കേരള വികസന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത്, സമ്പത്ത് ജനനന്മക്ക്. എന്ന പരിഷദ് മുദ്രാവാക്യം തന്നെ അദ്ധ്വാനത്തിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് മാത്രമെ സുസ്ഥിര വികസനത്തിലേക്ക് നയിക്കൂ എന്ന കാഴ്ചപ്പാട് ഉൾക്കൊള്ളുന്നു. 1976ൽ പരിഷത്ത് പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത് കേരള വികസന സംവാദത്തിൽ പുതിയൊരു കാൽവെപ്പ് ആയിരുന്നു. കേരളത്തിന്റെ സമ്പത്ത് കേരളവികസന പ്രകൃതി വിഭവങ്ങളാണെന്നും അവയെ പരിപാലിച്ചുകൊണ്ടും പോഷിപ്പിച്ചുകൊണ്ടുമുള്ള വികസനം മാത്രമെ ശാസ്വതമാകൂ എന്നും അതനാവശ്യമായ മാനവശേഷി വളർത്തിയെടുക്കൽ നമ്മുടെ വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങളിലൂടെ സാധ്യമാകണമെന്നും എക്കാലവും വാദിച്ചിട്ടുണ്ട്. ആ കാഴ്ചപ്പാടോട് കൂടിയാണ് സൈലന്റ് വാലി വിവാദത്തിനും ചാലിയാർ മലിനീകരണ പ്രശ്നത്തിനും മറ്റനേകം പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭങ്ങളിലും ആരോഗ്യരംഗത്തെ ചൂഷണങ്ങൾക്കെതിരെയുള്ള സമരങ്ങളിലും വിദ്യാഭ്യാസ പരിഷ്കരണത്തിലും പരിഷത്ത് ഇടപെട്ടിട്ടുള്ളത്. എന്തല്ല വേണ്ടത് എന്ന് പറഞ്ഞുള്ള പ്രക്ഷോഭങ്ങൾക്കൊപ്പം തന്നെ എന്താണ് വേണ്ടത് എന്ന് ചൂണ്ടിക്കാണിക്കാൻ സഹായിക്കുന്ന ബദലുകളെപ്പറ്റിയുള്ള ചർച്ചകളിലും അത് സംബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളിലും കൂടി ഏർപ്പെടാൻ പരിഷത്ത് ശ്രമിച്ചിട്ടുണ്ട്. കേരളവികസനത്തെപ്പറ്റി ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്ന കേരള വികസന സംഗമങ്ങളും ആ അന്വേഷത്തിന്റെ ഭാഗമാണ്
വികസനം വികസനം ആണ് ഈ കാലഘട്ടത്തിന്റെ മന്ത്രം. എല്ലാവർക്കും വേണം വികസനം. ആരും വികസനത്തിനെതിരല്ല. വികസന വിരുദ്ധമായ മുദ്ര ആരും ആഗ്രഹിക്കുന്നില്ല. സാമ്പത്തിക വളർച്ച, അതായത് ജി.ഡി.പി വർദ്ധന, ആണ് വികസനത്തിന്റെ സൂചകം എന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ് അധികാരികൾ. അതുകൊണ്ടാണ് ഇന്ത്യയുടെ ജി.ഡി.പി വർദ്ധനതോത് ഇത്രയേറെ ചർച്ചാവിഷയമാകുന്നത്. അത് കുറയുന്നത് ധനമന്ത്രിമാരെ അലോസരപ്പെടുത്തുന്നു. സെൻസെക്സ് എന്ന മായാസൂചിക താഴുമ്പോൾ ധനമന്ത്രിമാരെ അലോസരപ്പെടുത്തുന്നു. സെൻസക്സ് എന്ന മായാസൂചിക താഴുമ്പോൾ മാധ്യമങ്ങൾ അലമുറയിടുന്നു. ലോകത്തിലെ ശതകോടീശ്വരന്മാരുടെ കൂട്ടത്തിൽ ഇന്ത്യാക്കാരുടെ എണ്ണം കൂടുമ്പോഴും നമ്മുടെ ബഹീരാകാശ വാഹനം ചൊവ്വയിലേക്ക് കുതിക്കുമ്പോഴും നാം സമാധാനപരമായ ആണവവിസ്ഫോടനം നടത്തുമ്പോഴും അഭിമാനപൂരിതമാകണമന്തരംഗം എന്ന് അവർ ഓർമ്മിപ്പിക്കുന്നു. പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരും നിന്ദിതരും പീഡിതരും നിത്യരോഗികളും അധിവസിക്കുന്നത് ഇവിടെയാണെന്നതോ, ലോകത്ത് ഏറ്റവും കൂടുതൽ ശിശുക്കൾ ഒരു വയസ്സു തികയാതെ മരിക്കുന്നതും പോഷകക്കുറവുമൂലം അന്ധരാകുന്നതും പ്രസവത്തോടെ അമ്മമാർ മരിക്കുന്നതും മന്തും മലമ്പനിയും ക്ഷയവും കുഷ്ഠവും ഏറ്റവും കൂടുതലാളുകലെ വേട്ടയാടുന്നതും ഈ മഹാരാജ്യത്താണെന്നതും നാം സൗകര്യപൂർവ്വം മറക്കുന്നു.
തീർച്ചയായും ഈ കാര്യത്തിലൊക്കെ കേരളം ഇന്ത്യയിലെ മറ്റുമിക്ക പ്രദേശങ്ങളേക്കാളും ദീർഘദൂരം മുന്നിലാണെന്നതിൽ നാം അഭിമാനിക്കാറുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് 2004 ൽ നടത്തിയ കേരളപഠനം അനുസരിച്ച് ഇവിടെ നൂറിൽ തൊണ്ണൂറുപേർക്കും സ്വന്ത്വം വീടുണ്ട്. 92% വീടുകളിലും കക്കൂസുണ്ട്. 85% ത്തോളം വീടുകളിലും വൈദ്യുതിയുണ്ട്. അഞ്ചുവയസ്സായ ഏതാണ്ടെല്ലാ കുട്ടികളും സ്കൂളിൽ പോകുന്നു. അവരിൽ മിക്കവരും പത്തിലെത്തുന്നു. 90% ത്തിലേറെ പാസ്സാകുന്നു. പ്രതീക്ഷിത ആയുസ്സ് ഇന്ത്യയിലേറ്റവും ഉയർന്നത്, പല വികസിത രാജ്യങ്ങൾക്കൊപ്പം. ശിശുമരണ നിരക്കിലും മാതൃമരണനിരക്കിലും ഏതാണ്ടതുപോലെ തന്നെ. പക്ഷെ, ഈ നേട്ടങ്ങൾക്ക് കാരണമായ സംഗതികളെല്ലാം വളരെ മുൻപ് നടന്നതല്ലേ? പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കംകുറിച്ച വിദ്യാഭ്യാസ ആരോഗ്യ നയങ്ങളും ഐക്യകേരളം രൂപപ്പെട്ട നാളുകളിൽ നടപ്പാക്കിയ ഭൂപരിഷ്കരണവും സമ്പൂർണ്ണ പൊതുവിവരണ സമ്പ്രദായവും അല്ലേ ഈ നേട്ടങ്ങളിലേക്ക് നയിച്ചത്. അവയുടെ ഫലം എഴുപതുകളിൽ തന്നെ അവയുടെ സ്വാഭാവിക പരിധിയിലെത്തുകയും വിഖ്യാതമായ കേരള മാതൃക എന്ന പ്രയോഗത്തിന് കാരണമാകുകയും ചെയ്തല്ലോ. അതിന് ശേഷം നമുക്ക് ഈ ദിശയില് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞിട്ടുണ്ടോ? അതോ ആ നേട്ടങ്ങളുടെ അടിസ്ഥാന ശിലകൾ ഒന്നൊന്നായി പൊളിച്ചടുക്കുകയാണോ? പൊതുവിദ്യാഭ്യാസ സംവിധാനവും പൊതു ആരോഗ്യ സേവന സംവിധാനവും പൊതു ഭക്ഷ്യവിതരണ സംവിധാനവും ഭീഷണിയിലാണ്. അവയുടെയെല്ലാം വ്യാപ്തി വർദ്ധിച്ചെങ്കിലും, അതോടെ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും