ത്രിത്തല്ലൂരില്‍ നടന്ന തൃപ്രയാര്‍ മേഖലാ തല ഉദ്ഘാടനത്തിന് മേഖല സെക്രട്ടറി കെ എസ് സുധീര്‍ അധ്യക്ഷത വഹിച്ചു . തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യാപകനായ ശ്രി പ്രകാശ് ബാബു കാമ്പൈന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ശ്രി കെ പി രവി പ്രകാശ് കാമ്പൈന് വിശദീകരിച്ചു . ശ്രി പ്രേം പ്രസാദ് ആശംസകള്‍ അര്പിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് കവിത ആലപിച്ചു . വി ആര് ഷിജിത്ത് സ്വാഗതവും ടി ഏ സുജിത് നന്ദിയും പറഞ്ഞു. ജനനയന സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ നാടന്‍ പാട്ടുകളും നാടകഗാനങ്ങളും അവതരിപ്പിച്ചു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…