ഈ വരുന്ന ജൂലൈ 4 ശാസ്ത്രസാഹിത്യ പരിഷത്ത് മാസികാപ്രചാരണ ദിനമായി ആചരിക്കും. പ്രശസ്ത വ്യക്തികളെ മാസികാവരിക്കാരായി ചേര്‍ത്തുകൊണ്ടുള്ള ഉദ്ഘാടനങ്ങള്‍, അനുഭവം പങ്കിടല്‍ (യുറീക്കയും ഞാനും) , സംവാദങ്ങള്‍, ജൈവവൈവിധ്യക്ലാസുകള്‍, ജൈവോത്സവങ്ങള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ മാസികാപ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് നാലാം തീയതി മാസികാപ്രചാരണതിതനായി പൂര്‍ണമായി മാറ്റി വയ്ക്കുന്നത്. ഓരോ മേഖലയും യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവയുടെ 1000 വരിക്കാരെ ചേര്‍ക്കുക എന്നതാണു ലക്ഷ്യം. ജൈവവൈവിധ്യ വര്‍ഷമായതിനാല്‍ ജൈവവൈവിധ്യപ്പതിപ്പായാണ് ജൂലൈയിലെ യുറീക്ക ആദ്യലക്കം, ശാസ്ത്രകേരളം എന്നിവ പുറത്തിറക്കുന്നത്

Categories: Updates