നഷ്ടപ്പെട്ടിരിക്കുന്നു. സാക്ഷരതയിലും സ്കൂൾ പ്രവേശനത്തിലും മുൻപന്തിയിലാണെങ്കിലും എട്ടാം ക്ലാസ്സിലെത്തിയിട്ടും കൂട്ടിവായിക്കാനും കൂട്ടാനും കുറയ്ക്കാനും അറിയാത്ത കുട്ടികളുടെ എണ്ണവും വർദ്ധിച്ചിരിക്കുന്നു എന്നല്ലേ പഠനങ്ങൾ കാണിക്കുന്നത്? ശതമാനക്കണക്കിൽ നോക്കിയാൽ നേട്ടങ്ങൾ അഭിമാനകരമാണെങ്കിലും പിന്നോക്കം തള്ളപ്പെട്ടവർ ഏതാണ്ടു മുഴുവനും ഗിരിജനങ്ങളും തീരദേശത്തെ മത്സ്യത്തൊഴിലാളികളും പട്ടികജാതിക്കാരുമാണെന്നുള്ളത് വിവേചനത്തിന്റെ മറ്റൊരു മുഖം കാണിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്തം ഇന്ത്യൻ ശരാശരിയേക്കാൾ കുറവാണെന്നത് ഒരു സമസ്യയാണ്. സ്ത്രീമുന്നേറ്റത്തിന്റെ വീരകഥകൾ ഏറെ പറയാനുണ്ടെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അക്രമവും ഗാർഹിക പീഢനവും ലജ്ജകരമാംവിധം വർദ്ധിക്കുന്നു എന്നത് എങ്ങനെ വിശദീകരിക്കാം? ടെലിവിഷൻ, മൊബൈൽ ഫോൺ, മോട്ടോർ ബൈക്കുകൾ തുടങ്ങീ അത്യന്താധുനിക ഉപകരണങ്ങളുടെ അനാദൃശ്യമായ വ്യാപനം ആധുനികതയുടെതായ പരിവേഷം കേരളസമൂഹത്തിന് നൽകുമ്പോഴും ജാതി-മത ചിന്തകളിലും വ്യക്തിബന്ധങ്ങളിലും തനി മൂരാച്ചിമൂല്യങ്ങളാണ് മലയാളി വെച്ചുപുലർത്തുന്നത് എന്നത് മറ്റൊരു വൈരുദ്ധ്യം. സാങ്കേതിക വിദ്യയുടെ ഉൽപ്പന്നങ്ങളെ ആവേശത്തോടെ പുൽകുംപോഴും അവയ്ക്ക് പിന്നിലുള്ള ശാസ്ത്രത്തോടും ശാസ്ത്രീയ സമീപനത്തോടും തികഞ്ഞ അവഗണനയാണ് മലയാളിക്ക്. അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും കൂടിവരുന്നു. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ കേമന്മാരാണെന്ന് അഭിമാനിക്കുന്ന മലയാളികളുടെ സാമൂഹ്യ ശുചിത്വബോധം ദയനീയം തന്നെ. ഏതു തെരുവിലും കാണാം അതിന്റെ തെളിവുകൾ. പ്രതിശീർഷ ചെലവിന്റെ കാര്യത്തിൽ ഏറെ നാളായി മുൻപന്തിയിലായിരുന്ന കേരളം അടുത്ത കാലത്തായി പ്രതിശീർഷ വരുമാനത്തിലും മുന്നിലെത്തിയിട്ടുണ്ട്. എന്നിട്ടും സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. ദരിദ്രമായ സർക്കാരും സമ്പന്നരായ ജനങ്ങളും എന്നത് വേറൊരു വൈരുദ്ധ്യം. ഇത്തരം വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമാണ് കേരളം. ഇവയെ പഠിക്കാനും മനസ്സിലാക്കാനും നിർദ്ധാരണം ചെയ്യാനും സഹായിക്കേണ്ട ഉപരിവിദ്യാഭ്യാസമാകട്ടെ അവഗണിക്കപ്പെടുന്നു. ഉദ്യോഗം കിട്ടാൻ സഹായിക്കുന്നതെന്തോ അത് പഠിക്കുക എന്നതാണ് നടപ്പുരീതി. സ്വാഭാവികമായും വിദ്യാർത്ഥികളുടെ നൈസർഗ്ഗിക വാസനകളോ, വൈഭവങ്ങളോ പോഷിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ വൈജ്ഞാനിക രംഗത്ത് മൗലികമായ സംഭാവനകൾ പ്രതീക്ഷിക്കാൻ കഴിയുന്നില്ല. നാടിന്റെ വികസനമെന്ന് പറയുന്നതില് ഈ വക കാര്യങ്ങൾക്ക് പ്രസക്തിയില്ലേ?
സുസ്ഥിര വികസനം വളരെ വലിയ തോതിൽ വിദേശ പണം വരവിനെ ആശ്രയിച്ചു നിലനിൽക്കുന്ന കേരള സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഉറപ്പായി പറയാൻ കഴിയുന്ന ഒരേയൊരു കാര്യം അത് ~ഒട്ടും സുസ്ഥിരമല്ല എന്നതാണ്. ഗൾഫിലുണ്ടാകുന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾ എങ്ങനെ ഇവിടെ ആഘാത തരംഗങ്ങൾ സൃഷ്ടിക്കുന്നു എന്നത് നാം കണ്ടതാണ്. എന്നിരുന്നാലും വ്യക്തികൾ അവരുടെ ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി അത്തരം അവസരങ്ങൾ പരമാവധി മുതലെടുക്കാൻ ശ്രമിച്ചേക്കാം. പക്ഷെ ഒരു സർക്കാരും ഈ പണം വരവ് ഇങ്ങനെ എക്കാലവും തുടരും എന്ന മട്ടിൽ രാജ്യത്തിന്റെ ഭാവിവികസനം ആസൂത്രണം ചെയ്യാൻ പാടില്ല. ഗൾഫിൽ നിന്നുള്ള പണം വരവ് കൊണ്ട് മാത്രം നിലനിൽക്കുന്ന ഷോപ്പിംഗ് മാളുകളും വാഹനപ്പെരുപ്പവും ഫ്ളാറ്റ് നിർമ്മാണവുമാണ് വികസനത്തിന്റെ ലക്ഷണങ്ങളായി ഇവിടെ പെരുകുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷിയും കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയും അതിലൂടെ ഉണ്ടാകുന്ന സമ്പത്തുൽപ്പാദനവും ആയരിക്കണം സുസ്ഥിരവികസനത്തിന്റെ അടിത്തറ. വൻകിട വ്യവസായങ്ങൾക്ക് കേരളം അനുയോജ്യമല്ലെങ്കിലും ഐ.ടി. അധിഷ്ഠിത സംരംഭങ്ങൾക്ക് കേരളത്തിന്റെ സാഹചര്യങ്ങൾ പറ്റിയതാണ് എന്നതിൽ സംശയമില്ല. കരിമണലും ചൈനാക്ലേയും പോലത്തെ കുറച്ച് ധാതുസമ്പത്തുള്ളത് ഏറ്റവും മൂല്യവർദ്ധനവുള്ള ഉൽപ്പന്നങ്ങളാക്കി മാത്രമേ കയറ്റി അയക്കാവൂ. ഇതിന് പുറമെ നമുക്ക് ശാശ്വതമായി ആശ്രയിക്കാവുന്നതായുള്ളത് (നമ്മുടെ ഭൗതിക വ്യവസ്ഥയ്ക്ക് താങ്ങാവുന്ന) ടൂറിസമാണ്. ഇവയിലൂടൊക്കെ ഉണ്ടാകുന്ന വരുമാനത്തിന് താങ്ങിനിർത്താവുന്ന സേവനമേഖലയ്ക്ക് മാത്രമെ ഇവിടെ പിടിച്ചുനിൽക്കാനാകൂ. അല്ലാതുള്ളതൊക്കെ കുമിളകളാണ്. അവ പൊട്ടും ഏന്നുറപ്പാണ്. എപ്പോഴത്തെ കാര്യത്തിൽ മാത്രമേ തർക്കമുണ്ടാകണ്ടേതുള്ളൂ. പക്ഷെ ദൗർഭാഗ്യവശാൽ അത്തരം ഇത്തിക്കണ്ണി വികസനത്തിലാണ് സർക്കാരിന്റെ കണ്ണും മനസ്സും.
