എറണാകുളം ജില്ലയിൽ നിന്ന് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 19-നു് ഉച്ച കഴിഞ്ഞ് 2:00 മണി മുതൽ മുതൽ വൈകുന്നേരം 5:00 വരെ വിക്കിപഠനശിബിരം നടത്തുന്നു.

പരിപാടി: മലയാളം വിക്കി പഠനശിബിരം
സ്ഥലം: ടോക് എച്ച് പബ്ലിക് സ്കൂൾ, കൊച്ചി
തീയതി: 2011 ഫെബ്രുവരി 19
സമയം: ഉച്ചക്ക് 2.00 മണി മുതൽ വൈകുന്നേരം 5:00 വരെ
ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

* മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
*എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
* മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി പുതുമുഖങ്ങൾക്ക് മലയാളം വിക്കികളെകുറിച്ചു് അറിയാൻ താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.

താല്പര്യമുള്ളവർ ദയവായി വിക്കിയിൽ രെജിസ്റ്റർ ചെയ്യുകയോ [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കുകയോ ചെയ്യുക.

Categories: Updates