ടി.വി.പുരം : വൈക്കം മേഖലയിലെ ടി.വി.പുരം യുണിറ്റില്‍ ‘രാമാനുജന്‍’ യുറീക്കാ ബാലവേദി രൂപീകരിച്ചു. നാടിനെ അറിയുക എന്ന ലക്ഷ്യത്തോടു കൂടി പ്രാദേശിക പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഗണിതശാസ്ത്ര വര്‍ഷം ആഘോഷിക്കുന്നതിനും ബാലവേദി കൂട്ടുകാര്‍ തീരുമാനിച്ചു. പ്രസിഡന്റായി അനന്തകൃഷ്ണനേയും സെക്രട്ടറിയായി സനന്തു എസ് ബാബുവിനേയും ഉപഭാരവാഹികളായി അജിത്ത്, ശ്രീഹരിലാല്‍, സന്ദീപ് എന്നിവരേയും തിരഞ്ഞെടുത്തു.

Categories: Updates