ഉൽപ്പാദനമേഖലയിലെ മുരടിപ്പ് കേരളത്തിന്റെ കാർഷിക മേഖലയുടെ കഴിഞ്ഞ ദശകത്തിലെ (2001-11) വളർച്ച 0.27% എന്ന തോതിലാണ്. കേരളത്തിന്റെ സമ്പത്തിലേക്ക് കാർഷിക രംഗത്തിന്റെ സംഭാവന കഴിഞ്ഞ 20 വർഷം കൊണ്ട് 21% ൽ നിന്ന് 8% ആയി കുറഞ്ഞിരിക്കുന്നു. എന്നാൽ വ്യവസായത്തിന്റെ കാര്യമോ? കേരളത്തിൽ എസ്.ഡി.പിയിൽ വ്യവസായ രംഗത്തിന്റെ സംഭാവന കേവലം 21% ആണ്. ഇതുതന്നെ സാധ്യമാകുന്നത് ഖനനവും കെട്ടിട നിർമ്മാണവും അതിലുൾപ്പെടുന്നത് കൊണ്ടാണ്. ആ മേഖലകൾ 11-12 ശതമാനം തോതിലാണ് വളരുന്നത്. ചരക്കുൽപ്പാദനം 7% തോതിലെ വളർന്നിട്ടുള്ളൂ. അതിൽ തന്നെ അസംഘടിത മേഖലയാണ് സംഘടിത മേഖലയേക്കാൾ മുന്നില്. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിന്റെ കാലത്ത് പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലെത്തിക്കാൻ ഒത്തുപിടിച്ച ശ്രമമുണ്ടായെങ്കിലും സർക്കാർ മാറിയപ്പോൾ വീണ്ടും ഇവയെ എങ്ങനെ എഴിതിത്ത്ള്ളാം എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. യഥാർത്ഥ സമ്പത്തുൽപ്പാദനം നടക്കുന്ന കൃഷി-വ്യാവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാതെ സുസ്ഥിരവികസനം എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ പോകുന്നില്ല. പക്ഷെ അതിന് വേണ്ടത് ഏതു തരത്തിലുള്ള വ്യാവസായത്തേയും ക്ഷണിച്ചുവരുത്തുകയല്ല. ജനവാസ കേന്ദ്രത്തിൽ ഇരുമ്പും ബോക്സൈറ്റും മറ്റും ഖനനം ചെയ്യുന്നതും പാറമടകൾ പ്രവർത്തിപ്പിക്കുന്നതും പ്രോത്സാഹിപ്പുക്കുകയല്ല. കേരളത്തിനൊട്ടും അനുയോജ്യമല്ലാത്ത ഇരുമ്പുരുക്ക് വ്യവസായത്തേയും ക്ഷണിത്തുവരുത്തുകയല്ല. ജനവാസകേന്ദ്രങ്ങളിൽ ഇരുമ്പും ബോക്സൈറ്റും മറ്റും ഖനനം ചെയ്യുന്നതും പാറമടകള പ്രവർത്തിപ്പിക്കുന്നതും പ്രോത്സാഹിപ്പുകയല്ല. കേരളത്തിനൊട്ടും അനുയോജ്യമല്ലാത്ത ഇരുമ്പുരുക്ക് ശാലകൾ പാലക്കാട്ട് കൂണുകൾ പോലെ മുളച്ചുപൊന്തിയ സാഹചര്യം ഓർക്കുമല്ലോ. അതുകൊണ്ട് കേരളത്തിന് എന്തു ഗുണമുണ്ടായി. കുറേ പരിസ്ഥിതി നാശമല്ലാതെ? നേരെ മറിച്ച്, നാളികേരത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന, അല്ലെങ്കിൽ ചക്ക ഉൾപ്പെടെ പാഴിയപോകുന്ന പഴങ്ങൾ സംസ്കരിക്കുന്ന, സുഗന്ധ ദ്രവ്യങ്ങളിൽ നിന്ന് ഏറ്റവും വിലകൂടിയ സത്ത് വാറ്റിയെടുക്കുന്ന, തേങ്ങാവെള്ളം കുപ്പിപ്പാനീയമാക്കുന്ന തരം വ്യവസായങ്ങളും പരിസരദൂഷണമുണ്ടാക്കാത്ത ഇലക്ട്രോണിക്സ് -എഞ്ചിനീയറിംഗ് വ്യവസായങ്ങളും എന്തുകൊണ്ട് വികസനത്തിനായി അയൽ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു? ഇതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാതെ എങ്ങനെയാണ് കേരളത്തിലെ ഉൽപ്പാദന മേഖല വികസിക്കുക.
പരിസ്ഥിതി നാശം നിർമ്മാണ-ഖനന രംഗങ്ങളാല്ലോ ഇവിടെ ഏറ്റവും വേഗം വളരുന്നത്. ഇവ കേരളത്തിന്റെ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ ഗുരുതരമാണ്. കായൽ കൈയ്യേറുന്നതിനും വയൽ നികത്തുന്നതിനും കുന്നിടിക്കുന്നതിനും പുഴകളിൽ നിന്ന് അമിതമായി മണൽ വാരുന്നതിനും ജനവാസ കേന്ദ്രങ്ങളിൽ പോലും നിയമം ലംഘിച്ചു പാറമട പ്രവർത്തിപ്പിക്കുന്നതിനുമൊക്കെ പ്രേരകമാകുന്നത് ഈ മേഖലകളുടെ കടിഞ്ഞാണില്ലാതെ വളർച്ചയാണ്. ഇതെല്ലാം തന്നെ കേരളത്തിന്റെ അടിസ്ഥാന സമ്പത്തായ പ്രകൃതിനാശം കേരളത്തിന്റെ തനത് കാലാവസ്ഥയേയും ജലസ്രോതസ്സുകളേയും കാർഷിക വ്യവസ്ഥയേയും നശിപ്പിക്കുമെന്ന് മാത്രമല്ല ഈ വികസന വക്താക്കൾ ഏറെ പ്രതീക്ഷയർപ്പിച്ച ടൂറിസത്തിൽപോലും ഹ്രസ്വായുസ്സാക്കി മാറ്റുമെന്നുറപ്പാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന ഗാഡ്ഗിൽ റിപ്പോർട്ടിനും കസ്തൂരി രംഗൻ റിപ്പോർട്ടിനും എതിരായി കേരളത്തിൽ നടക്കുന്ന കള്ളപ്രചാരണത്തിന്റെ പിന്നിലും ഈ ലോബികളാണ്. പ്രകൃതി സംരക്ഷണം എന്നുപറയുന്നത് വനവും കുറേ പ്രത്യേക സ്ഥലങ്ങളും മാത്രം സംരക്ഷിക്കുകയല്ല. പശ്ചിമഘട്ടതത്തിലും തീരപ്രദേശത്തും ഇടനാട്ടിലുമുള്ള ചതുപ്പുകളും ചെരിവുകളും നൽവയലുകളും നീർത്തടങ്ങലും നദികളും പുഴയോരങ്ങളും സംരക്ഷിക്കുകയാണ്. ഭൂവിനിയോഗത്തിൽ സാമൂഹിക നിയന്ത്രണം കൊണ്ടുവരികയാണ്. സ്വകാര്യസ്വത്തുടമസ്ഥത എന്നത് സാമൂഹിക അംഗീകാരത്തോടെ ഭൂമി ഉപയോഗിക്കാനുള്ള ലൈസൻസ് മാത്രമാണ്. ഭൂമി ദുരുപയോഗം ചെയ്തു നശിപ്പിക്കാനുള്ള അവകാശമല്ല അതിന് ഭൂമി ഒരു പൊതുസ്വത്ത് എന്ന കാഴ്ചപ്പാട് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കേണ്ടിയിരിക്കുന്നു.
