കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

Latest News

2 October 2015

തിരുവനന്തപുരം: അതിരൂ ക്ഷമായ പാരിസ്ഥിതിക പ്രതി സന്ധിയില്‍ നിന്ന് കരകയ റാന്‍ അടിയന്തരവും ശക്തമ വുമായ നടപടികള്‍ കൈ ക്കൊണ്ടില്ലെങ്കില്‍ ജനജീവി തം അസാധ്യമാക്കുന്ന അപ കടാവസ്ഥയിലേക്ക് കേരളം ചെന്നെത്തുമെന്ന് പരിഷത്ത് തിരുവനന്തപുരത്തു സംഘടി പ്പിച്ച ഗ്രീന്‍ അസംബ്ലി മുന്നറി യിപ്പു നല്കി. ഈ വിപത്തു...

27 September 2015

Press releases

Friday, October 2, 2015 - 16:24

കേരളം അതിരൂക്ഷമായ പാരിസ്ഥിതികപ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കയാണ്. ഇവിടുത്തെ പ്രധാന ആവാസവ്യവസ്ഥകളായ കാട്, നെല്‍വയല്‍, തണ്ണീര്‍ത്തടം, കുന്നുകള്‍, കടല്‍ എന്നിവയൊക്കെ തകര്‍ച്ചയുടെ ഭീഷണിയിലാണ്. കുന്നിടിക്കല്‍, കാട് കയ്യേറ്റം, ഖനനം, മണലൂറ്റല്‍, പാടം നികത്തല്‍ എന്നിവയൊക്കെ ഒരുവിധത്തിലുമുള്ള സാമൂഹികനിയന്ത്രണവും ബാധകമല്ലാത്തരീതിയില്‍ കരുത്താര്‍ജിച്ചിരിക്കുന്നു. ഇതിന്റെഭാഗമായി കേരളത്തിലെ മണ്ണും വെള്ളവും വായുവും അടക്കം മൊത്തം വിഭവാടിത്തറ തന്നെ തകരുകയാണ്.

Saturday, September 19, 2015 - 12:01

കേരളത്തില്‍ വീണ്ടും ഡിഫ്തീരിയ മരണങ്ങള്‍ ഉണ്ടായിരിക്കുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ അനാഥാലയത്തില്‍ താമസിക്കുന്ന ഒരു കുട്ടി ഡിഫ്തീരിയ ബാധിച്ച് ഇന്നലെ മരിച്ചു. മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഏതാനും കുട്ടികള്‍ നിരീക്ഷണത്തിലാണ്. അതീവ ഗുരുതരമാണ് ഈ സ്ഥിതി. ശിശുമരണനിരക്ക് വികസിതരാജ്യങ്ങള്‍ക്ക് തുല്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ പേരില്‍ സാര്‍വ്വദേശിയ പ്രശസ്തി കൈവരിച്ച് കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

Wednesday, September 16, 2015 - 16:09

​SCERT​
പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ പഠനനിലവാരം വളരെ താഴ്ന്നിരിക്കുന്നു എന്ന് കണക്കുകള്‍ സഹിതം ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ഏറെ ആശങ്കാജനകമാണ്. എന്നാല്‍ ഇപ്പോള്‍ SCERT വിശദീകരിച്ചിരിക്കുന്നത് പഠനഫലം വ്യത്യസ്ഥമാണെന്നും പിന്നോക്കമെന്ന് സൂചിപ്പിച്ച വിഷയങ്ങളിലെ നിലവാരം മെച്ചമാണെന്നുമാണ്. ഈ വിശദീകരണം ഫലത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344