കേരളത്തിലെ ഭൂവിനിയോഗത്തിന് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും നിയന്ത്രണം ശക്തിപ്പെടുത്തുന്ന രൂപത്തില്‍ നിയമനിര്‍മാണം നടത്തുകയും നടപ്പാക്കുകയും വേണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കിനാലൂര്‍ റോഡ് നിര്‍മ്മാണം, അതിരപ്പള്ളി ജലവൈദ്യുത പദ്ധതി, ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ദേശീയപാത എന്നീ വിഷയങ്ങളിലെ പരിഷത് നിര്‍ദ്ദേശങ്ങളും ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും ഈ നിവേദനത്തില്‍ അടങ്ങിയിരിക്കുന്നു. അറ്റാച്ച് ചെയ്തിരിക്കുന്ന നിവേദനവും അത് സംബന്ധിച്ചുള്ള പത്രക്കുറിപ്പും കാണുക….
http://kssp.in/content/%E0%B4%95%E0%B5%87%E0%B4%B
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…