സേവനങ്ങളുടെ കച്ചവടവത്കരണം ഉൽപ്പാദന മേഖലയിലെ മുരടിപ്പിന് മറുമരുന്നായി സാമ്പത്തിക വികസനത്തിന് ഊർജ്ജം പകരുന്നതാകട്ടെ അതിവേഗം വളരുന്ന സേവനമേഖലയാണ്. അതിലാണ് നമ്മുടെ സർക്കാരിന്റേയും ആസൂത്രകരുടേയും പ്രതീക്ഷകളത്രയും. ഈ മേഖല പൂർണ്ണമായും കച്ചവടവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. വിദ്യാഭ്യാസ ആരോഗ്യസേവന ഭക്ഷ്യവിതരണ ഗതാഗതം എന്നീ അട്സ്ഥാനമേഖലകളിലെ കച്ചവടവൽക്കരണത്തിന്റെ ഫലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഈ സേവനങ്ങളുടെ പ്രയോജനം നിഷേധിക്കപ്പെടും എന്നതാണ് ഈ മേഖലകളിൽ പൊതു സംവിധാനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവിടുത്തെ സേവനങ്ങളുടെ ഗുണമേന്മ നിലനിർത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഫലത്തിൽ സമ്പന്നർക്കും ദരിദ്രർക്കും കിട്ടുന്ന അടിസ്ഥാന സേവനങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിക്കുന്നു. അതാകട്ടെ ആണവ വിഭവ ശേഷി വികസിക്കുന്നതിലെ അന്തരം വർദ്ധിപ്പിക്കും. അത് വീണ്ടും സാമ്പത്തിക അസമത്വങ്ങൾ കൂടുന്നതിലും അതുമൂലമുണ്ടാകുന്ന സാമൂഹിക സംഘർഷങ്ങൾ മൂർച്ചിക്കുന്നതിനും കാരണമാകുന്നു. സംസ്ഥാന പ്ലാനിംഗ് ബോർഡ് തയ്യാറാക്കിയ വിഷൻ 2030ൽ കേരള വികസനത്തിന്റെ ചാലകശക്തിയായി കാണുന്നത് വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ കച്ചവട വൽക്കരണമാണ് എന്നത് ആശങ്കാജനകമത്രെ. ഫലത്തിൽ കൃഷിയേയും ഉൽപ്പാദനത്തേയും എഴുതിത്തള്ളുന്നു എന്നതിന്റ അർത്ഥതലങ്ങൾ ഒരു വശത്ത്. ഈ അടിസ്ഥാന മേഖലകളെ കച്ചവടവൽക്കരിക്കുന്നതിന്റെ സാമൂഹിക ആഘാതങ്ങൾ കാണാതെപോകുന്നതിന്റെ അപകടങ്ങൾ മറുഭാഗത്ത്. ഉന്നതവിദ്യാഭ്യാസത്തിനും ചികിത്സക്കുമായി വിദേശത്തുനിന്ന് ടൂറിസ്റ്റുകൾ പ്രവഹിക്കുമെന്നതാണ് അവരുടെ കണക്കുകൂട്ടൽ. തീർച്ചയായൂം ഈ രംഗങ്ങളിൽ കേരളമുണ്ടാക്കിയ നേട്ടങ്ങൾ അഭിമാനകരമാണ്. പക്ഷെ അത് മുഖ്യമായും അവയുടെ വ്യാപ്തിയിലാണ് ഗുണമേന്മയിലല്ല എന്നതും ഒരു വസ്തുതയാണ്. അത് നാം അംഗീകരിച്ചേ തീരു. ഒരു ശ്രീചിത്രാ സെന്ററോ, ഒരു ആർ.സി.സിയോ ഉണ്ടായാൽ പോരല്ലോ, അവയ്ക്കാണെങ്കിൽ ഇവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറാൻ തന്നെ സാധിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏത് സ്ഥാപനമാണുള്ളത്? വിദേശികൾക്ക് വന്ന് പഠിക്കണമെന്ന് തോന്നത്തക്കവിധത്തിൽ ലോകപ്രശസ്തിയാർജ്ജിച്ചത്. കാശ് കൊടുത്ത് സീറ്റ് വാങ്ങാനിറങ്ങുന്ന കുറേ പ്രവാസി മലയാളികളല്ലാതെ ആരാണ് ഇങ്ങോട്ട് അന്വേഷിച്ച് വരിക. ഈ മേഖലകളുടെ പൊതുഗുണ നിലവാരം ഉയർത്തുന്നതിന് പകരം ജീർണ്ണതയുടെ മഹാസാഗരത്തിൽ ഔന്നിത്യത്തിന്റെ ചില ചെറു തുരുത്തുകൾ പടുത്തുയർത്തുക എന്ന തന്ത്രമാണ് ഈ രേഖ വെളിവാക്കുന്നത്. അത് സേവനരംഗത്ത് പണം മുടക്കുന്ന നികഷേപകർക്ക് ലാഭമുണ്ടാക്കാൻ ഉപകരിക്കും എന്നതല്ലാതെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാനോ, പൊതുവായ സാമൂഹിക വികസനത്തിനോ ഉപകരിക്കില്ല എന്നത് വ്യക്തമാണ്. അതിന് പകരം വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ പൊതുസേവന നിലവാരം ഉയർത്താനും അതിന് മാനവശേഷി വികസനം മെച്ചപ്പെടുത്താനുമാണ് നാം ലക്ഷ്യമിടേണ്ടത്. അതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിനോ, ആരോഗ്യസേവനത്തിനോ വേണ്ടി വിദേശികൾ ഇങ്ങോട്ട് വന്നാൽ അതായിക്കോട്ടെ. അതായിരിക്കരുത് നമ്മുടെ വികസന തന്ത്രം.
കമ്പോളമേധാവിത്വം വിഖ്യാതമായ കേരളമാതൃക സാധ്യമാക്കിയത് അമർത്യാസെൻ ചൂണ്ടിക്കാട്ടിയത് പോലെ ജനപക്ഷത്ത് നിന്നുള്ള നയരൂപീകരത്തിലേക്ക് നയിച്ച ജനകീയ മുന്നേറ്റങ്ങളായിരുന്നു. 60കൾക്ക് ശേഷം കേരളം ഭരിച്ച ഏത് മുന്നണിക്കും ഈ നയങ്ങളെ പൂർണ്ണമായി അവഗണിക്കാൻ സാധ്യമല്ലായിരുന്നു. അതിന്റെ ഫലമായി പൊതുവായ ഒരു ഇടതുപക്ഷ വികസനവീക്ഷണം കേരളത്തിൽ നിലനിന്നു എന്ന് പറയാം. പക്ഷെ അഖിലേന്ത്യാ തലത്തിൽ 1991 ൽ ആരംഭം കുറിച്ച ആഗോളവൽക്കരണ വ്യതിയാനത്തിന് ശേഷം ഈ നിലപാടുകൾ പുലർത്തുക എന്നത് കൂടുതൽ ദുഷ്കരമായി വരികയാണ്. അത് മാത്രവുമല്ല പൊതുവെതന്നെ വികസന കമ്പോളത്തിലെ മുൻഗണനകളനുസരിച്ചാണ് എന്നൊരു ചിന്താഗതി പ്രചരിപ്പിക്കുന്നതിൽ നമ്മുടെ മുഖ്യാധാരാ മാധ്യമങ്ങളും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കമ്പോളത്തിന്റെ താൽപ്പര്യം എപ്പോഴും ഉപഭോഗ ജ്വരം വളർത്തുക എന്നതാണല്ലോ ഉപഭോഗ സംസ്കാരത്തിന്റെ കുഴപ്പം അത് നമ്മുടെ സംസ്കാരത്തേയും ദുഷിപ്പിക്കും എന്നതാണ്. എല്ലാത്തിന്റെയു വില അറിയാം ഒന്നിന്റെയും മൂല്യമറിയാം എന്ന് പറഞ്ഞത് പോലെ എല്ലാറ്റിനേയും ഉപയോഗിച്ച് വലിച്ചെറിയുക എന്നൊരു സംസ്കാരത്തിലേക്ക് അത് നമ്മെ എത്തിക്കും. അത് വ്യക്തിബന്ധങ്ങളേയും മൂല്യങ്ങളേയും തകർക്കും. മക്കൾ അച്ഛനമ്മമാർക്ക് ചെലവിനു കൊടുക്കണം. അവരെ വീട്ടിൽ നിന്നും ഇറക്കിവിടാൻ പാടില്ല. എന്നൊക്കെ നിയമം കൊണ്ടുവരേണ്ടിവരുന്നത് അതുകൊണ്ടാണ്. കമ്പോളം ആവശ്യമാണ്. പക്ഷേ അതിനെ സമൂഹത്തിന്റെ മുൻഗണനകളനുസരിച്ച് നിലയ്ക്ക് നിർത്തണം. വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കേണ്ടത് കമ്പോളമല്ല. സമൂഹമാണ്. അതിന് ഭാവിസമൂഹം എങ്ങനെയായിരിക്കണം എന്നൊരുദർശനം ആദ്യമുണ്ടാകണം. അതിന് ബ്യൂറോക്രസിയെയോ കൺസൾട്ടന്റുമാരെയോ അല്ല ആശ്രയിക്കേണ്ടത്. അതാണ് രാഷ്ട്രീയകക്ഷികൾ ചർച്ച ചെയ്യേണ്ടത്. അതിലാണ് വികസനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നത്. കേരളത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ്, നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു