അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലും എല്ലാവർഷവും ആവർത്തിക്കുന്ന തരത്തിൽ നമ്മുടെ കാലാവസ്ഥയിൽ മാറ്റം വന്നിരിക്കുന്നു. ഇതിന്റെ കാരണങ്ങളും പരിഹാരവും ശാസ്ത്രീയമായി അന്വേഷിക്കുക വളരെ പ്രധാനമാണ്. ഈ സാഹചര്യത്തിൽ ഭൗമശാസ്ത്ര കാലാവസ്ഥാ ശാസ്ത്രജ്ഞരും ശാസ്ത്ര ഗവേഷകരും മറ്റും പങ്കെടുക്കുന്ന ഒരു ശില്പശാല ഇക്കാര്യത്തിൽ ഐആർടിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ആഗസ്ത് 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ തൃശൂർ പരിസര കേന്ദ്രത്തിൽ നടക്കുന്നു.
Events
കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി
ഇന്നത്തെ സമൂഹത്തെ നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധിയും അതു പയോഗിച്ചുള്ള സാങ്കേതിക വിദ്യകളുമാണെന്നും സാങ്കേതിക വിദ്യകൾക്ക് നിക്ഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ലായെന്നും അതിന് കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും ഡോ.വി.ശശിദേവൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ വാർഷികം ചിതറ HSSൽ ഉദ്ഘാടനം ചെയ്ത് നിർമ്മിത ബുദ്ധിയും ആധുനിക സമൂഹവും എന്ന വിഷയമവതരിപ്പിച്ച് Read more…