പാഠം രണ്ട് : ഭാരതം
പത്ത് നാടകങ്ങളുടെ സമാഹാരമാണ് ‘പാഠം രണ്ട്: ഭാരതം’. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ കലാപഠനത്തെ അധികരിച്ച് കുട്ടികളുടെ മാനസികവും ശാരീരികവുമായ ശേഷികളുടെ വികസനത്തില്‍ ‘നാടകീകരണം’ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പഠനക്കുറിപ്പും അധ്യാപകര്‍ക്കു മാര്ഗദര്ശിയാകുംവിധം ഇതില്‍ അനുബന്ധമായി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും മറ്റു നാടകകുതുകികള്ക്കും മികച്ച ഒരു വായനാസാമഗ്രി എന്ന നിലയ്ക്കും അവതരണയോഗ്യമായ ദൃശ്യമാധ്യമം എന്ന നിലയ്ക്കും ഈ നാടകസമാഹാരം ഒരുപോലെ പ്രയോജനപ്രദമായിരിക്കും.
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…