേഖനമെഴുതിയതിന് കാർഷിക സർവകലാശാല അധികൃതർ അവിടുത്തെ പ്രൊഫസറായ ഡോ കെ.എം ശ്രീകുമാറിനോട് വിശദീകരണം ചോദിച്ചത് അക്കാദമികരംഗത്ത് തെറ്റായ കീഴ്‍വഴക്കങ്ങള്‍ക്ക് കാരണമാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആശങ്കപ്പെടുന്നു. ശ്രീകുമാറിന്റെ Read more…

ജെ എൻ യു: ആക്രമിക്കപ്പെട്ടവരെ കുറ്റവാളികളാക്കുന്ന നാസിതന്ത്രത്തിൽ

പ്രതിഷേധിക്കുകജെ.എൻ.യു.വിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയവർക്കെതിരേ കേസ്സ് രജിസ്റ്റർ ചെയ്യാതിരിക്കുകയും മർദ്ദനമേറ്റ വിദ്യാർത്ഥികളെ കേസിൽ കുടുക്കുകയും ചെയ്ത നടപടിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനതയെ ഭയപ്പെടുത്തി സ്വേച്ഛാധിപത്യ ഭരണം തുടരാൻ ജർമ്മൻ നാസികൾ സ്വീകരിച്ച തന്ത്രമാണ് സ്വകാര്യ ഗുണ്ടാ സേനയെ സമൂഹത്തിൽ തുറന്ന് വിടുകയെന്നത്. അത് തന്നെയാണ് ഇന്ത്യൻ ഭരണകക്ഷി ഇന്ന് ആവർത്തിക്കുന്നത്. Read more…

ഡോ. സജീവിനെതിരെയുള്ള ഭീഷണിയില്‍ പ്രതിഷേധിക്കുക

കേരള വനഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് എന്റമോളജി വകുപ്പ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവിനെതിരായി ക്വാറി ഉടമസ്ഥസംഘം ഉയര്‍ത്തുന്ന ഭീഷണി ശാസ്ത്ര ഗവേഷണത്തോടും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്. സജീവ്, കേരള വനഗവേഷണ കേന്ദ്രത്തിലെ സി ജെ അലക്സുമായി ചേര്‍ന്ന് 2017 ല്‍ പ്രസിദ്ധപ്പെടുത്തിയ‍ കരിങ്കല്‍ ക്വാറികളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ Read more…

കൊവിഡ് 19: അശാസ്ത്രീയ പ്രചരണം ഒഴിവാക്കുക

ആഗോള മഹാമാരിയായി മാറിയ കോവിഡ് 19 ജനങ്ങളിലാകെ ആശങ്ക പരത്തുമ്പോള്‍ രോഗ വ്യാപനം തടയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് നാട്ടിലാകെ പ്രചരിപ്പിക്കേണ്ടത്. ഈ രോഗത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച ഒരു മരുന്നും ഇതുവരെ ലഭ്യമായിട്ടില്ല. രോഗ ലക്ഷണങ്ങളുടെ ചികിത്സയും മറ്റു ജീവൻ രക്ഷാ മാർഗങ്ങളുമാണ് ഇതിന്റെ ചികിത്സക്കുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഈ പുതിയ വൈറസിന് പരിഹാരമായി ചില Read more…

കോറോണ: കൂടുതൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കുക കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നമ്മൾ കടുത്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. അനാവശ്യമായ ഭീതിയുടെ ആവശ്യമില്ലെങ്കിലും കോറോണ പോലുള്ള വൈറസ് വ്യാപനം തടയാൻ ശക്തമായ കരുതൽ പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ജനങ്ങൾ പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടുന്ന പരിപാടികൾ, അവ മതപരമോ ആരാധനാ Read more…