ജീവശാസ്ത്രരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മണ്‍മറഞ്ഞു പോയ നൂറുകണക്കിന് ശാസ്ത്രജ്ഞരുണ്ട്. അവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഏതാനും പേരുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. ഈ ജീവചരിത്രക്കുറിപ്പുകളില്‍ അവരുടെ ശാസ്ത്രസംഭാവനകള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. എങ്കിലും സാമൂഹികപശ്ചാത്തലവും പരാമര്‍ശിക്കുന്നുണ്ട്. ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നവരെക്കുറിച്ച് വിസ്തരിച്ച് അറിയണമെങ്കില്‍ മറ്റു പുസ്തകങ്ങള്‍ തേടിപ്പോകേണ്ടിവരുമെങ്കിലും അടിസ്ഥാനപരമായ വിവരങ്ങള്‍ ഇതില്‍നിന്നും ലഭിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. ഇവരെ വായിക്കുന്നതിലൂടെ കുറച്ചുപേരെങ്കിലും അവരുടെ പ്രവര്‍ത്തനമേഖലകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് അതിന് തുടര്‍ച്ചക്കാരായി മാറണമെന്ന ചിന്തതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് പിന്നിലുള്ളത്.
രചന-ഡോ എ എൻ നമ്പൂതിരി
വില-125 രൂപ

Categories: Updates