സമവായത്തിലെത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കണം. അതിന്റെ അടിസ്ഥാനത്തിൽ മാത്രമെ വികസനസമീപനത്തിന് രൂപം കൊടുക്കാൻ കഴിയൂ. അല്ലെങ്കിൽ വിദേശത്ത് എന്ത് കണ്ടാലും അതിവിടെയും കൊണ്ടുവരണം എന്ന ഒരു ലഘൂകൃത സമീപനത്തിനലേക്കു പോകും. എക്സ്പ്രസ് ഹൈവേ, അതിവേഗ റെയിൽ, ആകാശനഗരം, ജില്ലതോറും വിമാനത്താവളം, സീപ്ലെയിൻ മുതലായവ വികസനത്തിന്റെ അടയാളങ്ങളാകുന്നത് അങ്ങനെയാണ്. ലാഭമുണ്ടാക്കുന്നതാണെങ്കിൽ എന്തും ചെയ്യാം. അല്ലെങ്കിൽ വേണ്ട എന്നത് കമ്പോള സമീപനമാണ്. അതല്ല സാമൂഹികമായ വികസനദർശനം. ലിംഗവിവേചനം-പീഢനം വ്യക്തികളും ബന്ധങ്ങളും കൂടി വില്പനയ്ക്കുള്ള ചരക്കുകളായി മാറുന്ന കമ്പോള സംസ്കാരത്തിൽ സ്ത്രീ വെറും ശരീരവും ഉപഭോഗവസ്തുവും ആകുന്നതിൽ അത്ഭുതമില്ലല്ലോ. സ്ത്രീശരീരം മാത്രമല്ല പുരുഷശരീരവും ഒരു സൗന്ദര്യ സങ്കല്പത്തിന്റെ ഭാഗമായി എക്കാലവും അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിൽനിന്ന് വ്യത്യസ്ഥമായി, സ്ത്രീകളെ വെറും ശരീരമായി ചുരുക്കുന്നുവെന്നതാണ് കമ്പോളത്തിന്റെ സ്വഭാവം. അതോടുകൂടി സ്ത്രീകളെ സ്വകാര്യ സ്വത്തായികാണുന്ന ഫ്യൂഡൽ പാരമ്പര്യം കൂടി ചേരുമ്പോഴാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥയിലെത്തുക. സ്ത്രീകളെ വിദ്യാഭ്യാസം നേടുവാനും ഉദ്യോഗം സമ്പാദിക്കുവാനും പ്രേരിപ്പിക്കുന്നതിന്റെ പിന്നിലും യാതൊരു വിമോചന ലിബറൽ ചിന്തകളുമില്ല. മറിച്ച് അവർ ജോലിചെയ്തു കൊണ്ടുവരുന്ന സമ്പാദ്യത്തോടുള്ള അഭിനിവേശം മാത്രമേയുള്ളു എന്നത് വ്യക്തമാണ്. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ശല്യപ്പെടുത്തലും പീഡനവും കേരളം ഇനിയും ഒരു പരിഷ്കൃതസമൂഹം ആയിട്ടില്ല എന്നാണ് തെളിയിക്കുന്നത്. ഇത് മാറ്റിയെടുക്കുക എന്നതും വികസനത്തിന്റെ ഒരു അജണ്ടയാകേണ്ടതല്ലേ? മറ്റു പലകാര്യങ്ങളിലും എന്നപോലെ ഈ രംഗത്തും ഏറെ പ്രതീക്ഷ നൽകുന്നത് കുടുംബശ്രീ അനുഭവങ്ങളാണ്. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് മാത്രമല്ല ഉത്പാദനരംഗത്തേക്കും ഭരണരംഗത്തേക്കും സ്ത്രീകളെ കൊണ്ടുവരുന്നതിൽ കുടുംബശ്രീ സ്തുത്യർഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. എന്നിരുന്നാലും കുടുംബത്തിനകത്തെ അധികാരഘടനകളെ വെല്ലുവിളിക്കാൻ കുടുംബശ്രീക്കും കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. വിവാഹവും മാതൃത്വവും മാത്രമാണ് സ്ത്രീജന്മത്തിന്റെ സാഫല്യമെന്ന പരമ്പരാഗത സങ്കല്പം തിരുത്തിക്കുറിച്ചുമല്ലാതെ സ്ത്രീ വിമോചനം സാധ്യമല്ല. അതിനനുസരിച്ച് സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങൾ പ്രതീക്ഷക്ക് വകനൽകുന്നു.
അരക്ഷിതത്വം ഇന്നത്തെ കേരള സമൂഹത്തെ അടയാളപ്പെടുത്തുന്ന പ്രധാനമുദ്ര അരക്ഷിതത്വമാണ്. അന്നം സമ്പാദിക്കുന്ന ആളിന് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം വഴിയാധാരമാകുമെന്ന ഭയമാണ് നമ്മുടെ മിക്ക തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്. മക്കൾക്കും കൊച്ചുമക്കൾക്കും കൂടി സുരക്ഷിതത്വം ഉറപ്പാക്കും വിധത്തിൽ സമ്പാദിച്ചുവയ്ക്കാനാണ് മധ്യവർഗ്ഗക്കാരുടെ വെപ്രാളം. കുട്ടികളാണ് മിക്ക കുടുംബങ്ങളുടെയും ഇൻഷുറൻസ്. അതാകട്ടെ അവരിലും അനാരോഗ്യകരമായ ആശങ്കകൾ അടിച്ചേൽപ്പിക്കുന്നു. തങ്ങൾക്കിഷ്ടപ്പെട്ട വിഷയം പഠിക്കുന്നതിൽ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുന്നത് ഈ ഭാരമാണ്. അതുകൊണ്ടാണ് പലരും തങ്ങൾക്ക് വിശേഷിച്ച് താല്പര്യമോ കഴിവോ ഇല്ലാത്ത, പക്ഷെ ജോലി കിട്ടാൻ സഹായിക്കുമെന്നു കരുതപ്പെടുന്ന ചിലവിഷയങ്ങളെടുത്തു പഠിക്കാനൊരുങ്ങുന്നത്. അതിലേക്കുനയിക്കുന്ന സാമൂഹ്യഘടകങ്ങൾ മനസ്സിലാക്കാതെ കുട്ടികളെയോ രക്ഷിതാക്കളെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പരമ്പരാഗതമായി സുരക്ഷ നൽകിയിരുന്ന കൂട്ടുകുടുംബങ്ങളുടെയും ഗോത്ര ഘടനകളുടെയും തകർച്ചയാണ് കേരളത്തെ ഈ അരക്ഷിതത്വ ബോധത്തിലേക്കു നയിച്ചത്. പാശ്ചാത്യസമൂഹങ്ങളിലും മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ഈ തകർച്ചയുണ്ടായി. അവരതിനെ മറികടന്നത് പകരം സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടാണ്. മുതലാളിത്ത വ്യവസ്ഥയ്ക്കു കീഴിൽ ഉയർന്നുവന്ന ട്രെയ്ഡ് യൂണിയനുകളാണ് കൂട്ടായ വിലപേശലിലൂടെ സാമൂഹ്യസുരക്ഷാസംവിധാനങ്ങൾ നേടിയെടുക്കാൻ പൊരുതിയത്. അവരതിൽ ഒരു പരിധിവരെയെങ്കിലും വിജയിക്കുകയും ചെയ്തു. എല്ലാ വികസിത രാജ്യങ്ങളിലും ശക്തമായ ട്രേയ്ഡ് യൂണിയനുകളുണ്ടായി. തൊഴിലാളികളുടെ ജീവിതസുരക്ഷ തൊഴിലുടമയുടെ ഉത്തരവാദിത്വമാക്കുന്നിൽ അവർ വിജയിച്ചു. അതോടൊപ്പം മിക്ക സാമൂഹ്യ സുരക്ഷാ (Social Security) സംവിധാനങ്ങളും ഉണ്ടായിവന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളെ മാറ്റി നിർത്തിയാൽ സ്കാൻഡിനേവിയൻ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ മാതൃക. താച്ചറും റീഗനും ഇതൊക്കെ തകർക്കാനാവത് ശ്രമിച്ചെങ്കിലും കമ്പോള മുതലാളിത്വത്തിന്റെ പറുദീസയായാ അമേരിക്കയിൽ പോലും സാമാന്യം തൃപ്തികരമായ സോഷ്യൽ സെക്ക്യൂരിറ്റി സംവിധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ സുരക്ഷാവലക്ക് മുകളിലാണ് അവർ `ഹയർ ആന്റ് ഫയർ’ പോലൂള്ള അഭ്യാസങ്ങൾ പയറ്റുന്നത്. അവിടുത്തെ മുതലാളിമാരോട് തുല്യതയിൽ മത്സരിക്കാൻ വേണ്ടിയാണ് ഇവിടെയും അത്തരം സ്വാതന്ത്ര്യങ്ങൾ വേണമെന്ന് നമ്മുടെ വ്യവസായികളും ആവശ്യപ്പെടുന്നത്. പക്ഷെ, അവിടെയുള്ള സോഷ്യൽ സെക്ക്യൂരിറ്റി സുരക്ഷാവല ഇവിടെയില്ല. അതുണ്ടാക്കാനുള്ള ശ്രമവും കാണാനില്ല. അങ്ങിങ്ങായി ഒറ്റപ്പെട്ട ക്ഷേമനിധികളും അഗതിപെൻഷനുമാണ് നാം വെച്ചു