സംസ്ഥാന സെമിനാർ

കേരള മത്സ്യ സമുദ്ര പഠന സർവകലാശാല(KUFOS)യുടെ സഹകരണത്തോടെ ജൂൺ 6-ന് കുഫോസ് സെമിനാർ ഹാളിൽ വച്ച്”ഉൾനാടൻ മത്സ്യകൃഷി നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര നിർദ്ദേശങ്ങളും” എന്ന വിഷയത്തിൽ സംസ്ഥാന ശിൽപശാല സംഘടിപ്പിക്കുന്നു. ഫിഷറീസ് , യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയിൽ തൃപ്പൂണിത്തുറ എം. എൽ. എ ശ്രീ. കെ.ബാബു,കേരള മത്സ്യ സമുദ്ര പഠന സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. കെ. റിജി ജോൺ, Read more…

കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി

ഇന്നത്തെ സമൂഹത്തെ നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധിയും അതു പയോഗിച്ചുള്ള സാങ്കേതിക വിദ്യകളുമാണെന്നും സാങ്കേതിക വിദ്യകൾക്ക് നിക്ഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ലായെന്നും അതിന് കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും ഡോ.വി.ശശിദേവൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ വാർഷികം ചിതറ HSSൽ ഉദ്ഘാടനം ചെയ്ത് നിർമ്മിത ബുദ്ധിയും ആധുനിക സമൂഹവും എന്ന വിഷയമവതരിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹംകാര്യക്ഷമതയേയും ഉൽപ്പാദനക്ഷമതയേയും ആരോഗ്യ പരിചരണത്തെയും സമ്പദ് വ്യവസ്ഥയെയുമൊക്കെ മെച്ചപ്പെടുത്താൻ ഇത്തരം സാങ്കേതിക വിദ്യകൾക്ക് കഴിയുമെങ്കിലും തൊഴിൽ നഷ്ടവും Read more…

മലപ്പുറം ജില്ലാ സമ്മേളനം ആരംഭിച്ചു

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സാംസ്കാരികമായുമൊക്കെ മുന്നേറി എന്നു പറയുമ്പോഴും ലിംഗനീതി എന്നത് അകന്നുനിൽക്കുന്ന സമൂഹമായി തുടരുന്നു എന്നത് കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാണ് എന്ന് ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. നിർണയിച്ചു വച്ച ജന്റർ റോൾ പാലിക്കുക എന്ന നിർബന്ധബുദ്ധി പാലിക്കാൻ സമൂഹം ശ്രമിക്കുന്നത് കൊണ്ടാണ്ട് ലിംഗപദവി സമത്വം സാധ്യമാവാതെ പോവുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ.രാജീവ് അധ്യക്ഷനായി. ജന്തുശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് നേടിയ ഡോ.പ്രമീള കെ.പി., എം എസ് ഡബ്ലിയു ഒന്നാം റാങ്ക് നേടിയ ഹരിത Read more…

കോട്ടയം ജില്ലാ സമ്മേളനം ആരംഭിച്ചു

കോട്ടയം ജില്ലാസമ്മേളനം കുറിച്ചി അയ്യങ്കാളി സ്മാരക ആഡിറ്റോറിയത്തിൽ 14/05/2022 ശനിയാഴ്ച ആരംഭിച്ചു.റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.എം .ഡി ജസ്സി ഉദ്ഘാടനം ചെയ്തു.സുസ്ഥികൃഷിയും കേരളവികസനവും എന്ന വിഷയത്തിലായിരുന്നു ഉദ്ഘാടനക്ലാസ്സ് .സമ്മേളനത്തിൽ ജില്ലാപ്രസി‍ഡന്റ് സി ശശി അദ്ധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ് സുജാതാസുശീലൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്,എന്നിവർ ആശംസകൾ ചേർന്നു.സ്വാഗതസംഘം ചെയർമാൻ കെ ഡി സുഗതൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സുധീഷ് നന്ദിയും പറഞ്ഞു.

വിജ്ഞാനോത്സവം- രണ്ടാം ഘട്ടത്തിലേക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ ഇപ്പോൾ പങ്കെടുക്കാം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ടിത്തിലേക്ക് രജിസ്റ്റർചെയ്യാനുള്ള തിയതി ജനുവരി 10 വരെ നീട്ടിയിരിക്കുന്നു. വിജ്ഞാനോത്സവത്തിലെ വായനസാമഗ്രികൾ, പ്രവർത്തനങ്ങൾ എല്ലാം ഇതോടൊപ്പമുള്ള pdf ൽ തൊട്ട് വായിക്കാം, ഡൗൺലോഡ് ചെയ്യാം https://edu.kssp.in/…/uploads/2020/12/vij-interactive.pdf