കേരളത്തിന്റെ വികസന രംഗത്ത് നിലവില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അപഗ്രഥിക്കുന്നതിനും അവയുടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഭാവി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്കുന്നതിനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിവെച്ച വേണം മറ്റൊരു കേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള കേരള വികസന സംഗമത്തിന്റെ രണ്ടാംഭാഗം ഇന്ന് മുതല്‍ (2013 നവം.9,) കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളേജില്‍ ആരംഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗനീതി എന്നീ വിഷയങ്ങളിലുള്ള സെമിനാറുകളും ശില്പശാലകളും അനുഭവ വിവരണങ്ങളുമാണ് വികസന സംഗമത്തില്‍ നടക്കുക. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ. സരളയുടെ അധ്യക്ഷതയില്‍ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ഡോ.കെ.പി.കണ്ണന് ഉദ്ഘാടനം ചെയ്തു.. പരിഷത്ത് പ്രസിഡന്റ് ഡോ.എന്‍.കെ. ശശിധരന് പിള്ള പൊതു സമീപനരേഖ അവതരിപ്പിച്ചു. കെ.കെ. ശൈലജ ടീച്ചര്‍, സതീശന് പാച്ചേനി, എം.പ്രകാശന് മാസ്റ്റര്‍, അഡ്വ. പി.സന്തോഷ് കുമാര്‍, പ്രൊഫ. തോമസ് ജോസഫ് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി..
കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വിവേചനത്തിന്റെ ഭിന്നമുഖങ്ങള്‍, കുടുംബം, ലൈംഗികത, മതം, വിശ്വാസം, ആരോഗ്യ രംഗം എന്നീ സെമിനാറുകള്‍ ഒന്നാം ദിവസം നടക്കും. സി.പി. നാരായണന്.എം.പി, ഡോ.എം.പി. പരമേശ്വരന്, ഡോ.ആര്.വി.ജി. മേനോന്, ഡോ.കെ.എന്‍. ഗണേശ്, ഡോ.രാജന് വര്‍ഗീസ്, ടി. ഗംഗാധരന്, ടി.രാധാമണി, ജെ.ദേവിക, ഡോ.ടി.കെ.ആനന്ദി, ഡോ.ബി.ഇക്ബാല്‍, ടി.ദേവി, ഡോ.കെ.ആര്.തങ്കപ്പന്, ഡോ.സി.രാമകൃഷ്ണന്, ഡോ.പി.വി.പുരുഷോത്തമന്, ഡോ.ഖലീല്‍ ചൊവ്വ, കെ.എന്‍.സുകുമാരന്‍, എന്‍.ശ്രീകുമാര്‍, ഡോ.എ.പി.കുട്ടികൃഷ്ണന് തുടങ്ങിയവര്‍ വികസന സംഗമത്തില്‍ സംബന്ധിക്കും. ഒന്നാം ദിവസം 5 മണിക്ക് ബദല്‍ വികസന മാതൃകകളുടെ അവതരണം നടക്കും. രണ്ടാം ദിവസമായ നാളെ 18 ശില്‍പ്പശാലകള്‍ നടക്കും. സമാപന സമ്മേളനത്തില്‍ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന് അധ്യക്ഷനാകും. രണ്ട് ദിവസത്തെ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളോട് ജെയിംസ് മാത്യു, റോഷ്നി ഖാലിദ്, ഡോ.പി.പി.ബാലന് എന്നിവര്‍ പ്രതികരിക്കും.
കേരളവികസന സംഗമത്തിന്റെ ആദ്യഘട്ടം ഇക്കഴിഞ്ഞ ഏപ്രില്‍ 29,30 മേയ് 1 തീയതകളില് തിരുവനന്തപുരത്തു നടന്നിരുന്നു.
പരിഷത്തിന്റ കേരള വികസന സംഗമത്തിന്റെ മൂന്നാം ഘട്ടം നവംബര്‍ 16 17 തീയതികളില്‍ പാലക്കാട് ഐആര്‍ ടിസിയല് നടക്കും
ഡിസംബര്‍ 26, 27, 28 തീയതികളിലായി എറ
ണാകുളത്ത് നടക്കുന്ന കേരള വികസന കോണ്‍ഗ്രസിന് മുന്നോടിയായാണ് കേരള വികസന സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
വിശദവിവരങ്ങള്‍ക്ക്
ഇതോടൊപ്പമുള്ള ബ്രോഷര്‍ നോക്കുക