നീട്ടുന്ന നക്കാപ്പിച്ച. അതിനുപകരം ഒരു സമഗ്ര സാമൂഹിക സുരക്ഷാസംവിധാനമാണ് നാം ലക്ഷ്യം വെയ്ക്കേണ്ടത്. അതോടൊപ്പം പരിഗണിക്കേണ്ടതാണ് സംഘടിതമേഖലയും അസംഘടിതമേഖലയും തമ്മിലുള്ള വ്യത്യാസവും. ഒരു ചെറിയ വിഭാഗം മാത്രം പണിയെടുക്കുന്ന സംഘടിതമേഖലയിൽ (വിശേഷിച്ച് സർക്കാർ മേഖലയിൽ) വളരെ ഉയർന്ന സുരക്ഷിതത്വവും ബഹുഭൂരിപക്ഷം ആളുകളും ഉപജീവനത്തിന് ആശ്രയിക്കുന്ന അസംഘടിത മേഖലയും സമ്പൂർണ്ണ അരാജകത്വവും എന്നത് ഒട്ടും സ്വീകാര്യമല്ല. ജീവിതസുരക്ഷക്ക് പൂർണ്ണമായും തൊഴിലുടമയെ ആശ്രയിക്കുന്നതിന്റെ പരിമിതിയാണിത്. അതിനനുപകരം സമഗ്രമായ സാമൂക്ഷിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തുകയും അതിലേക്ക് തങ്ങളുടെ പങ്കു നൽകാൻ തൊഴിലുടമകളെ നിർബന്ധിക്കുകയുമാണ് വേണ്ടത്. ഇതായിരിക്കണം എല്ലാവർക്കും ലഭ്യമായ സാമൂഹ്യമായ സുരക്ഷാവല. അതിനു പുറമെ ഓരോരുത്തർക്കും അവരവരുടെ വരുമാനമനുസരിച്ച് സ്വന്തമായ പെൻഷൻ പദ്ധതികളാകാം. ഈ സാമൂഹ്യ സുരക്ഷാവിധികളെ ഷെയർവിപണിയിലെ ഊഹക്കച്ചവടത്തിന് വിടാതെ സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമാക്കുകയാണ് വേണ്ടത്. പലവിധത്തിലുമുള്ള ക്ഷേമനിധികളുള്ള കേരളത്തിൽ ഇവയെല്ലാം ഏകോപിപ്പിച്ച് ഒരു സമഗ്ര സാമൂഹിക ക്ഷേമനിധി രൂപീകരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഏതൊരു സാമൂഹിക സുരക്ഷാ സംവിധാനവും നിലനിൽക്കുന്നത് നികുതി വരുമാനത്തിന്റെ പുറത്താണ്. വരുമാനമുള്ളവരിൽ നിന്ന് കനത്ത നികുതി ചുമത്തേണ്ടി വരും അതിനുള്ള വിഭവം കണ്ടെത്താൻ. അത് നാം അംഗീകരിച്ചേ പറ്റൂ. മിക്ക മുതലാളിത്ത രാജ്യങ്ങളിലും ഉയർന്നവരുമാനക്കാർക്ക് 50%ത്തിനു മുകളിലണ് നികുതി ഭാരം. ഇവിടെയും നാം അതിനു തയ്യാറായേ പറ്റൂ. തീർച്ചയായും അതോടൊപ്പം, നികുതിവെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും നിയമത്തിനു കീഴിൽ കൊണ്ടുവരുകയും വേണം. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ പാതിയോളം കള്ളപ്പണത്തിന്റെ പിടിയിലാണെന്നാണ് കണക്ക്. ഇതവസാനിപ്പിച്ചേ തീരൂ.,
സാമൂഹിക സംഘർഷങ്ങൾ അടുത്ത കാലത്ത് നടന്ന പലപഠനങ്ങളും കാണിക്കുന്നത് സാമ്പത്തിക വളർച്ചയുണ്ടായാൽ മാത്രം പോരാ വിതരണനീതി കൂടിയുണ്ടായേ തീരൂ എന്നാണ്. ഒരേപോലെയുയർന്ന പ്രതിശീർഷവരുമാനമുള്ള, പക്ഷെ വ്യത്യസ്ഥമായ അസമത്വം നിലനിൽക്കുന്ന വികസിതരാജ്യങ്ങളെ അപഗ്രഥിച്ച് വിദഗ്ദ്ധർകണ്ടെത്തിയത് ഉയർന്ന അസമത്വം നിൽക്കുന്ന രാജ്യങ്ങളിൽ താരതമ്യേന കൂടുതൽ സാമൂഹിക സംഘർഷങ്ങളും മാനസിക പ്രശ്നങ്ങളും കുറ്റവാസനയും കാണപ്പെടുന്നുവെന്നാണ്. ഉദാഹരണമായി ഉയർന്ന വരുമാനവും കടുത്ത അസമത്വവുമുള്ള അമേരിക്കയിൽ ഒരുലക്ഷം പേരിൽ അഞ്ഞൂറു പേരും ജയിലിൽ കഴിയുമ്പോൾ എതാണ്ട് അത്രതന്നെ പ്രതിശീർഷ വരുമാനമുള്ള ജപ്പാനിലും സ്കാഡിനേവിയൻ രാജ്യങ്ങളിലും ഈ അനുപാതം ഒരുലക്ഷത്തിന് അമ്പതോളം മാത്രമാണ് മാനസികരോഗികളുടെ എണ്ണം. സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, സേവനങ്ങളുടെ ഗുണനിലവാരം തുടങ്ങി മറ്റു പല സൂചകങ്ങളിലും ഈ അന്തരം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് സമത്വം വർധിപ്പിക്കുക എന്നത് ധാർമ്മികതയുടെ പേരിലുള്ള ഒരു ധാക്ഷിണ്യമല്ല. മറിച്ച് സമ്പന്നരുടെകൂടി താല്പര്യമാണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. വെറും (GDP) വർധനമാത്രം ലക്ഷ്യമാക്കുന്ന വികസന സമീപനത്തിന്റെ മറ്റൊരപകടമാണ് ഇത് സൂചിപ്പിക്കുന്നത്.
പാർശ്വവത്കരണം വികസന സൂചികകളിൽ കേരളത്തിന് അഭിമാനാർഹമായ സ്ഥാനമുണ്ടെങ്കിലും അവസാനം പോരാതെ കിടക്കുന്ന ഒഴിവുകൾ മിക്കവാറും ആദിവാസികകളുടെയും മത്സ്യതൊഴിലാളികളുടെയും പട്ടികജാതിക്കാരുടെയുമാണ്. വികസനത്തിലേക്കുള്ള കേരളമാർച്ചിൽ പുറമ്പോക്കിൽ പെട്ടുപോയവരാണിവർ. ആദ്യകാലത്ത് കേരളത്തിലെ ചൂഷണ വ്യവസ്ഥ കുറച്ചു ചൂഷകരും ബഹുഭൂരിപക്ഷം ചൂഷിതരും എന്ന രീതിയിൽ ആയിരുന്നപ്പോൾ ചൂഷിതരുടെ ഭാഗത്തുനിൽക്കാൻ ധാരാളം പുരോഗമന ചിന്താഗതിക്കാരും പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നു. അങ്ങനെയാണ് ഗ്രാന്റ് സ്കൂൾ അധ്യാപകരും പാട്ടകുടിയാൻമാരും സാഹിത്യത്തിലെ ദുരന്തകഥാപാത്രങ്ങളാവുന്നത്. ആദിവാസികളുടെ ഭൂമി കുടിയാൻമാരിലേക്ക് കൈമാറിയപ്പോഴും സമൂഹം കുടിയേറ്റക്കാരോടൊപ്പമായിരുന്നു. മലയപ്പുലയന് കിട്ടിയ സഹതാപം പോലും ?നമ്മൾ കൊയ്യുവയലെല്ലാം നമ്മുടേത്? ആകാത്തതിന്റെ പേരിലായിരുന്നില്ല. ഭൂപരിഷ്കരണത്തിന്റെ ഫലമായി അവർക്കെല്ലാം കേറിക്കിടക്കാനൊരിടം കിട്ടി എന്നത് വലിയകാര്യംതന്നെ സംശയമില്ല. പക്ഷെ, അതായിരുന്നില്ല ഭൂപരിഷ്കരണം കൊണ്ടുണ്ടാക്കേണ്ടിയിരുന്ന ഉത്പാദനപരമായ നേട്ടം. അദ്ധ്വാനിക്കുവാൻ തയ്യാറുള്ളവരുടെ കൈയ്യിലേക്ക് ഭൂമി എത്തിക്കുക എന്നതായിരുന്നു ആ ലക്ഷ്യം അതുനടന്നില്ല അതുകൊണ്ടാണ് ആദിവാസി സമരങ്ങളും ചേങ്ങറ സമരവുമൊക്കെ ഉണ്ടാവുന്നത്. അതുപോലെതന്നെ ഭൂരഹിതർക്ക് കൃഷിഭൂമി പതിച്ചുനൽകിയപ്പോഴും ?പിൻതലമുറക്ക് കൈമാറാം പക്ഷേ വിൽക്കാൻ പറ്റില്ല? എന്ന വ്യവസ്ഥ കർശനമാക്കാഞ്ഞതും വിനയായി. അതുകാരണം, പാട്ടക്കാരുടെ കൈവശം വന്ന ഭൂമി ?ഉത്പാദന ഉപകരണം? എന്നതിനേക്കാൾ ?വിൽക്കാനുള്ള സ്വത്ത് ആയിമാറി? ന ഇപ്പോൾ ഭവന രഹിതരില്ലാത്ത കേരളം എന്ന പുതിയ പരിപാടിയിലും ഇതേ അബന്ധം ആവർത്തിക്കുകയാണ് വാസ്ഥവത്തിൽ ഭൂരഹിതർക്ക് ഭൂമിയും ഭവന രഹിതർക്ക് ഭവനവും സർക്കാരിൽ നിന്ന് കൊടുക്കുമ്പോൾ, പിൻതലമുറയ്ക്ക കൃഷിചെയ്യാനോ താമസിക്കാനോ അത് ആവശ്യമെങ്കിൽ സർക്കാർ അത് തിരിച്ചെടുത്ത് ആവശ്യക്കാർക്ക് ആവശ്യക്കാർക്ക് അത് വീണ്ടും വിതരണംചെയ്യണം എങ്കിൽ മാത്രമെ പാർശ്വവത്കൃതർ ഇല്ലാതാകൂ.
