മൂന്നരപതിറ്റാണ്ടുമുമ്പാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. അതിനുശേഷം ശാസ്ത്ര-സാങ്കേതികരംഗത്ത് വലിയ പുരോഗതിയുണ്ടായി. ചികിത്സാരംഗത്തും വിവര-സാങ്കേതിക വാര്‍ത്താവിനിമയരംഗത്തുമെല്ലാം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. ഇവ കേരളീയരുടെ സാമൂഹികജീവിതത്തിലും വലിയ പുരോഗതിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം കേരളീയരുടെ ശാസ്ത്രാവബോധത്തിലും ശാസ്ത്രീയസമീപനത്തിലും കാര്യമായി സ്വാധീനം ചെലുത്തി എന്ന് പറയാനാവില്ല. മൂന്നരപതിറ്റാണ്ടിനുമുമ്പ് നിലനിന്നിരുന്ന ആചാരങ്ങളും ആഘോഷങ്ങളും കൂടുതല്‍ ശക്തി പ്പെട്ടുവെന്ന് മാത്രമല്ല പലയിടത്തും പുതിയവ രൂപപ്പെട്ടുവരികയു മാണ്. മനുഷ്യരുടെ ജീവസന്ധാരണത്തിനുവേണ്ടിയുള്ള അധ്വാന ത്തില്‍നിന്നാണ് നൂറ്റാണ്ടുകള്‍ക്കുമുമ്പുണ്ടായിരുന്ന ആഘോഷങ്ങളു ടെയും ആചാരങ്ങളുടെയും അടിവേരുകള്‍ രൂപംകൊണ്ടിരുന്നത്. എന്നാല്‍ പുതിയതായി മുളച്ചുപൊന്തുന്നവയുടെ അടിസ്ഥാനമന്വേഷി ച്ചുപോയാല്‍ ശാസ്ത്രനിരാസത്തിലും കപടശാസ്ത്രങ്ങളിലും യുക്തിരാഹിത്യത്തിലുമായിരിക്കും ചെന്നെത്തുക.
ആവര്‍ത്തനപ്പട്ടികയുടെ 150-ാം വാര്‍ഷികത്തിന്റെ പശ്ചാത്തല ത്തില്‍ ശാസ്ത്രബോധം ജനങ്ങളുടെ പൊതുബോധമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ആചാരാഘോഷങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഈ ഗ്രന്ഥം വളരെ പ്രസക്തമാണെന്ന് ഞങ്ങള്‍ കരുതുന്നു.
രചന-പ്രൊഫ. വി അരവിന്ദാക്ഷൻ
വില- 70 രൂപ
Press Release
കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം –
2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്. ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ Read more…