വിഖ്യാത മാര്‍ക്സിസ്റ്റ് സാമ്പത്തിക വിദഗ്ധനും പശ്ചിമ ബംഗാള്‍ മുന്‍ ധനമന്ത്രിയുമായ ഡോ.അശോക് മിത്ര (89) അന്തരിച്ചു. 1977 മുതല്‍ 87 വരെ ജ്യോതി ബസു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. കുറച്ചുകാലം സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. സിപിഐ എംകൊല്‍ക്കത്ത പ്ളീനത്തിനിടയില്‍ ഡോ. അശോക്മിത്രയുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി 2016 ല്‍ഡോ. തോമസ് ഐസക്ക് എഴുതിയ കുറിപ്പ് ഇവിടെ 1993ല്‍ രാജ്യസഭാംഗമായി. വ്യവസായവാണിജ്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. 1928ല്‍ കിഴക്കന്‍ ബംഗാളിന്റെ ഭാഗമായിരുന്ന ധാക്കയിലാണ് ജനനം. ധാക്ക സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ യുജി ബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പിജി ബിരുദവും നേടിയ അശോക് മിത്ര, ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സിലും പഠിച്ചു. പിന്നീട് ലക്നൗ സര്‍വകലാശാലയില്‍ അധ്യാപകനായി. നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാം സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസില്‍ നിന്ന് പിഎച്ച്ഡി നേടി. ബാങ്കോക്കിലെ യുഎന്‍ എക്കണോമിക് കമ്മീഷന് ഫോര്‍ ഏഷ്യ ആന്‍ഡ് ദ ഫാര്‍ ഈസ്റ്റിലും വാഷിംഗ്ടണില്‍ എക്കണോമിക് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി. ലോക ബാങ്കിന് വേണ്ടിയും പ്രവര്‍ത്തിച്ചു. 1961ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി കല്‍ക്കട്ട ഐഐഎമ്മില്‍ അധ്യാപകനായി. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് കമ്മീഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ‘ആരെക് രകാം’ എന്ന ബംഗാളി മാഗസിന്റെ എഡിറ്റര്‍ ആയിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള വിദ്യാഭ്യാസ കമ്മീഷൻ – ചെയർമാൻ ആയിരുന്നു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…