അതുപോലെ തന്നെ, വിദ്യഭ്യാസ രംഗത്തും പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്ല്യങ്ങൾ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അഥുകൊണ്ട് ഉദ്ദ്യേശിച്ച ഗുണം കിട്ടുന്നു എന്ന് ഉറപ്പാക്കണം. ലംപ്സെ ഗ്രാന്റ് എപ്പോഴെങ്കിലും കൊടുത്താൽ പോര, കുട്ടികൾക്ക് കിട്ടേണ്ട സമയത്ത് അത് കിട്ടണം. പ്രൊഫഷണൽ കോളേജുകളിൽ സീറ്റ് സംവരണം ചെയ്താൽ പോരാ, അത് പ്രയോജനപ്പെടുത്താനുള്ള വിദ്യഭ്യാസ മികവ് കുട്ടികൾക്ക് സ്കൂളിൽ നിന്ന് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതിന് ഒന്നാംക്ലാസ് മുതൽ തന്നെ വ്യക്തിഗത ശ്രദ്ധ കുട്ടിക്കു കിട്ടണം. വ്യത്യസ്ത സാമൂഹിക പരിസ്ഥിതികളിൽ നിന്നുവരുന്ന കുട്ടികൾക്ക് അനുഭാവപൂർവമായ സമീപനം അധ്യാപകരിൽ നിന്ന് വരുന്ന കുട്ടികൾക്ക് അനുഭാവപൂർവമായ സമീപനം അധ്യാപകരിൽ നിന്ന് കിട്ടുന്നു എന്ന് ഉറപ്പാക്കണം. പണം അനുവദിക്കുന്നതുപോലെ എളുപ്പമല്ല അത് വേണ്ടവിധം ചെലവുചെയ്യപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നത്.
പാർശ്വവത്കരിക്കപ്പെടുന്നവരെ ഒപ്പമെത്തിക്കുക എന്നത് അവരോടുള്ള ഒരു കാരുണ്യമല്ല, അത് മുന്നിൽ പോകുന്നവരുടെയും കൂടി ആവശ്യമാണ്. എന്തെന്നാൽ, അന്തിമ വിശകലനത്തിൽ ഒരു രാജ്യത്തിന്റെ മഹത്വം കുടികൊള്ളുന്നത് അവിടുത്തെ ശതകോടീശ്വരൻമാരുടെ എണ്ണത്തിലല്ല, അവിടുത്തെ ഏറ്റവും പിന്നിൽ നിൽക്കുന്നവരുരെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ്. അധ്വാന വൈമുഖ്യം അഭ്യസ്ത വിദ്യരായ മലയാളികൾ അധ്വാനിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് നമ്മെപ്പറ്റിയുള്ള പ്രധാന ആക്ഷേപം. ഇതൊരു പഴയ പാരാതിയാണ്. 1933 ൽ തിരുവിതാംകൂറിൽ നിയമിക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ ഒരു പ്രധാന നിയോഗം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്ക് പരിഹാരം നിർദ്ദേശിക്കുക എന്നതായിരുന്നു. സ്ക്കൂൾ വിദ്യാഭ്യാസം യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള മെട്രിക്കുലേഷൻ പരീക്ഷയിലേക്ക് അമിതമായി ഊന്നിപ്പോകുന്നു എന്നും, അതിനാൽ തന്നെ അത് കുട്ടികളെ തൊഴിലിൽ നിന്നകറ്റുന്നു എന്നുമായിരുന്നു. അവരുടെ കണ്ടെത്തൽ. അതുകൊണ്ട് സ്കൂൾ വിദ്യാഭ്യാസം വൈവിദ്ധ്യവത്കരിക്കണമെന്നും കൂടുതൽ പോരെ തൊഴിലുളിലേക്ക് തിരിച്ചുവിടണമെന്നുമായിരുന്നു അവരുടെ ശുപാർശ. അത് ഇന്നും പ്രസക്തമാണ്. അധ്വാനത്തോടുള്ള വൈമുഖ്യം നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി ഉറച്ചുപോയിരിക്കുന്നു. ഒരർത്ഥത്തിൽ, അദ്ധ്വാനം ആവശ്യമായ തൊഴിലുകളിൽ നിന്ന് രക്ഷപ്പെടാനാണ് സ്കൂളിൽ പോകുന്നത് തന്നെ. പണിയെടുക്കുന്നതിന് പകരം പണിയെടുക്കുന്നവരുടെ `മേൽനോട്ടം’ വഹിക്കുന്ന സൂപ്പർവൈസറോ ആകാം. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ചാൽ പിന്നെ ആരാണ് പണിയെടുക്കുക? അതിനു പഠിപ്പില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ വരണമോ? ഈ സമീപനം മാറണമെങ്കിൽ അധ്വാനത്തെ സംബന്ധിച്ച കാഴ്ചപ്പാട് മാറണം. അത് മാത്രം പോരാ. അതോടൊപ്പം അടിസ്ഥാനമേഖലകളിൽ പണിയെടുക്കുന്നവരുടെ തൊഴിൽ സാഹചര്യവും അവരോടുള്ള സമൂഹ മനോഭാവവും അവരുടെ വതന ഘടനയും മാറണം. വിദ്യാഭ്യാസമുള്ളവർ കുഴിയെടുക്കാനും മണ്ണ് മാറ്റാനും റോഡു പണിയാനും പോകുമ്പോൾ ആ മേഖലകൾ കൂടുതലും യന്ത്രവത്കരിക്കപ്പെടും. അവരുടെ ജോലി സാഹചര്യങ്ങൾ മാറും അവരെയും മനുഷ്യരായികാണാൻ `മേൽനോട്ടക്കാർ’ നിർബന്ധിതരാകും. അങ്ങനെയാണ് ഓരോ തൊഴിൽ മേഖലയും ആധുനികവത്കരിക്കപ്പെടുക. നെൽകൃഷി ഉദാഹരണാമായെടുത്താൽ. പകലന്തിയോളം ചേറിൽ കുനിഞ്ഞുനിന്ന് ഞാറുനടാനും കതിര് കൊയ്യാനും ഗതികേടുകൊണ്ടേ ആളുകൾ തയ്യാറാകൂ. എന്നാൽ നടീൽ യന്ത്രമോ കൊയ്ത്തുയന്ത്രമോ പ്രവർത്തപ്പിക്കാൻ ആർക്കും മടിയുണ്ടാവില്ല. ഭാഗ്യവശാൽ ഇന്ന് കാർഷാകരംഗത്ത് അത്തരം യന്ത്രവത്കരണത്തിന് അനുയോജ്യമായ അന്തരീക്ഷമാണ്. പക്ഷെ യന്ത്രവത്കണത്തിന്റെ ഉദ്ദേശ്യം തൊഴിലാളികളെ ഒഴിവാക്കുന്നതിനു പകരം അവരുടെ അധ്വാനശേഷിയും ഉത്പാദന ക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനാകണം. അതിന് യന്ത്രങ്ങളുടെ ഉടമസ്ഥത തൊഴിലാളികളുടെ സംഘങ്ങൾക്കായിരിക്കണം. അല്ലാതെ ഏതെങ്കിലും മുതലാളിക്കാകരുത്. അതിനനുയോജ്യമായ മാനേജ്മെന്റ് സംവിധാനത്തിന് രൂപം കൊടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതിനുപകരം തൊഴിലാഭിമുഖ്യം വളർത്തുക എന്ന് വെറുതെ പറഞ്ഞതുകൊണ്ട് പ്രയോജനമില്ല.
