കോഴിക്കോട് ജില്ലയില്‍ ജൈവോല്‍സവം ജില്ല തല പരിശീലനം
പൊയില്‍ക്കാവ്. യു.പി.സ്കൂളില്‍
കോഴിക്കോട് ജില്ല ജൈവോല്സം ജില്ലാ തല പരിശീലനം പൊയില്‍ക്കാവ് യു.പി.സ്കൂളില്‍ നടന്നു. കുടംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ 54 പേര് പങ്കെടുത്തു. കുടുംബശ്രീ മിഷന് അസി.കോ-ഓര്‍ഡിനേറ്റര്‍ കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണന് മാസറ്റര്‍ ഉഗ്ഘാടനം നിര്‍വഹിച്ചു. വടകര ഡയറ്റിലെ അദ്ധ്യാപകനും ക്യാമ്പ് അംഗവുമായ അജിത്ത് മാസ്ററര് ആശംസയര്‍പ്പിച്ചു.
ജാല്ലാ സെക്രട്ടരി പി.പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീനി ഉണ്ണികുളം നന്ദി രേഖപ്പെടുത്തി.
ബാലവേദി ചുമതലക്കാരനായ എ.സുരേന്ദ്രന് മാസ്റ്റര്‍ ക്യാമ്പ് ഡയറക്ടര്‍ ആയിരുന്നു. ഇ.രാജന്,അജയന് മുക്കം, വിഘ്നേശ്വരന് മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കുടുംബശ്രീ ബാല സഭ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് എല്ലാ പഞ്ചായത്തുകളിലും ജൈവോല്സവങ്ങള്
നടത്തുന്നതിന്ന് തീരുമാനിച്ചാണ് ക്യാമ്പ് അവസാനിച്ചത്.