അവന്നവനിസം കേരള മാതൃകയുടെ സവിശേഷത കൂടാതെയുള്ള മുന്നേറ്റവും ജനപക്ഷ വികസനനയങ്ങളും ആയിരുന്നു എന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ആ നയങ്ങളുടെ ഗുണഭോക്താക്കളായി സന്തം കാലിൽ നിൽക്കാനുള്ള ശേഷി കൈവരിച്ച തലമുറ ഇപ്പോൾ ഇഷ്ടപ്പെടുന്നത് ഏതുവിധേനയും സ്വന്തം കാര്യം നേടിയെടുക്കാനാണ്. കൂട്ടായിട്ടുള്ള പ്രശ്ന പരിഹാരങ്ങളിൽ അവർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അയൽപ്പക്ക സ്കൂളിന് ഗ്ലാമർപോരെങ്കിൽ കുട്ടിയെ ദുരത്തുള്ള സ്വകാര്യ സ്കൂളിൽ അയയ്ക്കാം. ഉയർന്ന ഫീസും വണ്ടിക്കൂലിയും മറ്റ് അസൗകര്യങ്ങളും പ്രശ്നമല്ല. പൊതുഗത#ാഗതം കാര്യക്ഷമമല്ലെങ്കിൽ ബൈക്കോ കാറോ വാങ്ങാം. സർക്കാരാശുപത്രി പോരെന്നു തോന്നിയാൽ വലിയ ഫീസ് കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ പോകാം. റോഷനരി ആർക്കു വേണം. കുറച്ചു കൂടുതൽ കാശുകൊടുത്താൽ നല്ല് ബ്രാൻഡഡ് അരി അടുത്ത കടയിൽ കിട്ടുമല്ലോ. ഇങ്ങനെ പൊതു സേവനങ്ങളെ തിരുത്താനും മെച്ചപ്പെടുത്താനും കഴിവുള്ള വിഭാഗം ക്രമേണ അവിടങ്ങളിൽനിന്ന് അകന്നുപോയപ്പോഴാണ് അവ കൂടുതൽ മോശമായതും ക്ഷയിച്ചതും ഈ പ്രവണതയാണ് തിരുത്തേണ്ടത്. എങ്ങനെ തിരുത്തും. ഒന്നാമത് പൊതു സംവിധാനങ്ങൾ നിലനിൽക്കേണ്ടത് അവ ഉപയോഗിക്കുന്നവരുടെ മാത്രം ആവശ്യമല്ലെന്നും സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണെന്നും നാം തിരിച്ചറിയണം. അതോടെ, അവ മെച്ചപ്പെടുത്താനുള്ള ഉത്ത്രവാതിത്ത#ം നമ്മുക്കെല്ലാം ഏറ്റെടുക്കേണ്ടിവരും. രണ്ടാമത് ആ സേവനങ്ങളുടെ ഗുണനിലവാരം ഉയർനത്താനുള്ള സേവനങ്ങൾക്ക് അവിടെ പ്രവർത്തിക്കുന്നവരുടെ സേവനം ഉറപ്പാക്കണം. അവരെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടോ അവരെ മോശക്കാരാക്കിക്കൊണ്ടോ ഒന്നും നേടാനില്ല. മറിച്ച് തങ്ങൾ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെട്ടാൽ അവക്ക് സമീഹത്തിൽ ലഭിക്കുന്ന അംഗീകാരം വർധിക്കുകയും അത് പരോക്ഷമായി അവരുടെ തന്നെ സ്വാഭിമാനത്തെ ഉയർത്തുകയും ചെയ്യുമെന്ന വസ്തുത അവരെ മനസ്സിലാക്കണം. അതിനവരുടെ പ്രവൃത്തികൾ സമൂഹം ശ്രദ്ധിക്കുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്തണം. ശ്ത്രീകളുടെയും ആശുപത്രികളുടെയും കാര്യത്തിൽ നടപ്പിലാക്കിയ അധികാര വികേന്ദ്രകരണം ഇതിന് വളരെ സഹായകരമാണ്. ആ അവസരത്തെ ആവിധത്തിൽ ഉപയോഗപ്പെടുത്താണ് ജനകീയ പ്രസ്ഥാനങ്ങൾക്കു കഴിയണം. അതോടൊപ്പം സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്നവരെ അല്ലാത്തവരെ തള്ളിപ്പറയുകയും വേണം. ഏതായാലും ഒരുകാര്യം ഉറപ്പാണ്, പൊതു സംവിധാനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടല്ലാതെ സ്വകാര്യവത്ക്കരണത്തിന്റെ ഭീഷണിയെ നേരിടാനാവില്ല. ഈ സ്ഥാപനങ്ങൾ നിൽക്കുന്നമത് അവിടെ തൊഴിലെടുക്കുന്വനർക്ക് മാത്രമല്ലെന്നും സമീഹത്തിന് അവ കൂടിയേ തീരൂഎന്നും ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ മാത്രമം അവയെ സംരക്ഷിക്കാനുള്ള ജനവികാരം ഉണരൂ. ഇത് എല്ലാ പൊതു മേഖലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. സമാപനം ചുരുക്കത്തിൽ, കേരള വികസനത്തെക്കുറിച്ചുള്ള ഏത് ചർച്ചയും ആദ്യം തീരുമാനിക്കേണ്ടത് എത് വിധത്തിലുള്ള കേരളമാണ് നാളെ നമ്മുടെ കുട്ടികൾക്കായി നാം കൈമാറേണ്ടത് എന്നാണ്. അത് ദുബായിയേയോ സിങ്കപ്പൂരിനേയോ അനുകരിക്കാൻ ശ്രമിക്കുന്ന ഒന്നാകണോ? അതോ, പ്ലാനിംഗ് ബോർഡിന്റെ വിഷൻ 2030 ൽ സൂചിപ്പിക്കുന്നത് പോലെ സ്കാണ്ടിനേവിയൻ മാതൃകയിലെ നല്ല അംശങ്ങളെ സ്വാംശീകരിക്കുന്ന, അതേ സമയം കേരളത്തിന്റെ തനതു ഗുണവിശേഷങ്ങളെ നിലനിർത്തുന്ന ഒന്നായിരിക്കണോ? എങ്കിൽ ഏതെല്ലാമാണ് സംരക്ഷിക്കേണ്ടത്, ഏതെല്ലാമാണ് മാറ്റേണ്ടത്? കേരള സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഭാവികേരളം ഇന്നത്തേക്കാൾ കൂടുതൽ സാമൂഹിക നീതിയും സമത്വവും പുലരുന്നതാകണം. അടിസ്ഥാന സേവനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തണം. അവ കച്ചവടാധിഷ്ഠിതമാകരുത്. അതേ സമയം, പൊതുസേവനങ്ങളുടെ ഗുണനിലവാരം ഇന്നത്തേക്കാൾ ഏറെ മെച്ചപ്പെടണം. പോരാ, അവ ലോകോത്തരമാകണം. വികസനമെന്നാൽ ജി.ഡി.പി വർദ്ധന മാത്രമല്ല., തീർച്ചയായും വരുമാനം വർദ്ധിക്കണം. പക്ഷെ ഇത് ചുരുക്കം ചിലരിൽ കുന്നുകൂടുന്ന വിധത്തിലാകരുത്. ഉൽപ്പാദന-സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്. അതായത് സമ്പത്തുൽപ്പാദനവും വിതരണവും അഭേദ്യമായ രീതിയിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. വിതരണ രീതിയെ മറന്നുകൊണ്ടുള്ള സമ്പത്തുൽപ്പാദനം അമിതമായ കേന്ദ്രീകരണത്തിലേക്കും വർദ്ധിക്കുന്ന അസമത്വത്തിലേക്കും നയിക്കും. അത് സാമൂഹിക സംഘർഷങ്ങൾ വളരാനും ജനജീവിതം ദുസ്സഹമാക്കാനും ഇടയാകും. അതൊഴിവാകണമെങ്കിൽ കേരളത്തിന്റെ വികസനാനുഭവത്തിൽ നിന്നും പ്ലാനിംഗ് ബോർഡ് തന്നെ മാതൃകയായി ഉയർത്തിപ്പിടിക്കുന്ന സ്കാണ്ടിനേവിയൻ രാജ്യങ്ങളുടെ തന്നെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.
അതിനെപ്പറ്റിയുള്ള വിപുലമായ ചർച്ചകൾ നടത്തുന്നതിന് പരിഷത് സംഘടിപ്പിക്കുന്ന ഈ സംഗമം വേദിയാകുമെന്ന് പ്രത്യാശിക്കാം.